റംസാന്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസ ലോകം; ഇക്കുറി പെരുന്നാള്‍ ആഘോഷം യുഎഇയിലാണോ; എങ്കില്‍ അടിച്ചു പൊളിക്കാന്‍ അറിയേണ്ടതെല്ലാം; എവിടെ പോവണം? എങ്ങനെ പോകണം? അറിയാം
റംസാന്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസ ലോകം. മാസപ്പിറവി ഇന്ന് ദൃശ്യമായാല്‍ തിങ്കളാഴ്ച പെരുന്നാള്‍ ആഘോഷിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇതിനോടകം തന്നെ പൊതു-സ്വകാര്യ മേഖലയില്‍ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. യുഎഇയിലും സൗദിയിലും നാല് ദിവസത്തേക്കാണ് അവധി
പെരുന്നാളിനോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ സൗജന്യ പാര്‍ക്കിംഗ് ഷാര്‍ജ മുനസിപ്പാലിറ്റി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിലും വിവിധ മേഖലകളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) അറിയിച്ചു.
പെരുന്നാളിനോട് അനുബന്ധിച്ച് യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മനോഹരമായ വെടിക്കെട്ടും നടത്തി വരുന്നുണ്ട്. ഈദിന്റെ ആദ്യ രണ്ട് രാത്രികളില്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ക്ക് കരിമരുന്ന് ഷോകള്‍ കാണാന്‍ കഴിയും. ഇത്തരം ഷോകള്‍ നടക്കുന്ന പ്രധാനപ്പെട്ട ചില സ്ഥലങ്ങളാണ് ഇനി പറയാന്‍ പോവുന്നത്.
ബ്ലൂവാട്ടേഴ്സ്
രാത്രിയിലാണ് ബ്ലൂവാട്ടേഴ്സ് കരിമരുന്ന് പ്രയോഗം. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി കൊണ്ട് നിറക്കാന്‍ മികച്ച ഷോട്ടുകള്‍ പിടിക്കാന്‍ അനുയോജ്യമായ പ്രധാനപ്പെട്ട സ്ഥലമാണിത്. എല്ലാ വര്‍ഷവും നിരവധി ആളുകളാണ് ബ്ലൂവാട്ടേഴ്
യാസ് ദ്വീപ്
അബുദാബിയിലെ പ്രമുഖ വിനോദ കേന്ദ്രങ്ങളില്‍ ഒന്നാണ് യാസ് ദ്വീപ്. ഈദ് ആഘോഷത്തിനുള്ള മികച്ചൊരു കേന്ദ്രം കൂടിയാണ് ഇവിടം. പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഇവിടെ ആരെയും ആകര്‍ഷിക്കുന്ന മനോഹരമായി കരിമരുന്ന് പ്രയോഗം ഉണ്ടാവും. പ്രദര്‍ശനങ്ങള്‍ രാത്രി 9 മണിക്ക് ആരംഭിക്കും. കൃത്യമായ തീയതികള്‍ ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിച്ചിരിക്കും.
അബുദാബി കോര്‍ണിഷ്
8 കിലോമീറ്റര്‍ നീളമുള്ള അബുദാബി കോര്‍ണിഷ് ഈദ് അവധിക്കാലത്ത് കരിമരുന്ന് പ്രയോഗം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പം പോകാനുള്ള മികച്ച സ്ഥലമാണ്.
അല്‍ മുഗൈറ ബേ
റംസാൻ ദിനം അല്‍ ദഫ്രയിലെ ഈ സ്ഥലത്ത് എത്തിയാല്‍ ഒരു ഗംഭീരമായ വെടിക്കെട്ട് പ്രദര്‍ശനം രാത്രി 9 മണിക്ക് പ്രദര്‍ശനം ആരംഭിക്കും.
ഹുദൈരിയത്ത് ദ്വീപ്
ഇവിടെ രാത്രി 9 മണിക്കാണ് കരിമരുന്ന് പ്രദര്‍ശനം നടക്കുന്നത്. തിരക്കില്ലാത്തതും വൃത്തിയുള്ളതുമായ കടല്‍ത്തീരത്തിനും ഔട്ട്ഡോര്‍ ജിമ്മിനും മറ്റ് സൗകര്യങ്ങള്‍ക്കും പേരുകേട്ടതാണ് ഈ സ്ഥലം.
അല്‍ ഐന്‍ ഹസ്സ സ്റ്റേഡിയം
അല്‍ ഐന്‍ ഹസ്സ സ്റ്റേഡിയത്തില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രദര്‍ശനം ആസൂത്രണം ചെയ്യുന്നു, രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഈ പ്രദര്‍ശനം സുഖപ്രദമായ ഇരിപ്പിടങ്ങളില്‍ ഇരുന്ന് കാണാന്‍ സാധിക്കും
ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്
കുടുംബ കേന്ദ്രീകൃതമായ ഒരു മികച്ച ലക്ഷ്യസ്ഥാനം, റിവര്‍ലാന്‍ഡ് ദുബായിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകീട്ട് 7 മണിക്കും 9 മണിക്കും കരിമരുന്ന് പ്രയോഗം കാണാന്‍ ഇവിടെയെത്താം.