ഓപ്പറേഷന്‍ സിന്ദൂരിനു ശേഷം ഇന്ത്യന്‍ സേനയുടെ പ്രതിരോധ ബജറ്റില്‍ വര്‍ധനവുണ്ടായേക്കും; സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി അധിക തുക അനുവദിച്ചേക്കും; മൊത്തെ പ്രതിരോധ വിഹിതം ഏഴ് ലക്ഷം കോടി കവിയും; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം അയേണ്‍ ഡോമിനെയും കടത്തിവെട്ടുമെന്ന് തെളിയിച്ചെന്ന് വിലയിരുത്തല്‍
അയേണ്‍ ഡോമിനെയും കടത്തിവെട്ടുമെന്ന് തെളിയിച്ചെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ അമ്പതിനായിരം കോടി രൂപയുടെ വര്‍ദ്ധന ഉണ്ടാകാന്‍ സാധ്യത. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത്് വിട്ടിരിക്കുന്നത്. സപ്ലിമെന്ററി ബജറ്റിലൂടെ ആയിരിക്കും ഈ വര്‍ദ്ധനവ് ഉണ്ടാകുക എന്നും ഇതോടെ മൊത്തം പ്രതിരോധ വിഹിതം ഏഴ് ലക്ഷം കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഫെബ്രുവരി 1 ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സായുധ സേനയ്ക്കായി റെക്കോര്‍ഡ് 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു.
ഈ വര്‍ഷത്തെ വിഹിതം 9.2 ശതമാനം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വര്‍ദ്ധിപ്പിച്ച ബജറ്റ് വിഹിതത്തിന് അംഗീകാരം നല്‍കും. ഗവേഷണത്തിനും വികസനത്തിനും ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മറ്റ് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഈ തുക ഉപയോഗിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 2014 മുതല്‍ പ്രതിരോധത്തിന് മോദി സര്‍ക്കാര്‍ വന്‍ പ്രാധാന്യമാണ് നല്‍കുന്നത്.
മോദി സര്‍ക്കാര്‍ ആദ്യമായി ഭരണത്തില്‍ എത്തിയതിന് ശേഷമുള്ള ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് 2.29 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. എല്ലാ സര്‍്ക്കാരുകളും അനുവദിച്ചതിനേക്കാള്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് പ്രതിരോധ വകുപ്പിനായി ഇപ്പോള്‍
മാറ്റിവെച്ചിരിക്കുന്നത്. ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിനും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം, പാകിസ്ഥാനുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ബജറ്റ് വിഹിതം ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനത്തേയും കടത്തിവെട്ടുന്ന ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത്
ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ മനസിലാക്കി കഴിഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് ഈ തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ സംവിധാനവും ലോകത്തിന് മുന്നില്‍ നമ്മുടെ പ്രതിരോധ കരുത്ത് വെളിപ്പെടുത്തുന്നതായിരുന്നു. രാജ്യത്തിന്റെ ഭാര്‍ഗവാസ്ത്രയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
വളരെ ചുരുങ്ങിയ ചെലവിലാണ് ഈ ഡ്രോണ്‍ പ്രതിരോധ സംവിധാനം ഇന്ത്യ വികസിപ്പിച്ചത്. ഈ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മൈക്രോ-റോക്കറ്റുകള്‍ ഈ ആഴ്ച ഒഡീഷയിലെ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിംഗ് റേഞ്ചില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരീക്ഷണവും വന്‍ വിജയമായി മാറി. പാക്കിസ്ഥാന്റെ അമേരിക്കന്‍ നിര്‍മ്മിത എഫ്-16 വിമാനങ്ങളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈലുകള്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത വേളയിലും ഇന്ത്യയുടെ സൈനിക കരുത്തിനെ കുറിച്ച് പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു.