'ആര്യ രാജേന്ദ്രന്‍ സജീവ രാഷ്ട്രീയത്തിലെ പുതുമുഖക്കാര്‍ക്ക് ഒരു പാഠമാണ്; അത്തരം ഭരണ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ എങ്ങനെ ആകരുത് എന്നതിന്റെ പാഠം! കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നവര്‍ പൊള്ളുന്ന കയ്യിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കരുതല്ലോ!' മുന്‍ മേയറെ വെറും 'കാഴ്ചക്കാരി'യാക്കി സിപിഎം കൈവിട്ടോ? വൈറല്‍ കുറിപ്പുമായി പ്രശാന്ത് വാസുദേവ്
തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തെയും അവര്‍ നേരിടുന്ന തിരിച്ചടികളെയും വിശകലനം ചെയ്തുകൊണ്ടുള്ള കേരള ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവിന്റെ ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സജീവ രാഷ്ട്രീയത്തില്‍ എത്തുന്ന പുതുമുഖങ്ങള്‍ എങ്ങനെയാകരുത് എന്നതിന് ഉത്തമ ഉദാഹരണമാണ് ആര്യ രാജേന്ദ്രനെന്ന് പ്രശാന്ത് വാസുദേവ് നിരീക്ഷിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും ആര്യയ്ക്ക് പാര്‍ട്ടി വലിയ റോള്‍ നല്‍കിയില്ല എന്ന വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
'ഇന്നലെ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പാര്‍ട്ടി പൊതുയോഗത്തില്‍ കേവലം ഒരു കാഴ്ചക്കാരിയുടെ റോളില്‍ ആര്യ ഒതുങ്ങുകയായിരുന്നു എന്നാണ് വാര്‍ത്ത. ഒരു കസേരയില്‍ പോലും ഇരിക്കാതെ ഒരു ഭാഗത്ത് ഒതുങ്ങി നിന്ന ആര്യ, ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മടങ്ങുകയും ചെയ്തു എന്നും വാര്‍ത്തയിലുണ്ട്.
കേവല രാഷ്ട്രീയവും സജ്ജീവരാഷ്ട്രീയവും രണ്ടാണ്. പാര്‍ട്ടിയുടെ സ്ഥാനമാനങ്ങള്‍ വഹിക്കുമ്പോഴും പാര്‍ട്ടിയിലൂടെ അധികാരസ്ഥാനങ്ങളില്‍ എത്തുമ്പോഴും മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനായി നില്‍ക്കുമ്പോഴും നിങ്ങള്‍ സജീവ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി മാറുന്നു.
അല്ലാത്ത പക്ഷം നിങ്ങള്‍ കേവല രാഷ്ട്രീയത്തിന്റെ പ്രതിനിധി മാത്രമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഒരിക്കലും സജീവ രാഷ്ട്രീയമായി കണക്കാക്കാന്‍ കഴിയില്ല.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും മേയര്‍സ്ഥാനത്തേക്ക് പൊടുന്നനേ എത്തുമ്പോള്‍, അത് സജീവ രാഷ്ട്രീയത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റമാണ്. അവിടെ പാര്‍ട്ടിക്ക് വിധേയയായി നില്‍ക്കുമ്പോഴും സജീവ രാഷ്ട്രീയം ആവശ്യപ്പെടുന്ന മറ്റുചില ഗുണഗണങ്ങള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്.
അതില്‍ പ്രധാനമാണ് പാര്‍ട്ടിക്കാര്‍ അല്ലാത്ത ജനങ്ങളോട് ഉള്ള പെരുമാറ്റരീതി. പിന്നെ നമ്മുടെ മാനറിസങ്ങള്‍. മാനറിസം എന്നത് മികച്ചവസ്ത്രധാരണവും അംഗചലനങ്ങളും മാത്രമാണ് എന്ന് തെറ്റിദ്ധരിക്കണ്ട. അതില്‍ വിനയത്തിന്റെയും എളിമയുടെയും ഭാവത്തിന് വലിയ പ്രാധാന്യമുണ്ട്. ശബ്ദത്തിന്റെ ടോണിന് വലിയ പ്രാധാന്യമുണ്ട്.അത് ആര്‍ജ്ജിക്കാതെ പോയതും പാര്‍ട്ടിയുടെ വിധേയത്വം എന്നത് സമ്പൂര്‍ണ്ണ അടിമത്തമായതും ആര്യയ്ക്ക് വിനയായി.
