എംഎല്‍എയായപ്പോള്‍ സ്വഭാവം അറിഞ്ഞിട്ടും സമ്മതം മൂളിയ അച്ഛന്‍! രാഹുലിനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കിയവരില്‍ കോണ്‍ഗ്രസുകാരനായ മുന്‍ ജനപ്രതിനിധിയുടെ മകളും; നേതാവിന്റെ മകളെ ഒഴിവാക്കിയത് 'കുറഞ്ഞ ജാതി'യുടെ കാരണം പറഞ്ഞ്; ആരാണ് ഫെനി നൈനാന്‍? മാങ്കൂട്ടത്തില്‍ 'ഹൂ കെയേഴ്‌സ്'; ഞെട്ടിക്കുന്ന 'ചാറ്റര്‍ജി' കഥകള്‍ പുറത്ത്

Update: 2025-08-22 06:12 GMT

തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയവരില്‍ കോണ്‍ഗ്രസിന്റെ മുന്‍ ജനപ്രതിനിധിയുടെ മകളും ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ജാതീയത പറഞ്ഞ് പിന്മാറിയെന്നാണ് യുവതി പറയുന്നത്. മുന്‍ ജനപ്രതിനിധിയുടേത് മകളുടേതടക്കം ഒമ്പതു പരാതികളാണ് എഐസിസിക്ക് മുമ്പില്‍ രാഹുലിനെതിരെ ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. രാഹുലുമായുള്ള അടുപ്പം അറിഞ്ഞ് ആദ്യം മകളെ കോണ്‍ഗ്രസുകാരനായ മുന്‍ ജനപ്രതിനിധി തടഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ എംഎല്‍എയാതോടെ താല്‍പ്പര്യം വന്നു. അപ്പോഴാണ് ജാതിയുടെ കാര്യം പറഞ്ഞ് മകളെ ഒഴിവാക്കിയത്. പ്രവാസി വ്യവസായികള്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുള്ള വ്യക്തിയാണ് ഈ മുന്‍ ജനപ്രതിനിധി. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസവും ജോലിയും ഉണ്ട്. രാഹുലിനെ ചാറ്റര്‍ജി എന്നാണ് കോണ്‍ഗ്രസുകാര്‍ വിളിച്ചിരുന്നത് എന്നാണ് മറ്റൊരു സൂചന.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി രംഗത്ത് വന്നിട്ടുണ്ട്. ലൈംഗിക ഉദ്ദേശത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്ന് ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള യുവതി ആരോപിച്ചു. ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ I DON'T CARE.. WHO CARE'S എന്നായിരുന്നു മറുപടിയെന്നും യുവതി വെളിപ്പെടുത്തി. 2023 ലാണ് എനിക്ക് മെസേജ് അയക്കുന്നത്. ആദ്യം ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ചു. ശേഷം നമ്പര്‍ വാങ്ങി. പിന്നാലെ ടെലഗ്രാമിലൂടെ മെസേജ് അയക്കാന്‍ തുടങ്ങി. ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചിരുന്നത്. എല്ലാ ദിവസവും മെസേജ് ചെയ്യുമായിരുന്നു. പിന്നീട് എനിക്ക് നിന്നോട് ആദ്യം മുതലേ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞു തുടങ്ങി. താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ സംസാരിച്ചു. അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി - പെണ്‍കുട്ടി പറയുന്നു.

സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് രാഹുല്‍ യുവതിയോട് പറഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി. രണ്ടുമാസം മുന്‍പ് വരെ രാഹുല്‍ മെസേജ് അയച്ചുവെന്നും പറയുന്നു. ഇരകള്‍ ഏറെയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ I DON'T CARE.. WHO CARES എന്നായിരുന്നു മറുപടി. ജനപ്രതിനിധിയാകുന്നതിന് മുന്‍പാണ് ദുരനുഭവം നേരിട്ടത് എന്നും യുവതി പറഞ്ഞു. രാഹുലിന് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പരാതിയുമായി താനാരെയും സമീപിച്ചിട്ടില്ല. എല്ലാ കാലത്തും എല്ലാം മൂടിവെക്കാന്‍ കഴിയില്ല. സത്യം പുറത്ത് വരും. രാഹുലില്‍ നിന്ന് ദുരനുഭവം നേരിട്ട മറ്റാളുകളെയും അറിയാം - യുവതി പറഞ്ഞു. കോണ്‍ഗ്രസുകാരനായ ജനപ്രതിനിധിയായിരുന്ന വ്യക്തിയുടെ മകളും സമാന തരത്തിലാണ് വഞ്ചിക്കപ്പെട്ടത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ എത്തുന്നുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. നിരന്തരം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചെന്നും ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു.

'എന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായി. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത്. ഇനി മറ്റൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായത്. നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഭയമാണ്. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ ഐ ഡോണ്ട് കെയര്‍ എന്നായിരുന്നു മറുപടി', യുവതി പറഞ്ഞു. അങ്ങനെ ഒന്നില്‍ അധികം പരാതികളാണ് രാഹുലിനെതിരെ പുറത്തു വരുന്നത്. സംസാരിക്കാമെന്ന് പറഞ്ഞ് തന്ത്രപരമായി മുറിയിലെത്തിച്ച് രാഹുല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. അതേദിവസം തന്നെ വിവാഹം കഴിക്കാന്‍ തനിക്കാകില്ലെന്നും രാഹുല്‍ പറഞ്ഞു. തനിക്കുണ്ടായ അനുഭവം കൂടുതല്‍ പെണ്‍കുട്ടികളും നേരിട്ടുവെന്ന് അറിഞ്ഞുവെന്നും സംരക്ഷിക്കാന്‍ ആളുണ്ടെന്ന ധൈര്യമാണ് രാഹുലിനെന്നും യുവതി പറഞ്ഞു.

2023 മുതലാണ് പരിചയപ്പെടുന്നത്. ആദ്യം ഇന്‍സ്റ്റാഗ്രാമിലാണ് ചാറ്റ് ചെയ്തത്. പിന്നീട് നമ്പര്‍ വാങ്ങി ടെലഗ്രാമില്‍ ചാറ്റ് ചെയ്യുകയായിരുന്നു. 5 സെക്കന്റ്, 10 സെക്കന്റ് എന്നിങ്ങനെ ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചുകൊണ്ടിരുന്നത്. കൂടെയുള്ളവരും തന്റെ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ടൈമര്‍ വെച്ച് ചാറ്റ് ചെയ്യുന്നതെന്നായിരുന്നു പറഞ്ഞത്. പിന്നീടാണ് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് രാഹുല്‍ അറിയിച്ചത്. അതിന് താല്‍പര്യമില്ലെന്നാണ് താന്‍ ആദ്യം പറഞ്ഞത്. പിന്നീട്, സംസാരിക്കാമെന്ന് പറഞ്ഞ് മുറിയിലേക്ക് തന്ത്രപരമായി എത്തിക്കുകയായിരുന്നു.

രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനും ഒപ്പമുണ്ടായിരുന്നു. പിന്നീടാണ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചത്. എന്നാല്‍ അതേദിവസം തന്നെ കല്യാണം കഴിക്കാന്‍ തനിക്കാകില്ലെന്ന് രാഹുല്‍ പറഞ്ഞു. കുട്ടി ഉണ്ടാകുകയാണെങ്കില്‍ പോലും അതിന് വേണ്ടി ചെലവഴിക്കാന്‍ സമയം ഉണ്ടാകില്ല. അത്രയ്ക്ക് തിരക്ക് പിടിച്ച ജീവിതമാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും യുവതി പറഞ്ഞു.

Tags:    

Similar News