കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ച വ്യാവസായിക പ്രതിഭ; പുതുതലമുറയുടെ അഭിരുചിക്ക് അനുസരിച്ച് സൈക്കിളിലും പുത്തന്‍ പരീക്ഷണം; രത്തന്‍ ടാറ്റ മടങ്ങുന്നത് വോള്‍ട്ടിക്ക് എക്സ്, വോള്‍ട്ടിക് ഗോയും യാഥാര്‍ത്ഥ്യമാക്കി

കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ച വ്യാവസായിക പ്രതിഭ; പുതുതലമുറയുടെ അഭിരുചിക്ക് അനുസരിച്ച് സൈക്കിളിലും പുത്തന്‍ പരീക്ഷണം; രത്തന്‍ ടാറ്റ മടങ്ങുന്നത് വോള്‍ട്ടിക്ക് എക്സ്, വോള്‍ട്ടിക് ഗോയും യാഥാര്‍ത്ഥ്യമാക്കി

By :  Aswin P T
Update: 2024-10-09 19:04 GMT

മുംബൈ: ഇന്ന് എല്ലാം ഇലക്ട്രിക്ക് മയമാണ്.വാഹനങ്ങളില്‍ വരെ ഇലക്ട്രിക്ക് അതിന്റെ സാധ്യത തെളിയിച്ചു കഴിഞ്ഞു.ഇതിന്റെ സാധ്യതകളൊക്കെ ആദ്യം തിരിച്ചറിയുന്നതാകട്ടെ ഒരു വ്യവസായിയും.അങ്ങിനെ നോക്കുമ്പോള്‍ കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ച വ്യവസായിക പ്രതിഭയാണ് രത്തന്‍ ടാറ്റ.ടാറ്റയുടെ വാഹന വിപണിയിലെ ഏറ്റവും പുതിയ നീക്കം പോലും ഇതിന്റെ ഉദാഹരണമാണ്.

ബോഡി ഫിറ്റാക്കാന്‍ ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് സൈക്കിള്‍. പുതിയ കൗമാരക്കാര്‍ മാത്രമല്ല, കോര്‍പറേറ്റ് മേഖലയില്‍ തൊഴിലെടുക്കുന്ന ഹെല്‍ത് കോണ്‍ഷ്യസ് ആയവരും സൈക്കിള്‍ ചവിട്ടുന്നത് പതിവാക്കിയിരിക്കുകയാണ് നവ ഇന്ത്യയില്‍. ബെംഗളൂരുവില്‍ നിരവധി ടെക്കികള്‍ കാറുകള്‍ക്ക് പകരം സൈക്കിള്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.ഇക്കഴിഞ്ഞ കൊവിഡ് മഹാമാരിക്കാലത്ത് ലോകമാകെ വീട്ടിലിരുന്നപ്പോള്‍ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ചിന്തിച്ച പലരും അതിനു പറ്റിയ നല്ല മാര്‍ഗ്ഗം സൈക്കിളിംഗാണെന്ന തിരിച്ചറിഞ്ഞിരുന്നു.

കാലം മാറിയതോടെ സൈക്കിളുകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ട് കായികാധ്വാനം കൂടുതല്‍ വേണ്ടിയിരുന്നിടത്ത് ഇന്ന് പല സൈക്കിളുകളും സ്‌കൂട്ടര്‍ പോലെ കൊണ്ടുനടക്കാം.ഇപ്പോഴിതാ സൈക്കിളുകളുടെ ലോകത്തേക്ക് ഇലക്ട്രിക് സൈക്കിളുകളും കടന്നുവന്നിരിക്കുന്നു.പെട്രോള്‍ വില വര്‍ധിച്ചതോടെ ഇന്ത്യയില്‍ പലരും ഇ-സൈക്കിളുകളിലേക്ക് മാറുകയാണ്.ഈ മാറ്റത്തിനും ഇന്ത്യയില്‍ അടിത്തറയിടുന്നത് ടാറ്റ തന്നെയാണ്.

ഹ്രസ്വദൂരത്തില്‍ എത്തിച്ചേരാന്‍ ഏറ്റവും പറ്റിയ വഴി ഇ-സൈക്കിള്‍ തന്നെ.രത്തന്‍ ടാറ്റ തന്നെ ഇ-സൈക്കിളിന്റെ കാര്യത്തിലും മുന്‍കയ്യെടുക്കുകയാണ്.ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സ്‌ട്രൈഡറിലൂടെയാണ് രത്തന്‍ ടാറ്റ ഇന്ത്യയിലേക്ക് ഇലക്ട്രിക്ക് സൈക്കിള്‍ എത്തിക്കുന്നത്.ഇലക്ട്രിക് സൈക്കിളില്‍ രണ്ട് പുതിയ മോഡലുകലാണ് ടാറ്റ പുറത്തിറക്കുന്നത്.

