'ഞാന്‍ കൊന്നിട്ടില്ല ..! തനിക്ക് വധശിക്ഷ നല്‍കണം, ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണം'; കുറ്റക്കാരെന്ന വിധികേട്ട് കോടതിയില്‍ പൊട്ടിക്കരഞ്ഞ് 15ാം പ്രതി; പ്രായമായ മാതാപിതാക്കളും കുട്ടികളും ഉണ്ടെന്ന് പറഞ്ഞ് മറ്റ് പ്രതികളും'; പ്രരാബ്ധം പറഞ്ഞ് കോടതിയുടെ കനിവു തേടി അരുംകൊലയിലെ പ്രതികള്‍

'ഞാന്‍ കൊന്നിട്ടില്ല സാറെ..! തനിക്ക് വധശിക്ഷ നല്‍കണം,

Update: 2024-12-28 07:08 GMT

കാസര്‍കോട്: രാഷ്ട്രീയത്തിന്റെ പേരില്‍ യുവാക്കളായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അരുംകൊല ചെയ്തവര്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. തങ്ങളെ കാത്തിരിക്കുന്നത് തൂക്കുകയറാണോ എന്ന ആശങ്കയിലാണ് പ്രതികള്‍ കോടതിക്ക് മുമ്പാകെ കരഞ്ഞും പ്രാരാബ്ധം പറഞ്ഞും രംഗത്തുവന്നത്. വലിയ ശിക്ഷയില്‍ നിന്നും തടിയൂരാനാണ് പ്രതികള്‍ രംഗത്തുവന്നത്.

കേസിലെ പതിനഞ്ചാം പ്രതി ജീവല്‍ഭയത്തില്‍ പൊട്ടിക്കരയുകയായിരുന്നു. കോടതില്‍ കരഞ്ഞു കൊണ്ട് പതിഞ്ചാം തനിക്ക് വധശിക്ഷ നല്‍കണമെന്ന് അപേക്ഷിക്കുകയായിരുന്നു. കൊലത്തപാതകത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു ഇയാളുടെ വാദം. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണം എന്നതായിരുന്നു പ്രതി സുരേന്ദ്രന്‍ എന്ന വിഷ്ണു സുരയുടെ വാദം. മറ്റു പ്രതികളാകട്ടെ പ്രായമായ മാതാപിതാക്കളും കുട്ടിക്കളുമുണ്ടെന്ന് പ്രതികള്‍ കോടതിയെ അറിയിക്കുകയുണ്ടായി.

കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാ വിധി ജനുവരി മൂന്നിലാണ്. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള 14 പേര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. 10 പേരെ പേരെ കുറ്റവിമുക്തരാക്കി. എ. പീതാംബരന്‍ (മുന്‍ പെരിയ എല്‍സി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍ ,ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി,ടി. രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി) കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞത്.

പ്രദീപ് (കുട്ടന്‍), ബി. മണികണ്ഠന്‍ (ആലക്കോട് മണി), എന്‍. ബാലകൃഷ്ണന്‍ (മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി), എ. മധു (ശാസ്ത മധുഅഞ്ചാംപ്രതി ജിജിന്റെ പിതാവ്),റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു),വി. ഗോപകുമാര്‍ (ഗോപന്‍ വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ആറു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കു ശേഷമാണ് കൊച്ചി സിബിഐ കോടതിയുടെ വിധി.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മുന്‍ എംഎല്‍എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ എന്‍.ബാലകൃഷ്ണന്‍, രാഘവന്‍ വെളുത്തതോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ കോടതി വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കല്യോട്ട് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.

അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധിയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അമ്മമാര്‍ പ്രതികരിച്ചത് പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു. നീതി കിട്ടിയെന്ന് തോന്നുന്നതായും ഒന്നും പറയാന്‍ കഴിയുന്നില്ലയെന്നുമായിരുന്നു കൊല്ലപ്പെട്ട കൃപേഷിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. കടുത്ത ശിക്ഷ വേണമെന്നാണ് ആഗ്രഹമെന്നും, സര്‍ക്കാര്‍ കേസിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതായും കൃപേഷിന്റെ അമ്മ ബാലാമണിയമ്മ പറഞ്ഞു. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടാമെന്നും, കടുത്ത ശിക്ഷ തന്നെ ഇവര്‍ക്ക് ലഭിക്കണമെന്നും ശരത് ലാലിന്റെ അമ്മ പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടെന്നും പ്രതികരിച്ചു

കൊച്ചി സി.ബി.ഐ കോടതിയാണ് കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവര്‍ പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News