ഇന്ത്യക്ക് പിന്നാലെ ബ്രിട്ടനും അമേരിക്കയിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് നിര്‍ത്തി വച്ചു; മിക്ക രാജ്യങ്ങളും അമേരിക്കയെ ഉപേക്ഷിക്കുന്നു; തപാലില്‍ ഒന്നും കിട്ടാതെ അമേരിക്കക്കാര്‍; ട്രംപിന്റെ നികുതി ഭീകരതയെ ലോകം ചെറുക്കുന്നത് ഇങ്ങനെ

ഇന്ത്യക്ക് പിന്നാലെ ബ്രിട്ടനും അമേരിക്കയിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് നിര്‍ത്തി വച്ചു

Update: 2025-08-26 04:51 GMT

ലണ്ടന്‍: ഇന്ത്യക്ക് പിന്നാലെ അമേരിക്കയിലേക്കുള്ള തപാല്‍ സര്‍വ്വീസ് നിര്‍ത്തി വെച്ച് ബ്രിട്ടനും. കൂടാതെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ അമേരിക്കയിലേക്കുള്ള തപാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ഇറക്കുമതി താരിഫുകളുടെ ആഘാതത്തെക്കുറിച്ചുള്ള വ്യാപകമായ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യൂറോപ്പിലുടനീളമുള്ള തപാല്‍ സംവിധാനങ്ങള്‍ അമേര്ക്കിയിലേക്കുള്ള മിക്ക പാഴ്‌സലുകളും അയയ്ക്കുന്നത് നിര്‍ത്തി വെച്ചിരിക്കുന്നത്.

ജര്‍മ്മനിയുടെ ഡച്ച് പോസ്റ്റ്, സ്പെയിനിന്റെ കൊറിയോസ്, പോസ്റ്റ് ഇറ്റാലിയന്‍, ബെല്‍ജിയന്‍, സ്വീഡിഷ്, ഡാനിഷ് തപാല്‍ സേവനങ്ങള്‍ എന്നിവ കൂടാതെ ഫ്രാന്‍സിന്റെ ലാ പോസ്റ്റും ഇതേ നിലപാടിലേക്ക് എത്തിയിരിക്കുകയാണ്. ഈ രാജ്യങ്ങളെല്ലാം തന്നെ അമേരിക്കയിലേക്ക് തപാല്‍ ഉരുപ്പടികള്‍ അയയ്ക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ മാസം അവസാനം ഓഗസ്റ്റ് അവസാനം പ്രാബല്യത്തില്‍ വരാന്‍ പോകുന്ന താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് അതിനുമുമ്പ് പോസ്റ്റ് ചെയ്ത പാക്കേജുകള്‍ അമേര്ക്കയില്‍ എത്താന്‍ മതിയായ സമയം നല്‍കുന്നതിനായി ഓസ്ട്രിയയുടെ ഓസ്റ്റെറിച്ചിഷെ പോസ്റ്റും യു.കെയുടെ റോയല്‍ മെയിലും ഇന്ന് പാഴ്സലുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ മാസം 29 മുതല്‍ 800 ഡോളറില്‍ താഴെ വിലയുള്ള ചെറിയ പാക്കേജുകള്‍ക്ക് യു.എസില്‍ ഡ്യൂട്ടി ഫ്രീയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന ഒരു നികുതി ഇളവ് ട്രംപ് നിര്‍ത്തലാക്കിയിരുന്നു. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് കഴിഞ്ഞ മാസം ഒപ്പുവച്ചിരുന്നു. പുതിയ താരിഫുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ചുള്ള വ്യാപകമായ അനിശ്ചിതത്വവും സമയക്കുറവുമാണ് യൂറോപ്പിലെ തപാല്‍ സംവിധാനത്തെ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

ഓരോ വര്‍ഷവും ശരാശരി 1.6 ദശലക്ഷം പാക്കേജുകളാണ് ഇവര്‍ യുഎസിലേക്ക് അയയ്ക്കുന്നത്. അമേരിക്കയിലേക്കുള്ള എല്ലാ പാഴ്സലുകളും സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് പോസ്റ്റ് ഇറ്റാലിയന്‍ വ്യക്തമാക്കിയത്. ഈ തീരുമാനം നിര്‍ഭാഗ്യകരമാണെങ്കിലും അനിവാര്യമാണ് എന്നാണ് അവരുടെ നിലപാട്.

എന്ന് നോര്‍ഡിക് ലോജിസ്റ്റിക്സ് കമ്പനിയായ പോസ്റ്റ്നോര്‍ഡ് പറഞ്ഞു. ഈ മാസം 29 ന് മുമ്പ് പ്രായോഗിക പരിഹാരങ്ങളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, തങ്ങളുടെ എല്ലാ അംഗങ്ങളും യു.എസിലേക്കുള്ള പാഴ്‌സല്‍ കയറ്റുമതിയുടെ ഭൂരിഭാഗവും നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് 51 യൂറോപ്യന്‍ പബ്ലിക് തപാല്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ പോസ്റ്റ്യൂറോപ്പും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News