ഖുര്‍ആന്‍ കത്തിച്ച് വിവാദ നായകനായ ഇസ്ലാം വിരുദ്ധ പ്രചാരകന്‍ വെടിയേറ്റ് മരിച്ചു; ഇറാഖി അഭയാര്‍ത്ഥിയായ സാല്‍വാന്‍ മോമിമ കൊല്ലപ്പെട്ടത് ടിക്ടോക്കില്‍ വീഡിയോ ചെയ്തുകൊണ്ടിരിക്കേ; പിന്നില്‍ വിദേശ ശക്തിയെ സംശയമെന്ന് പ്രധാനമന്ത്രി; ഇടക്കാലത്തിനുശേഷം മതസംഘര്‍ഷത്തില്‍ സ്വീഡന്‍ പുകയുന്നു
ഖുര്‍ആന്‍ കത്തിച്ച് വിവാദ നായകനായ ഇസ്ലാം വിരുദ്ധ പ്രചാരകന്‍ വെടിയേറ്റ് മരിച്ചു
ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ ആണെന്നാണ് പൊതുവെ പറഞ്ഞുകേട്ടിരുന്നുത്. ലോകത്തിലെ ഹാപ്പിനസ് ഇന്‍ഡക്സില്‍ എല്ലായിപ്പോഴും ആദ്യത്തെ പത്തില്‍ സ്ഥാനം പിടിക്കുന്നു രാജ്യങ്ങള്‍. നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ ശാന്തമായി ഒഴുകുന്ന ഒരു പുഴയോടാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കാറുള്ളത്. ഈ ശാന്തതക്കും സമാധാനത്തിനുമെല്ലാം പ്രധാനകാരണമായി അവിടെ നടന്ന പഠനങ്ങളില്‍ എടുത്തുപറയുന്ന കാര്യം ആ നാട് ഒരു മതരഹിത സമൂഹം ആണെന്നാണ്. അതായത് മതങ്ങള്‍ ഇല്ല എന്നല്ല, പൊതുസമൂഹത്തില്‍ മതം പ്രബലമല്ല എന്നതാണ് ഉദ്ദേശിക്കുന്നുത്.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ കാര്യങ്ങള്‍ ആകെ മാറിമറിയുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്വീഡനനടക്കമുള്ള സ്‌കാന്‍ഡനേവിയിന്‍ രാജ്യങ്ങള്‍ പലതവണയാണ് നിന്ന് കത്തിയത്. പ്രശ്നം, ഇസ്ലാമിസ്റ്റകളും അതിനെ എതിര്‍ക്കുന്ന വലതുപക്ഷവും തമ്മിലായിരുന്നു. സിറിയന്‍- അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍പോലും മടിച്ചുനിന്നപ്പോള്‍, അവരെ സ്വീകരിച്ച നാടാണിത്. ഇപ്പോള്‍ അതേ 'കുറ്റത്തിന്റെ' പേരില്‍ ഈ രാജ്യങ്ങള്‍ അനുഭവിക്കയാണ്. അഭയാര്‍ഥികള്‍ ആയി എത്തിയവരും കുടിയേറി എത്തിയവരുമായ മുസ്്ലീം ജനസംഖ്യ വര്‍ധിച്ചതോടെയാണ് ഈ രാജ്യങ്ങളില്‍ പ്രശ്നവും തുടങ്ങിയത്. ഇതോടെ ശാന്തമായി ഒഴുകുന്ന ഈ നാടിന്റെ അവസ്ഥ തെറ്റി. വര്‍ഗീയതയും വംശീയതയും പ്രതി വര്‍ഗീയതക്ക് വഴിവെക്കുന്നു. അവിടെ ക്രിസ്ത്യന്‍ വര്‍ഗീയവാദത്തിന് വേരുണ്ടാകുന്നു. പള്ളികള്‍ ഉയര്‍ത്തെഴുനേല്‍ക്കുന്നു. തീവ്ര വലതുപക്ഷ സംഘടകള്‍ ഉണ്ടാവുന്നു. അവര്‍ ഖുര്‍ആന്‍ കത്തിക്കുന്നു. അതിന്റെ പേരില്‍ തിരിച്ചും ആക്രമണം ഉണ്ടാവുന്നു. ഇപ്പോഴിതാ ഇടക്കാല ശാന്തതക്കുശേഷം, സ്വീഡനില്‍നിന്ന് സംഘര്‍ഷത്തിന്റെ വാര്‍ത്തകളാണ് പുറത്തുവന്നത്.
