'മാര്‍ച്ച് 21-ന് ഇന്ത്യ-പാക്ക് യുദ്ധം? മോദിയുടെയും ഇന്ത്യയുടെയും ഗ്രഹനിലകള്‍ വിശകലനം ചെയ്തു; റംസാന്‍ കഴിഞ്ഞ് നവരാത്രി തുടങ്ങുന്നതോടെ യുദ്ധം ആരംഭിക്കും; അര്‍ദ്ധ രാത്രിയിലാകും ഇന്ത്യ ഇതിനായി തയ്യാറെടുക്കുക; അതിര്‍ത്തികള്‍ മാറ്റിയെഴുതപ്പെടും; പണവും ഫോണിന്റെ ചാര്‍ജ്ജറും ഭക്ഷണ സാധനങ്ങളും കരുതി വയ്ക്കണം'; വിചിത്ര പ്രവചനവുമായി ജ്യോതിഷി; വീഡിയോ ഡിലീറ്റ് ചെയ്യാതെ ഇവിടെയൊക്കെ കാണണമെന്ന് നെറ്റിസെന്‍സ്
മുംബൈ: ഇറാനിലെ യുഎസ്-ഇസ്രായേല്‍ സൈനിക നീക്കങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി. വേദ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധയുമാണെന്ന് അവകാശപ്പെടുന്ന ആചാര്യ റീന ശര്‍മ്മയാണ് വിവാദ പ്രവചനവുമായി രംഗത്തെത്തിയത്. ഇറാനിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇനി പാകിസ്ഥാന്റെ ഊഴമാണെന്നും റംസാന്‍ കഴിഞ്ഞ് നവരാത്രി തുടങ്ങുന്നതോടെ യുദ്ധം ആരംഭിക്കുമെന്നും റീന വിഡിയോയില്‍ ഇവര്‍ പറയുന്നു. 2026 മാര്‍ച്ച് 21-ന് ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്നാണ് ഇവരുടെ വാദം. യുദ്ധത്തിന് മുന്നോടിയായി ഭക്ഷണസാധനങ്ങള്‍, മരുന്നുകള്‍, പണം, സോളാര്‍ ചാര്‍ജര്‍ എന്നിവ ഒരു മാസത്തേക്ക് കരുതണമെന്നും റീന ഉപദേശിക്കുന്നുണ്ട്. റീനയുടെ ഈ പ്രവചനത്തിന്റെ വിഡിയോ സോഷ്യലിടത്ത് സജീവ ചര്‍ച്ചയാകുകയാണ്.
വേദ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധയുമെന്ന് സ്വയം പരിചയപ്പെടുത്തിയ ആചാര്യ റീന ശര്‍മ്മ എന്ന സ്ത്രീയാണ് തന്റെ പ്രവചനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യയുടെയും ഗ്രഹനിലകള്‍ വിശകലനം ചെയ്താണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നും ഇവര്‍ അവകാശപ്പെട്ടു. അര്‍ദ്ധരാത്രിയിലാകും ഇന്ത്യ ഇതിനായി തയ്യാറെടുക്കുകയെന്നും അതിര്‍ത്തികള്‍ മാറ്റിയെഴുതപ്പെടുമെന്നും വിഡിയോയില്‍ പറയുന്നു. ഇന്ത്യ പാകിസ്ഥാനെ അടുത്ത് തന്നെ അക്രമിക്കുമെന്നും അതിനാല്‍ എല്ലാവരും യുദ്ധത്തിനായി തയ്യാറെടുക്കണമെന്നുമാണ് ഇവര്‍ വീഡിയോയിലൂടെ പറയുന്നത്.
അര്‍ദ്ധ രാത്രിയിലാകും ഇന്ത്യ ഇതിനായി തയ്യാറെടുക്കുകയെന്നും റീന അവകാശപ്പെട്ടു. ഒപ്പം അധികം വൈകാതെ ഇന്ത്യയുടെ അതിര്‍ത്തികള്‍ മാറ്റിയെഴുതുമെന്നും ഇന്ത്യ തിരിച്ച് വരവിന്റെ പാതയിലാണെന്നും റീന അവകാശപ്പെട്ടു. ഗ്രാഫിക്‌സുകള്‍ കൊണ്ടും മറ്റ് എഫക്റ്റ്‌സുകളും നിറഞ്ഞതായിരുന്നു വീഡിയോ.വളരെ വേഗത്തില്‍ വൈറലായ വീഡിയോയ്ക്ക് താഴെ രൂക്ഷ വിമര്‍ശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കളും. വൈറലാകാന്‍ വേണ്ടി ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുകയാണെന്നും ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും നിരവധി പേര്‍ കമന്റ് ചെയ്തു. നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ക്രിയാത്മകമായി എന്തെങ്കിലും പറയാന്‍ ശ്രമിക്കണമെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ആളുകള്‍ കമന്റുകളിട്ടു.
അതിനിടെ, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ വീണ്ടും പാക്കിസ്ഥാനോട് യുദ്ധം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക് പാര്‍ലമെന്റിന്റെ ജോയിന്റ് സിറ്റിങിനിടെയാണ് സര്‍ദാരി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. യുദ്ധത്തിലേക്ക് നീങ്ങുകയല്ല വേണ്ടതെന്നും, സമാധാന ചര്‍ച്ചകളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' ഇന്ത്യയോട് എനിക്ക് ഒന്നേ പറയാനുള്ളൂ, യുദ്ധ നാടകത്തില്‍ നിന്ന് പിന്‍മാറി അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് തയാറാവണം. രാജ്യങ്ങളുടെ സുരക്ഷയ്ക്ക് അതുമാത്രമാണ് യഥാര്‍ഥ പോംവഴി' എന്നായിരുന്നു സര്‍ദാരിയുടെ വാക്കുകള്‍.
രുക്ഷമായി പ്രതികരിച്ച് നെറ്റിസെന്‍സ്
റീനയുടെ വീഡിയോക്ക് താഴെ നിരവധി പേരാണ് രൂക്ഷമായ വിമര്‍ശനവുമായി എത്തിയത്. ചിലര്‍ ഭയപ്പെടുത്തരുതെന്നും അസംബന്ധങ്ങള്‍ വിളിച്ച് പറയരുതെന്നും എഴുതി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും യുദ്ധ ഒഴിവാക്കാനുള്ള വഴി പറയാനും മറ്റ് ചിലര്‍ ഉപദേശിച്ചു. എല്ലാ ജ്യോതിഷികള്‍ക്കും ഇപ്പോള്‍ ഒരേ കണ്ടന്റാണെന്നും എല്ലാവരും ഇപ്പോള്‍ പരസ്പരം പകര്‍ത്തി വീഡിയോ നിര്‍മ്മിക്കുകയാണെന്നുമായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. വൈറലാകാന്‍ ജനങ്ങളില്‍ ഭയം വിതറുന്ന ഇത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്ന് മറ്റ് ചിലര്‍ ആവശ്യപ്പെട്ടു. നെഗറ്റീവ് അല്ലാതെ പോസറ്റീവായ എന്തെങ്കിലും ഇവര്‍ പറയുമോയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ സംശയം. നമ്മുക്ക് മാര്‍ച്ച് 22 ന് കാണാമെന്നും അപ്പോഴേക്കും ഈ റീല്‍ ഇവിടെ കാണുമോയെന്നുമായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ ചോദ്യം.
