പബുകളില്‍ പണം വാരിയെറിയും; എല്ലാ ദിവസവും സന്ദര്‍ശിക്കും; ബിനാമിയുടെ പേരിലും ഭൂമി വാങ്ങല്‍; ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ വിവാദത്തിന് കാരണമായി; കൈക്കൂലി കേസില്‍ പിടിയിലായതോടെ വിവാദ നായികയായി വനിതാ സിവില്‍ സര്‍വീസ് ഓഫിസറായ നൂപുര്‍ ബോറ

Update: 2025-09-17 02:57 GMT

ഗുവാഹട്ടി: കൈക്കൂലി കേസില്‍ പിടിയിലായതോടെ അസമിലെ വിവാദ നായികയായി മാറിയിരിക്കുകയാണ് വനിതാ സിവില്‍ സര്‍വീസ് ഓഫിസറായ നൂപുര്‍ ബോറ. രണ്ട് കോടി രൂപയുടെ പണവും സ്വര്‍ണ്ണവും വസതിയില്‍ സൂക്ഷിച്ചുവച്ച നിലയിലാണ് വിജിലന്‍സ് സംഘം അവരെ പിടികൂടിയത്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് വിവാദത്തിന് കാരണമായത്.

2019ല്‍ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്ന നൂപുര്‍ വെറും ആറു വര്‍ഷത്തിനുള്ളില്‍ വരുമാനത്തിന് മീതെ വമ്പിച്ച സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. ബിനാമിയായ ലാത് മണ്ഡലിന്റെ പേരില്‍ ഭൂമി സ്വന്തമാക്കിയതും കൈക്കൂലി പണം ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാംരൂപ്, ബാര്‍പേട്ട തുടങ്ങിയ ജില്ലകളില്‍ സര്‍വീസ് അനുഷ്ഠിച്ചിരുന്ന നൂപുര്‍ ബോറയെ കുറിച്ച് മുന്‍പും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഗുവാഹത്തിയിലെ പബുകളില്‍ നടത്തിയ അമിത ചെലവുകളും സ്ഥിരസാന്നിധ്യവും വിവാദങ്ങള്‍ക്ക് വഴിവച്ചു. പബുകളില്‍ വാരിക്കോരി പണം ചെലവഴിച്ചിരുന്ന നൂപുറിന്റെ ഈ ഇടപാടുകളും വിജിലന്‍സ് പരിശോധിച്ചിരുന്നു. പബുകളില്‍ നൂപുര്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും അതിനിടെ പുറത്തുവന്നിട്ടുണ്ട്. പരിശോധനയില്‍ ബോറയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ബാര്‍പെട്ടയിലുള്ള വാടകവീട്ടില്‍നിന്ന് 10 ലക്ഷം രൂപ കൂടി കണ്ടെടുത്തു. നൂപുര്‍ ബോറയുടെ അടുത്ത സഹായിയായ ലത് മണ്ഡല്‍ സുരാജിത് ദേകയുടെ വസതിയിലും സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ പരിശോധന നടത്തി. നൂപുര്‍ ബോറയുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ ഇയാള്‍ ഭൂമി സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന.

2019ലാണ് നൂപുര്‍ ബോറ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്നത്. ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. പരാതികളിലേറെയും വിവാദഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടവയാണ്. സംശയകരമായ സാഹചര്യത്തില്‍ ഭൂമി കൈമാറ്റം ചെയ്യുകയും അതിലൂടെ പണം കൈപ്പറ്റുകയും ചെയ്തതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ബാര്‍പേട്ട റവന്യു സര്‍ക്കിളിലെ ഭൂമിദാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് നുപുര്‍ ബോറയ്ക്കെതിരെയുള്ളത്. വിവാദമായ സ്ഥലകച്ചവടവുമായി ബന്ധപ്പെട്ട കേസില്‍ നുപുര്‍ ആരോപണ വിധേയയായിരുന്നുവെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബാര്‍പേട്ട റവന്യൂ സര്‍ക്കിളിലെ ഹിന്ദുക്കളുടെ ഭൂമി പണം വാങ്ങി സംശയാസ്പദമായ വ്യക്തികള്‍ക്ക് നുപുര്‍ കൈമാറി. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു.

നുപുറിന്റെ സഹായിയായ ബാര്‍പേട്ടയിലെ റവന്യൂ സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ലാത് മണ്ഡല് സുരജിത് ദേകയുടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിട്ടുണ്ട്. ബാര്‍പേട്ടയില്‍ നുപുറിന്റെ സഹായത്തോടെ ഇയാള്‍ നിരവധി സ്ഥലങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.

Tags:    

Similar News