ആകാശത്ത് അഗ്‌നിഗോളം; ഫിലാഡല്‍ഫിയ വിമാനാപകടത്തിന്റെ ഭയാനക ദൃശ്യങ്ങള്‍ പുറത്ത്; ജനവാസ മേഖലയില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും വീടുകളിലേക്കും കാറുകളിലേക്കും തീപടര്‍ന്നു; തകര്‍ന്നു വീണ എയര്‍ ആംബുലന്‍സിലെ മുഴുവന്‍ യാത്രക്കാരും കത്തിയമര്‍ന്നു

ആകാശത്ത് അഗ്‌നിഗോളം; ഫിലാഡല്‍ഫിയ വിമാനാപകടത്തിന്റെ ഭയാനക ദൃശ്യങ്ങള്‍ പുറത്ത്

Update: 2025-02-01 05:25 GMT

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ഉണ്ടായ വിമാനാപകടത്തിന്റെ ഭയാനക ദൃശ്യങ്ങള്‍ പുറത്ത്. ജനവാസമേഖലയിലെ വീടിന്റെ വാതിലില്‍ സ്ഥാപിച്ച കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വിമാനം തകര്‍ന്നു വീണതിന് പിന്നാലെ അഗ്നിഗോളം രൂപപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദമ്പതികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുന്നതും വിമാനം തകര്‍ന്നുവീണ് അഗ്‌നിഗോളമാകുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. അഗ്‌നിഗോളം കണ്ട് ഭയപ്പെട്ട ദമ്പതികള്‍ വീടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം.

യു.എസ് സമയം രാത്രി 6:30ന് വടക്ക് കിഴക്ക് ഫിലാഡല്‍ഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപം ജനവാസമേഖലയിലാണ് രോഗിയായ കുട്ടിയും അഞ്ചു പേരും അടക്കം ആറു പേര്‍ സഞ്ചരിച്ച മെഡിക്കല്‍ യാത്രാവിമാനം തകര്‍ന്നു വീണത്. റൂസ്വെല്‍റ്റ് മാളിന് എതിര്‍വശത്തെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ കോട്ട്മാന്‍, ബസ്റ്റല്‍ട്ടണ്‍ അവന്യൂസിന് സമീപമാണ് സംഭവം.

നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡ്-ബ്രാന്‍സന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന ലിയര്‍ജെറ്റ് 55 വിമാനം. അപകടത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്.എ.എ) നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍.ടി.എസ്.ബി) അന്വേഷിക്കും.


 



എയര്‍ ആംബുലന്‍സാണ് തകര്‍ന്നു വീണത്. റൂസ്വെല്‍റ്റ് മാളിന് എതിര്‍വശത്തെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ കോട്ട്മാന്‍, ബസ്റ്റല്‍ട്ടണ്‍ അവന്യൂസിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന ആറ് പേരും അപകടത്തില്‍ മരിച്ചു. റൂസ്വെല്‍റ്റ് ബൊളിവാര്‍ഡ് അടക്കമുള്ള പ്രദേശങ്ങളില്‍ റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനം തകര്‍ന്നു വീണതിന് പിന്നാലെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീ പിടിച്ചിരുന്നു.

വിമാനത്തില്‍ സഞ്ചരിച്ച മുഴുവന്‍ പേരും മരിച്ചതായാണ് പ്രാഥമിക വിവരം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡ്-ബ്രാന്‍സന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന ലിയര്‍ജെറ്റ് 55 വിമാനം. അപകടത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്.എ.എ) നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍.ടി.എസ്.ബി) അന്വേഷിക്കും.


 



അപകടത്തെ കുറിച്ച് ഫിലാഡല്‍ഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്രിയോ അറിയിച്ചു. ജനുവരി 30ന് യു.എസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ 67 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തിന് സമീപത്തെ പൊട്ടൊമാക് നദിയിലാണ് വിമാനം തകര്‍ന്നുവീണത്.


Full View


Tags:    

Similar News