ഇസ്ലാം വിരുദ്ധ പ്രചാരകന് വെടിയുണ്ട
ഇപ്പോള്‍, ഖുര്‍ആന്‍ കത്തിച്ച കേസിലെ പ്രതികൂടിയായ കുടിയേറ്റക്കാരനായ ഇസ്ലാം വിരുദ്ധ പ്രചാരന്‍ വെടിയേറ്റ് മരിച്ചതാണ് നാടിനെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നത്. സ്വീഡനിലെ സോഡര്‍താല്‍ജെ നഗരത്തില്‍ താമസിക്കുന്ന ഇറാഖി പൗരനായ സാല്‍വാന്‍ മോമികയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കേസില്‍ ഇന്ന് കോടതി വിധി വരാനിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഫ്‌ളാറ്റില്‍ കയറിയ സംഘമാണ് കൊല നടത്തിയതെന്ന് പോലിസ് അറിയിച്ചു. ടിക്ടോക്കില്‍ ലൈവ് വീഡിയോ ചെയ്യുന്ന സമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മോമിക കൊല്ലപ്പെട്ട സാഹചര്യത്തില്‍ കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചു.
2023 ജൂണില്‍ പെരുന്നാള്‍ ദിനത്തിലാണ് സ്റ്റോക്ക്ഹോം സെന്‍ട്രല്‍ മോസ്‌കിന് മുന്നില്‍വച്ച് ഇയാള്‍ ഖുര്‍ആന്‍ കത്തിച്ചത്. അങ്ങേയറ്റം മാനവിക വിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉള്ള പുസ്തകമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി, അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും ഭാഗമായാണ് ഖുര്‍ആന്‍ കത്തിച്ചതെന്നാണ് സാല്‍വാന്‍ മോമിക പറഞ്ഞത്. ആദ്യം ഈ നിലപാടിനെ സ്വീഡന്‍ സര്‍ക്കാര്‍ പിന്‍താങ്ങിയിരുന്നു. എന്നാല്‍, ലോകമെമ്പാടും പ്രതിഷേധമുണ്ടായതോടെ സ്വീഡന്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. ഇറാഖിലെ ബാഗ്ദാദിലെ സ്വീഡിഷ് എംബസി പ്രതിഷേധക്കാര്‍ നിരന്തരമായി ഉപരോധിച്ചു. ഇതോടെ സ്ഥാനപതി നഗരം വിടേണ്ടിയും വന്നു. പ്രതിഷേധക്കാര്‍ റോഡിലിറങ്ങി കലാപമുണ്ടാക്കി.
ചില സാഹചര്യങ്ങളില്‍ വിശുദ്ധഗ്രന്ഥങ്ങള്‍ കത്തിക്കുന്നത് കുറ്റകരമാക്കുന്ന നിയമം സ്വീഡന്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ഇയാളുടെ റെസിഡന്‍സി പെര്‍മിറ്റ് 2023 ഒക്ടോബറില്‍ സ്വീഡന്‍ പിന്‍വലിച്ചു. ഇതോടെ ഇയാളെ തിരികെ അയക്കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടു. പക്ഷേ, ഇയാളെ തിരികെ അയക്കുന്നതിലെ നടപടികള്‍ സ്വീഡനിലെ കോടതി സ്റ്റേ ചെയ്തു. ഇതിന് ശേഷം സാല്‍വാന്‍ മോമിക നോര്‍വേയില്‍ അഭയം തേടാന്‍ ശ്രമിച്ചു. ഇയാളുടെ അപേക്ഷ തള്ളിയ നോര്‍വേ സര്‍ക്കാര്‍ സ്വീഡനിലേക്ക് തിരികെ അയച്ചു. തുടര്‍ന്ന് കേസ് നടക്കുന്നതിനാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം താമസിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. അതിനിടെയാണ് കൊല നടന്നത്.
പിന്നില്‍ വിദേശ ശക്തി?
