ആക്രമിച്ചതെല്ലാം ഭീകര കേന്ദ്രങ്ങള്‍; നിനച്ചിരിക്കാതെ ഒന്‍പതു കേന്ദ്രങ്ങള്‍ തകര്‍ത്തു; പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് രണ്ടു ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ത്തതെന്ന്; ഇന്ത്യയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുട്ടില്‍ തപ്പി പാക് സൈന്യം: അതിര്‍ത്തിക്കപ്പുറം എല്ലാം കത്തിയെരിയുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത നിരാശയില്‍ പാക്കിസ്ഥാന്‍

Update: 2025-05-07 00:13 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ മിന്നല്‍ മിസൈല്‍ ആക്രമണങ്ങള്‍ തുറന്നു കാട്ടിയത് പാക്കിസ്ഥാന്റെ 'തള്ളലുകളുടെ' പൊള്ളത്തരം. അതിര്‍ത്തിക്കപ്പുറം എല്ലാം കത്തിയെരിയുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത നിരാശയില്‍ പാക്കിസ്ഥാന്‍ മാറുകയാണ്. അതിശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. ഉപഗ്രഹ സഹായത്തോടെ നാശ നഷ്ടവും ഇന്ത്യ പകര്‍ത്തി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും നീറ് കിലോമീറ്റര്‍ അകലെ വരെ ഇന്ത്യന്‍ മിസൈലുകള്‍ എത്തി. കര-നാവിക-വ്യോമ സേനകളെല്ലാം പങ്കാളികളായി. ആക്രമിച്ചതെല്ലാം ഭീകര കേന്ദ്രങ്ങളാണ്. പാക്കിസ്ഥാന് ഒരു സൂചന പോലും നല്‍കാതെ ഒന്‍പതു കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് രണ്ടു ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ത്തതെന്നാണ്. എന്നാല്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവും ഈ ആക്രമണത്തില്‍ ഉണ്ടായിട്ടില്ല. അതിര്‍ത്തിയ്ക്ക് ഇ്പ്പുറം നിന്നുള്ള മിസൈലുകളാണ് പാക്കിസ്ഥാന്റെ പ്രതിരോധത്തെ തകര്‍ത്തത്. ചില വിമാനങ്ങള്‍ അതിര്‍ത്തിയ്ക്ക അപ്പുറത്തേക്ക് പോയെങ്കിലും അവയെല്ലാം ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തുകയും ചെയ്തു. ഇന്ത്യയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുട്ടില്‍ തപ്പി പാക് സൈന്യം വ്യാജ അവകാശ വാദങ്ങളുമായി എത്തുകയാണ്. യുദ്ധ ഗെയിമുകളുടെ അടക്കം വീഡിയോ പ്രചരിപ്പിച്ച് വ്യാജ അവകാശ വാദങ്ങള്‍ നടത്തുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറം എല്ലാം കത്തിയെരിയുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത നിരാശയില്‍ പാക്കിസ്ഥാന്‍ കള്ളക്കഥകള്‍ ഒരുക്കുന്നു. അതിര്‍ത്തിയിലെ ഷെല്ലാക്രമണം ഈ നിരാശയുടെ പുതിയ വെര്‍ഷന്‍ മാത്രമാണ്. ഏതായാലും പാക്കിസ്ഥാനെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിക്കുകായണ് ഇന്ത്യ.

ബുധനാഴ്ച പുലര്‍ച്ചെ 1.44 ഓടെയാണ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒന്‍പതു ഭീകര താവളങ്ങള്‍ ആക്രമിച്ചത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരേ ആക്രമണം നടത്തിയിട്ടില്ലെന്നും ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. കോട്ലി, മുരിദ്‌കെ, ബഹാവല്‍പുര്‍, മുസാഫറാബാദ് എന്നിവിടങ്ങളില്‍ അടക്കമാണ് ആക്രമണം നടന്നത്. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്‌കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍. ആക്രമണം നടന്നതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. തിരിച്ചടിക്കുമെന്നു പാക്ക് പ്രധാനമന്ത്രിയുടെ ഭീഷണിയുമുണ്ട്. അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിവയ്പ് ആരംഭിച്ചിട്ടുണ്ട്. നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹല്‍ഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി. ഏപ്രില്‍ 22 നാണ് കശ്മീരിലെ പഹല്‍ഗാമില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 െേപര വധിച്ചത്. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' ( ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തു. തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് നമ്മള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അതു നടപ്പാക്കുന്നതിലും സംയമനത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി. ബഹാവല്‍പുര്‍, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡിജി ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ ആസ്ഥാനമാണ് മുരിദ്‌കെ. മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രമാണ് പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍. സാധാരണക്കാരെ അടക്കം ഇന്ത്യ ആക്രമിച്ചുവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. ബഹാവല്‍പൂര്‍, മുസാഫറാബാദ്, കോട്ലി, മുറിഡ്കെ എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായതായി പാകിസ്ഥാനില്‍ മാദ്ധ്യമ റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും വിവരമുണ്ട്. 'നീതി നടപ്പാക്കി, ജയ് ഹിന്ദ്' എന്നാണ് എക്സില്‍ സൈന്യം ഈ സൈനിക നടപടിയെ കുറിച്ച് അറിയിച്ചത്. ഏപ്രില്‍ 22നാണ് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണം ഉണ്ടായത്. ശേഷം ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറിയിച്ചിരുന്നു.

സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയും പാകിസ്ഥാനിലേക്ക് പോകേണ്ട ജലം തടഞ്ഞും ഇന്ത്യ സൈനികപരമല്ലാത്ത തിരിച്ചടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയിരുന്നു. മാത്രമല്ല പാക് പൗരന്മാരെ തിരികെ അയച്ചും ആശയവിനിമയമടക്കം നിര്‍ത്തലാക്കിയും നടപടി കടുപ്പിച്ചു. ഇതിനിടെയാണ് ഭീകരകേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കിയത്. ഇന്ത്യയ്ക്ക് നേരെ തിരിച്ചടിയ്ക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്‍ ഷെല്ലിംഗ് നടത്തുന്നതായാണ് വിവരം. ഉറിയിലാണ് കനത്ത ഷെല്ലിംഗ് നടക്കുന്നത്. ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ പാകിസ്ഥാന്‍ അടച്ചു. ഈ മേഖലയില്‍ ജനങ്ങള്‍ക്ക് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ജമ്മു കാശ്മീരിലും പഞ്ചാബിലുമടക്കമുള്ള വ്യോമസംവിധാനങ്ങള്‍ക്ക് ഇന്ത്യ സൈനിക നടപടിക്ക് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Tags:    

Similar News