ആര് എസ് എസ് അധികാരിയെ കാണാന്‍ ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എഡിജിപി വരുന്നത്; ഐഎഎസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ സംഭാഷണം നടത്തിയിട്ടുണ്ട്; തുറന്നു പറഞ്ഞ് ജയകുമാര്‍; അന്തസ്സാരം വഴിയേ മനസ്സിലാകുമെന്ന് വിശദീകരണം
എ.ഡി.ജി.പി.- ആര്.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരിച്ച് ആര്.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍
ആര്‍എസ് എസ്. അധികാരിയെ കാണാന്‍ ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എഡിജിപി വരുന്നത്; ഐഎഎസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ സംഭാഷണം നടത്തിയിട്ടുണ്ട്; തുറന്നു പറഞ്ഞ് ജയകുമാര്‍; അന്തസ്സാരം വഴിയേ മനസ്സിലാകുമെന്ന് വിശദീകരണം
കൊച്ചി: എ.ഡി.ജി.പി.- ആര്.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരിച്ച് ആര്.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍. ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എ.ഡി.ജി.പി., ആര്.എസ്.എസ്. അധികാരിയെ കാണാന്‍ വരുന്നതെന്നും ഐ.എ.എസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ ആര്.എസ്.എസ്. നേതൃത്വവുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സമ്പര്‍ക്ക് പ്രമുഖ് എന്ന നിലയില്‍ ഇനിയും പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ തുടരുമെന്നും ജയകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍- ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത് എ. ജയകുമാര്‍ ആയിരുന്നു എന്നാണ് പുറത്തെത്തുവന്ന വിവരം. കൂടിക്കാഴ്ച അജിത് കുമാര്‍ സ്ഥിരീകരിച്ചിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ജയകുമാറിന് സംസ്ഥാന പോലീസ് നോട്ടീസ് അയച്ചിരുന്നു. മൊഴി നല്കാന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണവുമായി അജിത് കുമാര്‍ സഹകരിക്കില്ല.
തന്റെ പൊതുജീവിതത്തില്‍ താന്‍ ചെന്നുകണ്ടവരുടെയും തന്നെ വന്നുകണ്ടവരുടെയും തന്നോടൊപ്പംവന്ന് സംഘ അധികാരികളെ കണ്ട മറ്റ് ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് തിരഞ്ഞുപോയാല്‍ അതില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മതവിഭാഗങ്ങളിലും പെടുന്ന നൂറുകണക്കിന് നേതാക്കളുണ്ടാകും. അതിനൊക്കെ നോട്ടീസ് അയക്കാന്‍ തുടങ്ങിയാല്‍ ഇതിനായി ഒരു പുതിയ ഡിപ്പാര്‍ട്മെന്റ് സര്‍ക്കാര്‍ ആരംഭിക്കേണ്ടി വരുമെന്ന പരിഹാസവും ജയകുമാര്‍ വിശദീകരിക്കുന്നു.
എ.ഡി.ജി.പി.- ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ചയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലെ സാന്നിധ്യമായിരുന്നു ആര്.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍. സമ്പര്‍ക്ക് പ്രമുഖ് എന്ന നിലയില്‍ ഇനിയും പ്രമുഖരുമായ കൂടിക്കാഴ്ചകള്‍ തുടരുമെന്നും നോട്ടീസ് കിട്ടിയാലും ഇല്ലെങ്കിലും കൂടിക്കാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും പറഞ്ഞാണ് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എഡിജിപി അജിത് കുമാറിനെ സ്വന്തം കാറില്‍ ആര്‍എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ കാണാന്‍ കൊണ്ടു പോയാല്‍ അത് ക്രിമിനല്‍ കുറ്റമാകുമോ? അജിത് കുമാറിന്റെ സഹപാഠിയും ആര് എസ് എസ് പ്രചാരകനായ എ ജയകുമാറിന് പോലീസില്‍ നിന്നും മൊഴി എടുക്കലിന് ഹാജരാകാന്‍ കിട്ടിയ നോട്ടീസാണ് ഈ ചോദ്യം സജീവമാക്കിയത്. അതിനിടെയാണ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് ജയകുമാര്‍ തന്നെ പറയുന്നത്.
