ജനസംഖ്യയല്ല സന്തോഷം; കുഞ്ഞന്‍ രാജ്യങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍ ഇന്ത്യയും ചൈനയും 'ഹാപ്പി'യല്ല; സന്തോഷ സൂചികയിലെ കൗതുകങ്ങള്‍; കുഞ്ഞന്‍ രാജ്യങ്ങള്‍ ലോകത്തെ ഞെട്ടിപ്പിക്കുമ്പോള്‍; ഇതൊരു സന്തോഷക്കഥ

Update: 2026-03-23 04:17 GMT

ലോകം എത്രത്തോളം സന്തോഷത്തിലാണ് ജീവിക്കുന്നത്. ജനസംഖ്യയും സന്തോഷ സൂചികയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വെളിപ്പെടുത്തപ്പെടുകയാണ്. ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങള്‍ ഏതൊക്കെയെന്ന് ചോദിച്ചാല്‍ ഫിന്‍ലന്‍ഡും ഡെന്‍മാര്‍ക്കും ഉള്‍പ്പെടെയുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ പേരുകള്‍ നമുക്ക് ഉറപ്പാണ്. എന്നാല്‍, ഈ രാജ്യങ്ങളിലെ ജനസംഖ്യ ആഗോളതലത്തില്‍ പരിശോധിച്ചാല്‍ വളരെ കുറവാണെന്ന് കാണാം.

2026-ലെ ലോക സന്തോഷ റിപ്പോര്‍ട്ടും ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ കണക്കുകളും വിശകലനം ചെയ്യുമ്പോള്‍, ഭൂരിഭാഗം മനുഷ്യരും അധിവസിക്കുന്ന രാജ്യങ്ങള്‍ സന്തോഷത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണെന്ന യാഥാര്‍ത്ഥ്യം തെളിയുന്നു.സന്തോഷം കുറഞ്ഞ വലിയ രാജ്യങ്ങള്‍ലോകത്തെ സന്തോഷസൂചികയുടെ മുന്‍നിരയിലുള്ള ആദ്യ പത്ത് രാജ്യങ്ങളുടെയും ജനസംഖ്യ രണ്ട് കോടിയില്‍ താഴെയാണ്. അതേസമയം, കോടിക്കണക്കിന് മനുഷ്യര്‍ താമസിക്കുന്ന ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ മധ്യനിരയിലോ അതിനു താഴെയോ ആണ് ഇടംപിടിച്ചിരിക്കുന്നത്.

ആഫ്രിക്കന്‍, ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലെ ജനസംഖ്യയേറിയ പല രാജ്യങ്ങളിലും സന്തോഷത്തിന്റെ തോത് ആശങ്കാജനകമാംവിധം കുറവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇന്ത്യയുടെ അവസ്ഥ എന്താണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ സന്തോഷസൂചികയില്‍ 116-ാം സ്ഥാനത്താണ്. ഉക്രെയ്ന്‍, വെനസ്വേല, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ച ജനങ്ങളുടെ ജീവിതനിലവാരത്തിലോ മാനസിക സന്തോഷത്തിലോ പ്രതിഫലിക്കുന്നില്ല എന്നാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

രണ്ടാം സ്ഥാനത്തുള്ള ചൈന കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നില മെച്ചപ്പെടുത്തി 65-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. എങ്കിലും വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയും പിന്നിലാണ്.ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ സന്തോഷത്തിന്റെ കാര്യത്തില്‍ മെക്സിക്കോ പന്ത്രണ്ടാം സ്ഥാനത്താണ്. വലിയ മുന്നേറ്റമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. 13 കോടിയോളം ജനങ്ങളുള്ള മെക്സിക്കോ, തങ്ങളേക്കാള്‍ ചെറിയ ജനസംഖ്യയുള്ള ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ വന്‍ശക്തികളെപ്പോലും പിന്നിലാക്കി. അമേരിക്ക , ബ്രസീല്‍ , വിയറ്റ്‌നാം എന്നിവയാണ് ആദ്യ 50-ല്‍ ഇടംപിടിച്ച മറ്റ് വലിയ രാജ്യങ്ങള്‍.പട്ടികയിലെ മുന്‍നിരയില്‍ ഒന്നാം സ്ഥാനം ഫിന്‍ലന്‍ഡിനാണ്. ജനസംഖ്യ 7.856 ലക്ഷം. രണ്ടാം സ്ഥാനം ഐസ് ലന്‍ഡിനാണ്.

ജനസംഖ്യ 7.53 ലക്ഷം. മൂന്നാം സ്ഥാനം ഡെന്‍മാര്‍ക്കിനും നാലാം സ്ഥാനം കോസ്റ്ററിക്കയ്ക്കുമാണ്. സ്വീഡനാണ് അഞ്ചാം സ്ഥാനത്തുള്ളത്. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും, ലോകജനസംഖ്യയുടെ ഭൂരിഭാഗവും ഇപ്പോഴും മിതമായതോ കുറഞ്ഞതോ ആയ സന്തോഷ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത് എന്നാണ് ഈ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

Tags:    

Similar News