ഇപ്പോള്‍ കേസിലെ മറ്റൊരു പ്രതി അടുത്തത് ഞാന്‍ എന്നാണ് ട്വീറ്റ് ചെയ്യുന്നത്. സാല്‍വാന്‍ മോമികയുടെ കൊലപാതകം ഒരു ജിഹാദി ആക്രമാണോ എന്നകാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. ഒരു വിദേശ ശക്തി' യുമായി ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ പറഞ്ഞിട്ടുണ്ട്. വെടിയേറ്റപ്പോള്‍ മോമിക ടിക് ടോക്കില്‍ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നുവെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്സ് കണ്ട ഒരു വീഡിയോയില്‍ പോലീസ് ഫോണ്‍ എടുക്കുന്നതും ലൈവ് സ്ട്രീം അവസാനിപ്പിക്കുന്നതും വ്യക്തമാണ്..
സ്വീഡനിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ തുടങ്ങിയത് റാസ്മസ് പലൂദാന്‍ എന്ന തീവ്രവലതുപക്ഷ നേതാവിന്റെ ഖുര്‍ആന്‍ കത്തിക്കല്‍ കാമ്പയിനിലൂടെയാണ്. അടിമുടി അമാനവികതയും മറ്റു മതസ്ഥര്‍ക്ക് ഭീഷണിയുമായ ഗ്രന്ഥമാണ് ഖുറാനെന്ന് ആരോപിച്ചാണ് പലുദാന്‍ ഈ കാമ്പയിന്‍ നടത്തുന്നത്. ഇത് പലപ്പോഴും വലിയ കലാപങ്ങള്‍ക്ക ഇടയാക്കി. എന്നാല്‍ തീവ്രവലതുപക്ഷ സംഘടനകള്‍ക്ക് ആരാണ് വളംവെച്ചത് എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. ജനസംഖ്യ കൂടുന്നതിന് അനുസരിച്ച് അഭയാര്‍ഥികളായി എത്തിയ മുസ്ലീങ്ങളുടെ സ്വഭാവവും മാറുകയാണെന്ന് കൃത്യമായ വിലയിരുത്തലുകള്‍ ഉണ്ട്. ജന്‍മനാട്ടിലെ ദുരിതങ്ങള്‍ കാരണം നാടുവിട്ട് എത്തിയവര്‍ പാശ്ചത്യ സംസ്‌ക്കാരവുമായി ഇഴുകിച്ചേരുകയല്ല ചെയ്യുന്നത്. അവര്‍ തങ്ങളൂടെ തനത് രീതികളുമായി വേറിട്ട് നില്‍ക്കയാണ്. പട്ടിണിയും ദാരിദ്രവും മാറിയപ്പോള്‍ അവര്‍ പലപ്പോഴും ജനാധിപത്യത്തെ അംഗീകരിക്കാതിരിക്കയും ഇസ്ലമിക ശരിയ്യക്ക് വേണ്ടി വാദിക്കുയുമാണ് ചെയ്യുന്നത്. ഭുരിപക്ഷം കിട്ടയാല്‍ ജനാധിപത്യത്തെ കുപ്പയില്‍ എറിയണം എന്ന സമീപനമാണ് പലപ്പോഴും കുടിയേറ്റക്കാര്‍ എടുക്കാറുള്ളത്. 'നൊ ഡെമോക്രസി വി വാണ്ട് ജസ്റ്റ് ഇസ്ലാം' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പരസ്യമായാണ് പ്രകടനം. ഇതാണ് സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളിലടക്കം തീവ്രവലതുപക്ഷത്തെ വളര്‍ത്തിയത്.
ഈ പ്രശ്നം 2015ലും 18ലും 19ലും സ്വീഡനില്‍ ഉണ്ടായിരുന്നു. ഇത്തരം കലാപങ്ങള്‍ ഒരിക്കലും സ്വീഡനില്‍ ഒതുങ്ങിയിരുന്നില്ല. നോര്‍വേ, ഡെന്‍മാര്‍ക്ക് എന്ന തൊട്ടടുത്ത രാജ്യങ്ങളിലും കലാപം പടര്‍ന്നിരുന്നു. ഇപ്പോള്‍ പുതിയ കൊലയുടെ പ്രശ്നത്തില്‍ വീണ്ടും സമാധാന അന്തരീക്ഷം തകരുമോ എന്ന ആശങ്കയിലാണ്, സ്‌കാന്‍ഡനേവിയ.