മോനെ..വണ്ടി ഒന്ന് സൈഡ് അക്കോ..; എന്താ സാറെ പ്രശ്‌നം; ഹെൽമറ്റില്ല പിഴ അടയ്ക്കണം; അയ്യോ..ഞാൻ പാട്ടൊക്കെ പാടും; എങ്കിൽ ഞാൻ മൃദംഗം വായിക്കും; കണ്ടുനിന്നവർ ഒന്ന് പതറി; റോഡ് സൈഡിൽ പാട്ടിനൊപ്പം മൃദംഗ വായന; എല്ലാം കഴിഞ്ഞ് പോകുമ്പോൾ ട്വിസ്റ്റ്; എത്ര ഇമ്പ്രെസ്സ് ചെയ്താലും കല വേറെ ജോലി വേറെയെന്ന് എംവിഡി സർ!

Update: 2025-04-09 07:03 GMT

പത്തനംതിട്ട: രാവിലെ സ്ഥിരം പരിശോധനയ്ക്കിടെ റോഡ് സൈഡിൽ ഒരു വ്യത്യസ്തമായ കാഴ്ച. കണ്ടുനിന്നവർ ഒന്ന് പതറിപ്പോയി.യുവാവ് പാട്ട് പാടുന്നു എംവിഡി ഓഫീസർ കൂടെ മൃദംഗം വായിക്കുന്നു. പിന്നാലെ നടന്നത് വൻ ട്വിസ്റ്റ്. ഇപ്പോൾ വാഹന പരിശോധനക്കിടെ നടുറോഡിൽ മൃദംഗം വായിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും കൂടെ പാട്ടുപാടുന്ന ബൈക്ക് യാത്രക്കാരനുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

പിഴക്ക് പകരം പാട്ടുപാടിച്ചതാണോ മൃദംഗം കണ്ടപ്പോൾ ഉദ്യോഗസ്ഥൻ ഡ്യൂട്ടി മറന്നതാണോ തുടങ്ങിയ ചോദ്യങ്ങളാണ് നവമാധ്യമങ്ങളിൽ ഉയർന്നത്. പക്ഷെ സംഭവം എന്താണെന്ന് വിശദീകരിക്കുകയാണ് മല്ലപ്പള്ളി എം.വി.ഐ അജിത്ത്.

'പതിവുപോലെ മോട്ടോർ വാഹന പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് പുറകിൽ ഹെൽമറ്റില്ലാതെ ബൈക്ക് യാത്രക്കാർ വരുന്നത് കണ്ടത്. കൈകാണിച്ച് നിർത്തി. അടുത്തെത്തിയപ്പോഴാണ് അറിയുന്നത് എന്റെ സുഹൃത്തും ഗായകനുമായ സുമേഷ് മല്ലപ്പള്ളിയായിരുന്നുവെന്നത്. കൈയിൽ ഒരു മൃദംവുമുണ്ടായിരുന്നു. അറിയപ്പെടുന്ന കലാകാരനാണ് അദ്ദേഹം. ഞങ്ങളൊരുമിച്ച് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഞാൻ തബല, മൃദംഗമൊക്കെ വായിക്കുന്നയാളാണ്.

ജോലി വേറെ സുഹൃത്ത് ബന്ധം വേറെ എന്നതാണ് തന്റെ നിലപാട്. അതുകൊണ്ട് പിഴ ഈടാക്കാൻ ആദ്യമേ തീരുമാനിച്ചതാണ്. പരിപാടികളെ കുറിച്ചുള്ള ഞങ്ങളുടെ സൗഹൃദ സംഭാഷണം ശ്രദ്ധയിൽ പെട്ട് കലാകാരന്മാരാണ് ഞങ്ങളെന്ന് മനസിലായതോടെ കൂടെയുണ്ടായിരുന്നവർ മൃദംഗം വായിക്കാൻ നിർബന്ധിച്ചു. അങ്ങനെയാണ് സുമേഷ് പാട്ടുപാടുന്നതും ഞാൻ മൃദംഗം വായിക്കുന്നതും.' എം.വി.ഡി അജിത്ത് പറയുന്നു.

'കൂടെ വായിക്കുന്ന സുഹൃത്തിന് മൃദംഗം കൊണ്ടുകൊടുക്കാൻ പോകുകയായിരുന്നെന്നും അപ്പോഴാണ് എം.വി.ഡി പരിശോധന കാണുന്നത്. അറിയുന്ന സാറായത് കൊണ്ട് പെറ്റിയൊന്നും ഈടാക്കില്ലെന്നാണ് കരുതിയത്. പക്ഷേ പാട്ടും പാടി അവിടെ നിന്ന് പോയപ്പോളാണ് പെറ്റിയടക്കാനുള്ള മെസ്സേജ് മൊബൈലിൽ എത്തിയത്' -സുമേഷ് മല്ലപ്പള്ളി പറയുന്നു.എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Tags:    

Similar News