മേയര്‍സ്ഥാനത്ത് ഇരിക്കുമ്പോഴുള്ള ആര്യയുടെ പാര്‍ട്ടി വിധേയത്വം എന്നത് ശരിക്കും പറഞ്ഞാല്‍ ജില്ലാ നേതൃത്വത്തോടുള്ള വിധേയത്വം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ജില്ലാ നേതൃത്വത്തിന് ഒരു എതിര്‍പക്ഷം പലപ്പോഴും ഉള്ളതും അതില്‍ ഏതു പക്ഷമാണ് സംസ്ഥാന നേതൃത്വത്തിന് കൂടുതല്‍ സ്വീകാര്യം എന്നുമൊക്കെ മനസ്സിലാക്കി വിധേയത്വത്തിന് ശരിയായ നിര്‍വചനം നല്‍കാന്‍ ആര്യയ്ക്ക് കഴിഞ്ഞുമില്ല. അത് മറ്റൊരു രാഷ്ട്രീയമാണ്.
അതിനു കാരണം സജീവ രാഷ്ട്രീയം ആവശ്യപ്പെടുന്ന പക്വതയുടെയും രാഷ്ട്രീയ അനുഭവത്തിന്റയും അഭാവം തന്നെയാണ്. അത് രണ്ടും ഉള്ള ഒരാള്‍ക്ക് വിനയം എന്നതും പ്രായോഗിക ബുദ്ധി എന്നതും തനിയേ വന്നു ചേരുന്നതാണ്. വീഴ്ചകളില്‍ ആര്യയെ പിന്തുണയ്‌ക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു.
പക്ഷേ ആ പിന്തുണ തനിക്കുള്ള സമ്പൂര്‍ണ്ണ പിന്തുണയാണെന്നും, അതു താന്‍ മേയര്‍ സ്ഥാനത്തു നിന്ന് പോയാലും, അടുത്ത തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ പാര്‍ട്ടി തോറ്റാലും തനിക്കുണ്ടായിരിക്കും എന്ന പക്വത ഇല്ലായ്മയില്‍ നിന്നുള്ള തെറ്റായ ബോധ്യമാണ് ആര്യയ്ക്ക് വിനയായ മറ്റൊരു ഘടകം. എംഎല്‍എ കൂടിയായ ഭര്‍ത്താവിന് കൊടുക്കുന്ന പിന്തുണ എന്തു തെറ്റ് ചെയ്താലും തനിക്കും കിട്ടുമെന്ന തെറ്റിദ്ധാരണ അതിന് ആക്കം കൂട്ടുകയും ചെയ്തു.
ഒടുവില്‍ നഗരസഭയില്‍ ഭരണം പോയപ്പോള്‍ എല്ലാ കുറ്റവും ആര്യയുടെ തലയ്ക്കായി. ആ ഭരണ മാറ്റത്തിന് ഒരു പ്രധാന കാരണം ആര്യയാണ് എന്നല്ലാതെ ആര്യ മാത്രമാണ് എന്നത് ഒരിക്കലും ശരിയല്ല. അവിടെ പ്രവര്‍ത്തിച്ച നിരവധി ഘടകങ്ങള്‍ വേറെയുമുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഇത് എഴുതുമ്പോഴും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ധാരാളം പുതുമുഖങ്ങള്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട് എന്ന് മാത്രമല്ല ഭരണ സ്ഥാനത്തുമുണ്ട്. അവര്‍ക്ക് മുന്നില്‍ ആര്യ ഒരു പാഠം തന്നെയായിരിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോകുന്ന പുതുമുഖങ്ങള്‍ക്കും ആര്യ പാഠമാണ്. പാഠങ്ങള്‍ പഠിക്കാന്‍ അവര്‍ക്കൊക്കെ കഴിയട്ടെ. വീഴ്ചകളും അനുഭവങ്ങളും പാഠങ്ങള്‍ ആക്കി,
അതില്‍ നിന്ന് പുതിയ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്, സ്വയം നല്ല മാറ്റങ്ങള്‍ക്ക് വിധേയയായി, കൂടുതല്‍ മികച്ച പൊതുപ്രവര്‍ത്തകയും ഭരണാധികാരിയുമായി മാറാന്‍ ആര്യയ്ക്ക് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. ഇതോടെ രാഷ്ട്രീയ വനവാസത്തിന് വിധിക്കപ്പെടേണ്ട ആളല്ല ആ കുട്ടി. അത് ആ പാര്‍ട്ടിയും മനസ്സിലാക്കട്ടെ. സ്വയം തിരുത്തപ്പെടാത്ത തെറ്റുകള്‍ ചിലരിലെങ്കിലും തിരുത്തിക്കാന്‍ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നവര്‍ പൊള്ളുന്ന കയ്യിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കരുതല്ലോ !. '- അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ആര്യ രാജേന്ദ്രന്‍ സജീവ രാഷ്ട്രീയത്തിലെ പുതുമുഖക്കാര്‍ക്ക് ഒരു പാഠമാണ്.