വോള്‍ട്ടിക് ത, വോള്‍ട്ടിക് ഗോ എന്നീ രണ്ട് പുതിയ ഇ-ബൈക്ക് മോഡലുകളാണ് സ്‌ട്രൈഡര്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന് 32,495 രൂപയും രണ്ടാമത്തെ പ്രീമിയം മോഡലിന് 31,495 രൂപയുമാണ് വില വരുന്നത്.സൈക്കിളുകളുടെ ശരിയായ വിലകളില്‍ നിന്ന് 16 ശതമാനം വരെ ഡിസ്‌കൗണ്ടിട്ടുള്ള വിലയാണിതെന്നും കമ്പനി പറയുന്നുണ്ട്.വോള്‍ട്ടിക് എക്സ്, വോള്‍ട്ടിക് ഗോ എന്നിവയില്‍ 48വി ഉയര്‍ന്ന എഫിഷന്‍സിയുള്ള ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്ട്രിക് സൈക്കിളിന്റെ ബാറ്ററി പായ്ക്ക് വെറും മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നാണ് മറ്റൊരു പ്രത്യേകത.ഇതിലൂടെ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ സൈക്കിളിന് കുതിക്കാനാവും.സ്ത്രീകള്‍ക്ക് പോലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ് വോള്‍ട്ടിക് ഗോ മോഡല്‍.രണ്ട് മോഡലുകളിലും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഓട്ടോമാറ്റിക് പവര്‍ കട്ട് ഓഫ് ഉള്ള ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിക്ക് രണ്ട് വര്‍ഷത്തെ വാറണ്ടിയുണ്ട്.

ഇതിനൊപ്പം തന്നെ മാര്‍ക്കറ്റിലെ ഒരോ ചലനവും അനുദിനം വീക്ഷിക്കുന്നതും ടാറ്റയുടെ വിജയത്തിന്റെ സൂത്രവാക്യമാണ്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇലക്ട്രിക്ക് കാര്‍ വിപണിയിലെ ആഴ്ച്ചകള്‍ക്ക് മുന്നെയു്ള്ള ഇടപെടല്‍.ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 65 ശതമാനം വിപണി വിഹിതവുമായി ഈ വിഭാഗത്തില്‍ മുന്നിലാണ്.എന്നാല്‍ 2024 ഓഗസ്റ്റില്‍ വില്‍പ്പനയില്‍ ഗണ്യമായ 14.57 ശതമാനം ഇടിവുണ്ടായി.അതുകൊണ്ടുതന്നെ വാഹനങ്ങളുടെ എക്‌സ് ഷോറൂം വില ഗണ്യമായി കുറക്കാന്‍ കമ്പനി ഇപ്പോള്‍ സ്വന്തമായി ബാസ്് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുകയായിരുന്നു.

ടാറ്റയുടെ ഈ ബാറ്ററി റെന്റല്‍ പ്രോഗ്രാം നെക്സോണ്‍ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, ടിഗോര്‍ ഇവി, അടുത്തിടെ ലോഞ്ച് ചെയ്ത കര്‍വ്വ് ഇവി എന്നിവയ്‌ക്കൊപ്പം ലഭ്യമാക്കാനായിരുന്നു നീക്കം.ഇലക്ട്രിക് കാര്‍ സെഗ്മെന്റിലെ വിപണി വിഹിതം നിലനിര്‍ത്തുന്നതിനും കുറഞ്ഞ എക്‌സ് ഷോറൂം വിലകള്‍ വാഗ്ദാനം ചെയ്യുന്നതിനുമായി, ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഇലക്ട്രിക് ലൈനപ്പിനൊപ്പം ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇത്തരത്തില്‍ ബിസിനസ്സില്‍ ഒരു തിരിച്ചടി നേരിടുമ്പോഴോ വിപണിയുടെയും ഉപഭോക്താക്കളുടെ മാറ്റത്തിലോ ഒന്നും തളരാതെ എന്നാല്‍ ചുരുങ്ങിയ നിമിഷം കൊണ്ട് കൃത്യമായ പരിഹാരം കണ്ടാണ് രത്തന്‍ ടാറ്റ ഈ ബിസിനസ് സാമ്രാജ്യത്തെ നാളിത്രയും മുന്നില്‍ നിന്ന് നയിച്ചത്.ഒരു വ്യാവസായിക പാഠപുസ്തകമായി അദ്ദേഹത്തിന്റെ ജീവതം മാറുന്നതും ഈ കാരണത്താലാണ്.

Tags:    

Similar News