കാര്‍ വിപണിയിലെ വീഴ്ച തുടരുന്നു; വില്‍പ്പന കുറഞ്ഞതോടെ 20000 ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങി നിസ്സാന്‍; ജപ്പാനിലെ കാര്‍ നിര്‍മാണ ഭീമന്റെ വീഴ്ചയില്‍ ഞെട്ടി ലോകവിപണി
കാര്‍ വിപണിയിലെ വീഴ്ച തുടരുന്നു
ടോക്യോ: കാര്‍ വിപണിയില്‍ വീഴ്ച തുടരുകയാണ്. പല പ്രമുഖ കാര്‍ കമ്പനികളും വില്‍പ്പന ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുകയാണ്. പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ നിസാന്‍ മോട്ടോഴസ് ഇരുപതിനായിരത്തോളം ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുകയാണ്. ജപ്പാനിലെ കാര്‍ നിര്‍്മ്മാണ ഭീമന്റെ വീഴ്ചയില്‍ ഞെട്ടിയിരിക്കുകയാണ് ലോക വിപണി. ഇക്കാര്യം അവരുടെ യു.കെയിലെ പ്ലാന്റിന് ബാധകമാണോ എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.
സണ്ടര്‍ലാന്‍ഡില്‍ നിസാന്റെ ഒരു കാര്‍ നിര്‍മ്മാണ കമ്പനി വളരെ നാളായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ബില്യണ്‍ പൗണ്ട് ലാഭിക്കുന്നതിനായി കമ്പനി പതിനായിരത്തോളം തൊഴിലവസരങ്ങളാണ് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒമ്പതിനായിരം തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ജപ്പാന്റെ ഔദ്യോഗിക ദേശീയ സ്ഥാപനമായ
എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്യുന്നത് കമ്പനി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ള തൊഴിലാളികളുടെ എണ്ണം ഇതിന്റെ ഇരട്ടിയിലധികം വരുമെന്നാണ്.
ഇത് നിസാന്റെ ആഗോളതലത്തില്‍ തന്നെയുള്ള തൊഴിലാളികളുടെ പതിനഞ്ച് ശതമാനത്തോളം വരും. എങ്കിലും ഈ നഷ്ടം ആര് വഹിക്കും എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ബ്രിട്ടനിലെ കാര്‍ നിര്‍്മ്മാണ മേഖല വന്‍ പ്രതിസന്ധി നേരിടുകയാണ് എങ്കിലും നിസാന്‍ സണ്ടര്‍ലന്‍ഡിലെ അവരുെട കാര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ ആറായിരത്തോളം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. 1986 ലാണ് കമ്പനി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം ഈ പ്ലാന്റില്‍ നിന്ന് പതിനൊന്ന് ദശലക്ഷത്തിലധികം കാറുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
കമ്പനിയുടെ ബ്ലൂബേര്‍ഡ്, പ്രൈമറ, മൈക്ര, അല്‍മേര തുടങ്ങിയ മോഡലുകള്‍ ഇവിടെ അസംബിള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നിസ്സാന്റെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ്, ഓഷ്യാനിയ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റ് അലന്‍ ജോണ്‍സണ്‍ യു.കെ കാര്‍ വിപണിക്ക് അനുയോജ്യമായ സ്ഥലമല്ല എന്നാണ് അഭിപ്രായപ്പെട്ടത്. കാര്‍ നിര്‍മ്മാണ മേഖലക്ക്
്്സര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ലോകത്തെ മറ്റേത് രാജ്യത്തെക്കാളും കമ്പനി ഏറ്റവും ഉയര്‍ന്ന വൈദ്യുതി ചാര്‍ജ്ജ് നല്‍കുന്നത് യു.കെയില്‍ ആണെന്നും അലന്‍ ജോണ്‍സണ്‍ വ്യക്തമാക്കി.
ഈയിനത്തില്‍ പണം ലാഭിക്കുന്നതിനായി വൈകുന്നേരത്ത ഷിഫ്റ്റുകള്‍ കമ്പനി ഒഴിവാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ കുറവായതിനാല്‍ ബ്രിട്ടീഷ് കാര്‍ വ്യവസായം പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ നവംബറില്‍ ഫോര്‍ഡ് യു.കെയുടെ ചെയര്‍മാനും എംഡിയുമായ ലിസ ബ്രാന്‍കിനും അഭിപ്രായപ്പെട്ടിരുന്നു. ചൈനയിലും അമേരിക്കയിലും നിസാന്റെ വാഹന വില്‍പ്പനയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ബ്രിട്ടനില്‍ വോക്സഹാള്‍, വിവാരോ തുടങ്ങിയ വാഹനങ്ങള്‍ക്കും ഇപ്പോള്‍ ഡിമാന്‍ഡ്
കുറവാണ്. ഇവരുെട പല പ്ലാന്റുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫും കാര്‍ നിര്‍മ്മാണ വിപണിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.