ഇനി തെരഞ്ഞെടുക്കുന്നത് അവസാനത്തെ പോപ്പിനെയോ? 2027-ല്‍ ഫ്രാന്‍സിസ് പോപ്പിന് ശേഷം പീറ്റര്‍ ഭരിക്കുമ്പോള്‍ ലോകം അവസാനിക്കുമെന്ന് മലാക്കി പ്രവാചകന്‍ 900 വര്‍ഷം മുന്‍പ് എഴുതി വച്ചത് സത്യമാവുമോ? പോപ്പിന്റെ മരണത്തോടെ സോഷ്യല്‍ മീഡിയ തിരയുന്നത് ആ സാധ്യതയെ കുറിച്ച്
ഇനി തെരഞ്ഞെടുക്കുന്നത് അവസാനത്തെ പോപ്പിനെയോ?
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് തെരഞ്ഞെടുക്കുന്നത് അവസാനത്തെ പോപ്പിനെയാണോ. 900 വര്‍ഷം മുമ്പ് മലാക്കി പ്രവാചകന്‍ എഴുതി വെച്ചത് സത്യമാകുമോ എന്ന ആശങ്കയിലാണ് പലരും. 2027 ല്‍ ഫ്രാന്‍സിസ് പോപ്പിന് ശേഷം പീറ്റര്‍ ഭരിക്കുമ്പോള്‍ ലോകം അവസാനിക്കും എന്നാണ് മലാക്കി പ്രവാചകന്‍ എഴുതിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തോടെ സമൂഹ മാധ്യമങ്ങള്‍ തിരയുന്നത് ആ സാധ്യതയെ കുറിച്ചാണ്. വത്തിക്കാന്റെ രഹസ്യ ശേഖരത്തില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12-ാം നൂറ്റാണ്ടിലെ പ്രോഫസി ഓഫ് ദി പോപ്പ്സില്‍ ആണ് പോപ്പുമാരെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഉള്ളത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമി ആരാണെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. യേശുകൃസ്തുവിന്റെ തിരിച്ചുവരവും ഇതില്‍ പ്രവചിച്ചിട്ടുണ്ട്. 1143 ല്‍ സെലസ്റ്റിന്‍ രണ്ടാമനില്‍ തുടങ്ങി 2027-ല്‍ പീറ്റര്‍ ദി റോമനില്‍ അവസാനിക്കുന്ന പരമ്പരയാണ് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകാന്‍ നിലവില്‍ ഒമ്പത് പേര്‍ ഉണ്ടെന്നതും അതില്‍ മൂന്ന് പേര്‍ പീറ്റര്‍ എന്ന പേരിലാണെന്നതും ഇതില്‍ പറയുന്നുണ്ട്. ഇതും അവിശ്വസനീയമായ ഒന്നാണ്. ഈ പ്രവചനത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ന്യായവിധി ദിവസം അടുത്തെത്തിയിരിക്കുന്നു എന്നതാണ്.
ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും കുറിച്ച് വിധിയെഴുതാന്‍ യേശുക്രിസ്തു ഭൂമിയിലേക്ക് മടങ്ങി വരുമെന്ന് വിശ്വസിക്കപ്പെടുന്ന സമയം 2027 ആണെന്നാണ് ക്രൈസ്തവരില്‍ പലരും വിശ്വസിക്കുന്നത്. പ്രവചനം അടിസ്ഥാനമാക്കിയാല്‍ അതിന് ഇനി കഷ്ടിച്ച് രണ്ട് വര്‍ഷം മാത്രമേ അവശേഷിക്കുന്നുള്ളൂ. പരമ്പരാഗത രീതി അനുസരിച്ച് മാര്‍പ്പാപ്പ അന്തരിച്ച് ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് കത്തോലിക്കാ സഭ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നത്. ഇതിനുള്ള കോണ്‍ക്ലേവിനായി ലോകമെമ്പാടുമുള്ള എല്ലാ കര്‍ദ്ദിനാള്‍മാരെയും റോമിലേക്ക് ക്ഷണിക്കും.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണം കഴിഞ്ഞ് പതിനഞ്ചിനും ഇരുപതിനും ദിസങ്ങള്‍ക്കിടയിലാണ് ഇതിനായുള്ള പേപ്പല്‍ കോണ്‍ക്ലേവ് വിളിക്കുന്നത്. എണ്‍പത് വയസ്സിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രമേ വോട്ടുചെയ്യാന്‍ അര്‍ഹതയുള്ളൂ, പുതിയ പോപ്പിനെ തിരഞ്ഞെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. മലാഖിയുടെ പ്രവചനം അനുസരിച്ച് അങ്ങേയറ്റം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തില്‍ ആയിരിക്കും അവസാനത്തെ മാര്‍പ്പാപ്പ സഭയെ നയിക്കുക. ഇത് ഒടുവില്‍ റോമിന്റെ നാശത്തിലും പേപ്പസിയുടെ തകര്‍ച്ചയിലും കൊണ്ടെത്തിക്കും എന്നാണ് പ്രവചനത്തിലുള്ളത്.
പുസ്തകത്തിന്റെ അവസാനത്തില്‍ പറയുന്നത് ഏഴ് കുന്നുകളുള്ള നഗരം നശിപ്പിക്കപ്പെടും എന്നും ന്യായാധിപന്‍ ന്യായവിധി നടത്തും എന്നുമാണ്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെയായിരിക്കും അവസാനത്തെ പോപ്പ് എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ പ്രവചനങ്ങള്‍ വ്യാജമാണ് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ റോം സന്ദര്‍ശിക്കുന്ന വേളയില്‍ ലഭിച്ച ദിവ്യദര്‍ശനത്തെ തുടര്‍ന്നാണ് മലാക്കി 1139 ല്‍ പോപ്പുമാരെ കുറിച്ചുള്ള ഈ പ്രവചനം നടത്തിയതെന്നാണ് ചിലര്‍ വാദിക്കുന്നത്.
അതേ സമയം വളരെ അത്ഭുതകരമായ ഒരു കാര്യം ഫ്രാന്‍സിസ് മാര്‍്പ്പാപ്പയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ പീറ്റര്‍ എന്ന പേരുള്ള മൂന്ന് പേരുണ്ട് എന്നതാണ്. ഹംഗറിയിലെ പീറ്റര്‍ എര്‍ഡോ, ഘാനയിലെ പീറ്റര്‍ ടര്‍ക്ക്‌സണ്‍, ഇറ്റലിയിലെ പിയട്രോ പരോളിന്‍ എന്നിവരാണ് പട്ടികയിലുള്ള പീറ്റര്‍മാര്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില കഴിഞ്ഞ ഫെബ്രുവരിയില്‍ മോശമായ സമയത്ത് പലരും
ഈ പ്രവചനത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.