ടോള്‍ പ്ലാസയിലെ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ലഭ്യമായിരുന്നില്ല; ജീവനക്കാരുടെ നിര്‍ദേശപ്രകാരം മറ്റൊരു സ്ഥലത്ത് എത്തിയപ്പോള്‍ ആ ശുചിമുറിയും പൂട്ടിയിരുന്നു; ഉപഭോകൃത കോടതിയില്‍ പരാതി നല്‍കി; ടോള്‍ പ്ലാസയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന് ദേശീയ പാത അതോറിറ്റിക പിഴ; തുക പരാതിക്കാരന് നല്‍കാന്‍ നിര്‍ദേശം
ചെന്നൈ: ടോള്‍ പ്ലാസയില്‍ ശുചിമുറി പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിന് ദേശീയപാത അതോറിറ്റിക്ക് ഉപഭോക്തൃ കോടതിയുടെ പിഴ. വെല്ലൂര്‍ സ്വദേശി ഇസ്മയിലിന്റെ പരാതിയെ തുടര്‍ന്നാണ് ചെന്നൈ നോര്‍ത്ത് ജില്ലാ ഉപഭോക്തൃ കോടതി 12,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് വിധിച്ചത്.
2024 ഓഗസ്റ്റില്‍ ചെന്നൈയിലേക്ക് കാറില്‍ യാത്ര ചെയ്തിരുന്ന ഇസ്മയിലാണ് സൂരപ്പേട്ടിലെ ടോള്‍ പ്ലാസയില്‍ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും അത് ലഭ്യമായിരുന്നില്ലെന്ന് പരാതിപ്പെട്ടത്. ജീവനക്കാരുടെ നിര്‍ദേശപ്രകാരം മറ്റൊരു സ്ഥലത്തെത്തിയപ്പോള്‍ ശുചിമുറി പൂട്ടിയിരിക്കുകയായിരുന്നു. അതേ സമയം ഇസ്മയിലിന്റെ പരാതി തണുപ്പോടെ തള്ളിയ ജീവനക്കാരുടെ നിലപാടും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു.
സേവനത്തിലെ വീഴ്ച മനസ്സിലാക്കി ദേശീയപാതാ അതോറിറ്റി തെറ്റിയെന്ന് കോടതി കണ്ടെത്തി. മാനസിക വിഷമതക്കും പരിഗണന നല്‍കിയ കോടതി ഇസ്മയിലിന് 10,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും 2,000 രൂപ കോടതി ചെലവായി നല്‍കാനും ഉത്തരവിട്ടു. ഇത്തരം വിഷയങ്ങളില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ വിധി ടോള്‍ പ്ലാസകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ആവശ്യകത ഒരിക്കല്‍ കൂടി ഉയര്‍ത്തിപ്പിടിക്കുന്നതാണ്.