അത്തരം ഭരണ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ എങ്ങനെ ആകരുത് എന്നതിന്റെ പാഠം !
ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം നിയമസഭ തെരഞ്ഞെടുപ്പിലും ആര്യയ്ക്ക് പാര്‍ട്ടി വലിയ റോള്‍ നല്‍കിയില്ല എന്ന വാര്‍ത്തയാണ് .
ഇന്നലെ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പാര്‍ട്ടി പൊതുയോഗത്തില്‍ കേവലം ഒരു കാഴ്ചക്കാരിയുടെ റോളില്‍ ആര്യ ഒതുങ്ങുകയായിരുന്നു എന്നാണ് വാര്‍ത്ത.
ഒരു കസേരയില്‍ പോലും ഇരിക്കാതെ ഒരു ഭാഗത്ത് ഒതുങ്ങി നിന്ന ആര്യ, ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മടങ്ങുകയും ചെയ്തു
എന്നും വാര്‍ത്തയിലുണ്ട്.
കേവല രാഷ്ട്രീയവും സജീവരാഷ്ട്രീയവും രണ്ടാണ് .
പാര്‍ട്ടിയുടെ സ്ഥാനമാനങ്ങള്‍ വഹിക്കുമ്പോഴും പാര്‍ട്ടിയിലൂടെ അധികാരസ്ഥാനങ്ങളില്‍ എത്തുമ്പോഴും മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനായി നില്‍ക്കുമ്പോഴും നിങ്ങള്‍ സജീവ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി മാറുന്നു.
അല്ലാത്ത പക്ഷം നിങ്ങള്‍ കേവല രാഷ്ട്രീയത്തിന്റെ പ്രതിനിധി മാത്രമാണ് .
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഒരിക്കലും സജീവ രാഷ്ട്രീയമായി കണക്കാക്കാന്‍ കഴിയില്ല.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും മേയര്‍സ്ഥാനത്തേക്ക് പൊടുന്നനേ എത്തുമ്പോള്‍
അത് സജീവ രാഷ്ട്രീയത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റമാണ്.
അവിടെ പാര്‍ട്ടിക്ക് വിധേയയായി നില്‍ക്കുമ്പോഴും സജീവ രാഷ്ട്രീയം ആവശ്യപ്പെടുന്ന മറ്റുചില ഗുണഗണങ്ങള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്.
അതില്‍ പ്രധാനമാണ് പാര്‍ട്ടിക്കാര്‍ അല്ലാത്ത
ജനങ്ങളോടും ഉള്ള പെരുമാറ്റരീതി.
പിന്നെ നമ്മുടെ മാനറിസങ്ങള്‍.
മാനറിസം എന്നത് മികച്ചവസ്ത്രധാരണവും അംഗചലനങ്ങളും മാത്രമാണ് എന്ന് തെറ്റിദ്ധരിക്കണ്ട.
അതില്‍ വിനയത്തിന്റെയും എളിമയുടെയും ഭാവത്തിന് വലിയ പ്രാധാന്യമുണ്ട്.
ശബ്ദത്തിന്റെ ടോണിന് വലിയ പ്രാധാന്യമുണ്ട്.
അത് ആര്‍ജ്ജിക്കാതെ പോയതും പാര്‍ട്ടിയുടെ വിധേയത്വം എന്നത് സമ്പൂര്‍ണ്ണ അടിമത്തമായതും
ആര്യയ്ക്ക് വിനയായി.
മേയര്‍സ്ഥാനത്ത് ഇരിക്കുമ്പോഴുള്ള ആര്യയുടെ പാര്‍ട്ടി വിധേയത്വം എന്നത് ശരിക്കും പറഞ്ഞാല്‍ ജില്ലാ നേതൃത്വത്തോടുള്ള വിധേയത്വം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.
ജില്ലാ നേതൃത്വത്തിന് ഒരു എതിര്‍പക്ഷം പലപ്പോഴും ഉള്ളതും അതില്‍ ഏതു പക്ഷമാണ് സംസ്ഥാന നേതൃത്വത്തിന് കൂടുതല്‍ സ്വീകാര്യം എന്നുമൊക്കെ മനസ്സിലാക്കി വിധേയത്വത്തിന്
ശരിയായ നിര്‍വചനം നല്‍കാന്‍ ആര്യയ്ക്ക് കഴിഞ്ഞുമില്ല.
