4.16 കോടി നഷ്ടമുണ്ടായപ്പോള്‍ പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പൂട്ടി; ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം ലംഘിക്കപ്പെട്ടു; ബിജെപി ജനറല്‍ സെക്രട്ടറിയെ വെട്ടിലാക്കി സഹകരണ വകുപ്പ് ഉത്തരവ്; ആരോപണം നിഷേധിച്ച് സുരേഷ്; സ്റ്റേ നേടിയെന്നും വാദം; സഹകരണത്തില്‍ ബിജെപിയെ ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ നീക്കം

Update: 2025-11-19 05:54 GMT

തിരുവനന്തപുരം: പെരിങ്ങമല സഹകരണ സംഘം അഴിമതിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷിനെതിരെ സഹകരണ വകുപ്പ് നീക്കം. സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച സഹകരണ വകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വന്നു. എന്നാല്‍ ആരോപണം സുരേഷ് നിഷേധിച്ചു. ഈ കേസില്‍ സ്റ്റേ നേടിയിട്ടുണ്ടെന്ന് സുരേഷ് പറയുന്നു. ഏതായാലും വലിയ വിവാദത്തില്‍ എത്തിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. സുരേഷിന്റെ അടക്കം വസ്തുക്കള്‍ ജപ്തി ചെയ്യാനുള്ള നീക്കത്തിലാണ് സഹകരണ വകുപ്പ്. ബിജെപി നേതാക്കളെ സഹകരണ ആരോപണത്തില്‍ തളയ്ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്ന വിലയിരുത്തലുണ്ട്.

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കള്‍ വായ്പയെടുക്കുകയായിരുന്നു. എസ് സുരേഷ് ഉള്‍പ്പെടെ 16 പേരായിരുന്നു ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം. നിയമം ലംഘിച്ച് വായ്പയെടുത്തുവെന്നാണ് ഭരണസമിതി അംഗങ്ങള്‍ക്കെതിരായ കണ്ടെത്തല്‍. ഇതിലൂടെ ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമാണുണ്ടായി. ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പണം തിരിച്ചടക്കാനാണ് ഉത്തരവ്. ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖ് ജി. പത്മകുമാര്‍ ആയിരുന്നു പ്രസിഡന്റ്. ഇദ്ദേഹവും 46 ലക്ഷം രൂപ അടക്കണം. പതിനാറംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതം തിരിച്ചടക്കാനാണ് നിര്‍ദേശം. ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതം തിരിച്ചടക്കണം.

ബിജെപി ഭരിച്ച സഹകരണ സംഘം അഴിമതിയും കെടുകാര്യസ്ഥതയും മൂലം 2013ല്‍ പൂട്ടുന്‌പോള്‍ 4.16 കോടിയായിരുന്നു നഷ്ടം. പ്രസിഡന്റായിരുന്ന ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക് പ്രമുഖ് ജി പത്മകുമാര്‍ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ല്‍ ഏഴുപേര്‍ 46 ലക്ഷം വീതവും ഒന്പത് പേര്‍ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. ഇൗ പണം 2013 മുതല്‍ 18 ശതമാനം പലിശസഹിതം നോട്ടീസ് കൈപ്പറ്റി ഒരു മാസത്തിനകം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് ഉത്തരവ് എന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത. എന്നാല്‍ താന്‍ വായ്പയൊന്നും എടുത്തിട്ടില്ലെന്ന് സുരേഷ് പറയുന്നു. ഈ ഉത്തരവിനെതിരെ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും പറയുന്നു.

ഭരണസമിതിയിലുള്ളവര്‍ നിയമംലംഘിച്ച് വായ്പയെടുത്തും ബിനാമി ഇടപാടുകള്‍ നടത്തിയുമാണ് സംഘം നഷ്ടത്തിലാക്കി പൂട്ടിച്ചത്. അഴിമതി, ആസ്തിനഷ്ടം എന്നിവ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭരണസമിതിയംഗങ്ങള്‍ അതേ സംഘത്തില്‍നിന്ന് വായ്പ എടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് എസ് സുരേഷ് വായ്പയെടുത്തത് എന്നും ദേശാഭിമാനിയിലുണ്ടായിരുന്നു. 2013 ജൂലൈ മുതല്‍ ഇൗ സമിതി സഹകരണ നിയമവും അതത് സമയത്ത് സഹകരണ വകുപ്പ് നല്‍കിയ സര്‍ക്കുലറുകളും ലംഘിച്ചാണ് പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തി. ആകെ 4,15,77, 249 രൂപയാണ് അഴിമതി മൂലം നഷ്ടമായതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സഹകരണ ബാങ്ക് വിവാദത്തിലാണ് ബജെപി കൗണ്‍സിറായ തിരുമല അനില്‍ ആത്മഹത്യ ചെയ്തത്. അനിലിന്റെ ബാങ്കിലെ സാമ്പത്തിക ബാധ്യതയില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് വാദം പറഞ്ഞിരുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് അനില്‍ ആത്മഹത്യ ചെയ്തത്. തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദിനും ബിജെപി ബാങ്കില്‍ നിന്ന് പണം കിട്ടാനുണ്ട്. എംഎസ് കുമാറും സഹകരണ അഴിമതിയില്‍ ബിജെപിയെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

Tags:    

Similar News