കുട്ടികളെ സംരക്ഷിക്കാത്തതിനാല്‍ രണ്ടുപേരെ കൊണ്ട് പോകാന്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ ന്യൂകാസിലില്‍ എത്തിയത് വാന്‍ പോലീസ് അകമ്പടിയോടെ; പോലീസുമായി ഏറ്റുമുട്ടി കുട്ടികളെ കൊണ്ട് പോകുന്നത് തടഞ്ഞ് റൊമേനിയന്‍ ഗാംങ്‌സ്
പോലീസുമായി ഏറ്റുമുട്ടി കുട്ടികളെ കൊണ്ട് പോകുന്നത് തടഞ്ഞ് റൊമേനിയന്‍ ഗാംങ്‌സ്
ലണ്ടന്‍: അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ കൊണ്ടുപോകാന്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കൊപ്പം എത്തിയ പോലീസിന് നേരെ അക്രമം അഴിച്ചുവിട്ട് റൊമേനിയന്‍ സംഘം. ന്യൂകാസിലിന് സമീപം ഗെയ്റ്റ്‌ഷെഡില്‍ വടികളും മറ്റുമായി പോലീസിനെ അക്രമിക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ഒരു ചൈല്‍ഡ് പ്രൊട്ടക്ഷ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ പോലീസുമായി ഇവിടെയുള്ള ഒരു ചെറിയ വീട്ടില്‍ എത്തിയത്.
അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ കൊണ്ടുപോകാനാണ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എത്തിയതെന്നും ഒരു കാരണവുമില്ലാതെയാണ് അവര്‍ കുട്ടികളെ കൊണ്ടുപോകാന്‍ തുനിഞ്ഞതെന്നും ആ വീട്ടില്‍ താമസിക്കുന്ന ഒരു റൊമേനിയന്‍ വനിത മാധ്യമങ്ങളോട് പറഞ്ഞു. ബലം പ്രയോഗിച്ച് കുട്ടികളെ കൊണ്ടുപോകാനാണ് അവര്‍ എത്തിയതെന്നും വനിത പറഞ്ഞു.
തുടര്‍ന്നായിരുന്നു പതിനഞ്ച് പേരോളം വരുന്ന സംഘം അക്രമം അഴിച്ചു വിട്ടത്. ഈ സംഘര്‍ഷം, വീടിന് പുറത്ത് തെരുവിലേക്ക് നീണ്ടതോടെ സമീപത്തുള്ള വീടുകളില്‍നിന്നും മറ്റുമായി കൂടുതല്‍ ആളുകള്‍ എത്തിച്ചേര്‍ന്നു. അവരും അക്രമികള്‍ക്ക് പിന്തുണ നല്‍കി പോലീസിനെ ആക്രമിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഒരു പോലീസ ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് പെട്രോള്‍ ഒഴിച്ച അക്രമി സംഘം മറ്റൊരു ഉദ്യോഗസ്ഥനെ വടി കൊണ്ട് മര്‍ദ്ധിക്കുകയും ചെയ്തു. രണ്ട് നോര്‍ത്തംബ്രിയ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സോഷ്യല്‍ വര്‍ക്കര്‍മാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ വന്ന രണ്ടു കുട്ടികളെ അവരുടെ പിതാവ് ഉപേക്ഷിച്ചതാണെന്ന് തെരുവിലുള്ളവര്‍ പറയുന്നു. പിന്നീട് മറ്റൊരു സ്ത്രീയാണ് ഇവരെ നോക്കിയിരുന്നത്. അവരുടെ അമ്മയും മറ്റെവിടെയോ ആണ്. ഒരു അറിയിപ്പോ, മുന്നറിയിപ്പോ നല്‍കാതെ പെട്ടെന്ന് ഒരു ദിവസം സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ എത്തി കുട്ടികളെ കൊണ്ടുപോവുകയായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു.
കുട്ടിയെ കൊണ്ടുപോകാന്‍ തുനിഞ്ഞപ്പോള്‍, വീടിന്റെ മേല്‍ നിലയില്‍ ഉണ്ടായിരുന്ന പതിനഞ്ചോളം വരുന്ന സംഘം താഴെ ഇറങ്ങിവന്ന് അക്രമം അഴിച്ചു വിടുകയായിരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന സ്ത്രീകളും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് തെരുവിലേക്ക് ഇറങ്ങിയോടി. ഇതോടെയാണ് സമീപത്തുള്ളവരും സഹായവുമായി എത്തിയത്.