അത് മറ്റൊരു രാഷ്ട്രീയമാണ്.
അതിനു കാരണം സജീവ രാഷ്ട്രീയം ആവശ്യപ്പെടുന്ന പക്വതയുടെയും രാഷ്ട്രീയ അനുഭവത്തിന്റയും അഭാവം തന്നെയാണ്.
അത് രണ്ടും ഉള്ള ഒരാള്‍ക്ക് വിനയം എന്നതും
പ്രായോഗിക ബുദ്ധി എന്നതും തനിയേ വന്നു ചേരുന്നതാണ്.
വീഴ്ചകളില്‍ ആര്യയെ പിന്തുണയ്‌ക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു.
പക്ഷേ ആ പിന്തുണ തനിക്കുള്ള സമ്പൂര്‍ണ്ണ പിന്തുണയാണെന്നും, അതു താന്‍ മേയര്‍ സ്ഥാനത്തു നിന്ന് പോയാലും, അടുത്ത തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ പാര്‍ട്ടി തോറ്റാലും തനിക്കുണ്ടായിരിക്കും എന്ന പക്വത ഇല്ലായ്മയില്‍ നിന്നുള്ള തെറ്റായ ബോധ്യമാണ് ആര്യയ്ക്ക് വിനയായ മറ്റൊരു ഘടകം .
എംഎല്‍എ കൂടിയായ ഭര്‍ത്താവിന് കൊടുക്കുന്ന പിന്തുണ എന്തു തെറ്റ് ചെയ്താലും തനിക്കും കിട്ടുമെന്ന തെറ്റിദ്ധാരണ അതിന് ആക്കം കൂട്ടുകയും ചെയ്തു.
ഒടുവില്‍ നഗരസഭയില്‍ ഭരണം പോയപ്പോള്‍ എല്ലാ കുറ്റവും ആര്യയുടെ തലയ്ക്കായി .
ആ ഭരണ മാറ്റത്തിന് ഒരു പ്രധാന കാരണം ആര്യയാണ് എന്നല്ലാതെ ആര്യ മാത്രമാണ് എന്നത് ഒരിക്കലും ശരിയല്ല.
അവിടെ പ്രവര്‍ത്തിച്ച നിരവധി ഘടകങ്ങള്‍ വേറെയുമുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം.
ഇത് എഴുതുമ്പോഴും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ധാരാളം പുതുമുഖങ്ങള്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട് എന്ന് മാത്രമല്ല ഭരണ സ്ഥാനത്തുമുണ്ട്.
അവര്‍ക്ക് മുന്നില്‍ ആര്യ ഒരു പാഠം തന്നെയായിരിക്കണം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോകുന്ന പുതുമുഖങ്ങള്‍ക്കും ആര്യ പാഠമാണ്.
പാഠങ്ങള്‍ പഠിക്കാന്‍ അവര്‍ക്കൊക്കെ കഴിയട്ടെ.
വീഴ്ചകളും അനുഭവങ്ങളും പാഠങ്ങള്‍ ആക്കി,
അതില്‍ നിന്ന് പുതിയ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്,
സ്വയം നല്ല മാറ്റങ്ങള്‍ക്ക് വിധേയയായി,
കൂടുതല്‍ മികച്ച പൊതുപ്രവര്‍ത്തകയും ഭരണാധികാരിയുമായി മാറാന്‍ ആര്യയ്ക്ക് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഇതോടെ രാഷ്ട്രീയ വനവാസത്തിന് വിധിക്കപ്പെടേണ്ട ആളല്ല ആ കുട്ടി.
അത് ആ പാര്‍ട്ടിയും മനസ്സിലാക്കട്ടെ.
സ്വയം തിരുത്തപ്പെടാത്ത തെറ്റുകള്‍ ചിലരിലെങ്കിലും തിരുത്തിക്കാന്‍ പാര്‍ട്ടികള്‍ക്ക്
ഉത്തരവാദിത്വം ഉണ്ട്.
കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നവര്‍ പൊള്ളുന്ന കയ്യിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കരുതല്ലോ !
??സ്‌നേഹം
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും??
പ്രശാന്ത് വാസുദേവ്
മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍
കേരളം ടൂറിസം വകുപ്പ് &
ടൂറിസം കണ്‍സള്‍ട്ടന്റ്