കേരളത്തിലെ ആര് എസ് എസ് നേതാക്കളില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജയകുമാര്‍. പല നിര്‍ണ്ണായക ഉത്തരവാദിത്തങ്ങളും ജയകുമാര്‍ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ പ്രധാനമായിരുന്നു നിയമസഭയിലേക്കുള്ള ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍. 2016ല്‍ നേമത്ത് നിന്നും ഒ രാജഗോപാല്‍ ജയിച്ച് നിയമസഭയിലെത്തുമ്പോള്‍ നിര്‍ണ്ണായക ഉത്തരവാദിത്തങ്ങള്‍ ജയകുമാറിനുണ്ടായിരുന്നു. ജയകുമാറിന്റെ ഏകോപനവും വിജയത്തില്‍ നിര്‍ണ്ണായകമായി. ഇതേ ജയകുമാറിന് തൃശൂരിലെ ലോക്സഭയിലെ ബിജെപി വിജയത്തിലും പങ്കുണ്ടോ എന്ന ചര്‍ച്ചയാണ് രാഷ്ട്രീയമായി അജിത് കുമാര്‍ വിവാദം ഉയര്‍ത്തിയത്.
അജിത് കുമാറിന്റെ വീട്ടിന് അടുത്താണ് ജയകുമാറിന്റേയും കുടുംബ വീട്. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭാര്യ സഹോദരി ഭര്‍ത്താവ് കൈമനം പ്രഭാകരന്റെ അനുജനാണ് ജയകുമാര്‍. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ പഠനം ശേഷം എബിവിപിയിലൂടെ എത്തിയത് ആര് എസ് എസ് പ്രചാരക പദവിയിലാണ്. ജയകുമാറിന്റെ പ്രവര്‍ത്തനം മണ്ഡലം കേരളത്തിന് പുറത്തായിരുന്നു. പരിവാറുകാരുടെ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാന് ഭാരതിയുടെ എല്ലാമെല്ലാമായിരുന്നു ജയകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര; മോദിയുമായി ആത്മ ബന്ധമുള്ള ഈ തിരുവനന്തപുരത്തുകാരന് ഐ എസ് ആര് ഓയുടെ അടക്കം നിര്‍ണ്ണായക നയരൂപീകരണത്തില്‍ പങ്കാളിയാണ്. ബിജെപി അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്ര ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ വലിയ സ്വാധീനം ജയകുമാറിനുണ്ട്. കേരളത്തിലെ ബിജെപിയുടെ ഭാവി പ്രസിഡന്റായും ജയകുമാറിനെ കാണുന്നവരുണ്ട്.
കുറച്ചു കാലം മുമ്പാണ് വിജ്ഞാന് ഭാരതിയുടെ ചുമതലകള്‍ വിട്ട് ദക്ഷിണേന്ത്യയില്‍ ആര് എസ് എസിനെ വളര്‍ത്തുകയെന്ന ചുമതലയിലെ മുഖ്യ പങ്കാളിയായി ജയകുമാര്‍ മാറിയത്. നേമത്തെ രാജഗോപാലിന്റെ വിജയത്തിന് ശേഷമായിരുന്നു ഇത്. പഠനത്തില്‍ മിടുക്കനായ ജയകുമാര്‍ എഞ്ചിനിയറിങ് കോളേജില്‍ വച്ച് എബിവിപിയില്‍ സജീവമായി. തുടര്‍ന്ന് പ്രചാരകനായി. കേരളത്തില്‍ ശാസ്ത്ര കൂട്ടയായ സ്വദേശി സയന്‍സ് മൂവ് മെന്റിന് തുടക്കമിട്ടു. പിന്നീട് തട്ടകം ബാഗളുരുവിലേക്ക് മാറ്റി. ഇതോടെ ആര്‍എസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാന് ഭാരതിയുടെ ജനറല്‍ സെക്രട്ടറി പദത്തിലുമെത്തി. പതിയെ പ്രവര്‍ത്തന കേന്ദ്രം നാഗ്പൂരിലേക്കും. ആര് എസ് എസിന്റെ ഉന്നത നേതൃത്വവുമായി ഇതോടെ കൂടുതല്‍ അടുത്തു. പിന്നെ ഡല്‍ഹിയില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി അടുത്ത സൗഹൃദം. നേമത്തെ രാജഗോപാലിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രഹസ്യ കരങ്ങളില്‍ പ്രധാനിയാണ് ജയകുമാര്‍. ജയകുമാറിന്റെ സഹോദരന് കൈമനം പ്രഭാകരന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു. വിആര്‍എസ് വാങ്ങി പിന്നീട് മുഴുവന്‍ സമയ കോണ്‍ഗ്രസ് നേതാവായി. തിരുവഞ്ചൂര്‍ മന്ത്രിയായിരുന്ന സമയത്ത് ഭരണതലത്തിലും പ്രഭാകരന് സ്വാധീനം ഏറെയായിരുന്നു.