കാട്ടാക്കടയില്‍ നിറ്റു സ്‌റ്റോര്‍ നടത്തുന്ന പഴയ പ്രവാസിയുടെ മകന്‍; പൂവച്ചലിലെ ആ അഡംബര വീട് സജിന്‍ ഉപയോഗിച്ചത് കൂട്ടുകാരുമായുള്ള മദ്യ സല്‍ക്കാരത്തിന്; അടിച്ചു ബോധമില്ലാതിരുന്ന പോലീസുകാരന്‍ കൂട്ടുകാരനൊപ്പം വയോധികയെ ആക്രമിച്ചു; നാട്ടുകാര്‍ ഇടപെട്ടത് അറസ്റ്റായി; പൂവച്ചലിലെ ആ വീട്ടില്‍ സംഭവിച്ചത്
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ലാലു, സുഹൃത്ത് സജിന്‍ എന്നിവരാണു പിടിയിലായത്. പോലീസിന് തീരാ കളങ്കമായി ഈ സംഭവം.
പൂവച്ചലില്‍ ഭിക്ഷയാചിച്ച് റോഡില്‍നിന്ന വയോധികയെ പണം കൊടുക്കാമെന്നു പ്രലോഭിപ്പിച്ച് വീടിനുള്ളില്‍ വിളിച്ചുകയറ്റി ഉപദ്രവിച്ചുവെന്നാണ് പരാതി. വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു(41), സുഹൃത്ത് കുറ്റിച്ചല്‍ മേലെമുക്ക് സിതാര ഭവനില്‍ സജിന്‍(44) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. 90 വയസ്സുള്ള സ്ത്രീയെയാണ് പൂവച്ചല്‍ യു.പി. സ്‌കൂളിനു സമീപം സജിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ പൂട്ടിയിട്ടത്. മദ്യലഹരിയിലായിരുന്നു പ്രതികള്‍.
കാട്ടാക്കടയിലെ പ്രമുഖ വ്യാപാരിയുടെ മകനാണ് സജിന്‍. കാട്ടക്കട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിറ്റു സ്റ്റോര്‍ ഉടമയുടെ മകന്‍. സ്ഥിരം മദ്യപാനിയാണ് സജിന്‍. ഇത് കൂട്ടുകാര്‍ മുതലെടുക്കാറുണ്ട്. പൂവച്ചലിലേത് വലിയ വീടാണ്. ഇവിടെ മറ്റാരും ഇല്ല. ഇവിടെ കൂട്ടുകാരുമായി എത്തി മദ്യപാനം പതിവുള്ളതാണ്. സൗകര്യം ഉപയോഗിക്കാനാണ് പോലീസുകാരനും എത്തിയത്. സജിന്റെ അച്ഛന്‍ ഗള്‍ഫിലായിരുന്നു ദീര്‍ഘകാലം ജോലി എടുത്തത്. അതിന് ശേഷമാണ് കാട്ടക്കടയില്‍ ബിസിനസ്സും മറ്റും തുടങ്ങിയത്. സാമ്പത്തികമായി ഏറെ ഉന്നതിയിലാണെങ്കിലും സജിന്റെ യാത്ര മറ്റ് വഴിക്കായി. വീട്ടിലെ പണം ദുരുപയോഗപ്പെടുത്തുന്നതായിരുന്നു പ്രധാന ഹോബി. സ്വന്തമായി ചാരായം വാറ്റി കേസിലും സജിന്‍ അറസ്റ്റിലായിട്ടുണ്ട്.
പൂവച്ചലില്‍ കണ്ണായ സ്ഥലത്ത് അടക്കം സജിന്റെ അച്ഛന്‍ വസ്തു വകകളുണ്ട്. പ്രധാന പൊതുമേഖലാ ബാങ്ക് അടക്കം പ്രവര്‍ത്തിക്കുന്നത് ഇവര്‍ വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിലാണ്. പൂവച്ചലിലെ വീട്ടില്‍ സ്ഥിരമായി സജിന്‍ എത്തുമെങ്കിലും നാട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. സ്ഥിരം അവിടെ നടക്കുന്ന മദ്യപാനത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലുമായിരുന്നു. ഇതിനിടെയാണ് വയോധികയുടെ നിലവിളി ആ വീട്ടില്‍ നിന്നും കേട്ടത്. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.
പൂവച്ചലില്‍ ഇന്ന് രാവിലെ 11 മണിയോടെ ഭിക്ഷ തേടിയെത്തിയ തിരുവനന്തപുരം സ്വദേശിനിയായ 82കാരിയെ 20 രൂപ നല്‍കാമെന്നു പറഞ്ഞാണ് പ്രതികള്‍ വീട്ടിനുള്ളിലേക്ക് കയറ്റിയത്. തുടര്‍ന്ന് മുറി പൂട്ടിയ ശേഷം കയറിപ്പിടിക്കാന്‍ ശ്രമിച്ചതോടെ സ്ത്രീ ബഹളം വച്ചു. നാട്ടുകാര്‍ ഓടിയെത്തി വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു.പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. വയോധികയെ പൊലീസ് വൈദ്യപരിശോധനക്ക് ശേഷം വീട്ടിലെത്തിച്ചു.
പൂവച്ചലിലുള്ള സജിന്റെ വീട്ടില്‍ ഇരുവരും മദ്യപിക്കുന്നതിനിടെയാണ് വയോധികയെത്തിയത്. ഗേറ്റ് തുറന്ന വയോധികയെ 20 രൂപ നോട്ട് കാണിച്ച് വീടിനുള്ളിലേക്കു വിളിച്ചു. പണം വാങ്ങാനെത്തിയ ഇവരെ വീടിനുള്ളിലേക്കു വലിച്ചുകയറ്റിയ പ്രതികള്‍ വാതിലടച്ചു. തുടര്‍ന്ന് മടിയിലുണ്ടായിരുന്ന 352 രൂപ ബലമായി പിടിച്ചെടുത്തു. നിലവിളിച്ചപ്പോള്‍ മുതുകില്‍ അടിച്ചു. നിലവിളി കേട്ട് പരിസരവാസികള്‍ എത്തി പ്രതികളെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വീടിനുള്ളില്‍ പൂട്ടിയിട്ടതോടെ വയോധിക ബഹളംവെച്ചു. നിലവിളികേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും ഇവരെ പുറത്തുവിടാന്‍ പൂട്ടിയിട്ടവര്‍ തയ്യാറായില്ല. ഇതോടെ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാട്ടാക്കട പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. പോലീസ് പരിശോധനയില്‍ വീട്ടിലെ മൂന്ന് കസേരകള്‍ അടിച്ചുപൊട്ടിച്ച നിലയില്‍ കണ്ടെത്തി. പിടിവലി നടന്നതിന്റെ ലക്ഷണവും വീട്ടിലുണ്ടായിരുന്നു. പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.