എപ്സ്റ്റീന്‍ ലൈംഗികാരോപണം തിരിച്ചടിച്ചതോടെ കൊട്ടാരത്തില്‍ നിന്നും പെരുവഴിയിലേക്ക്! ആന്‍ഡ്രു രാജകുമാരനും സാറയ്ക്കും കഷ്ടകാലം; 30 മുറികളുള്ള കൊട്ടാരം പോയി, മക്കളുടെ വീട്ടില്‍ വിരുന്നുകാരിയായി കഴിയേണ്ടി വരുമോ? ബ്രിട്ടീഷ് രാജകുടുംബത്തിലെ പുറത്തായവരുടെ കണ്ണീര്‍ക്കഥ!
ബ്രിട്ടീഷ് രാജകുടുംബത്തിലെ പുറത്തായവരുടെ കണ്ണീര്‍ക്കഥ!
ലണ്ടന്‍: വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ നിന്ന് താമസം മാറിയതോടെ കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലാണ് ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ മുന്‍ ഭാര്യയായ സാറാ ഫെര്‍ഗൂസണ്‍. മക്കള്‍ക്ക് സ്വന്തമായി ഒരു വീട് നല്‍കാന്‍ കഴിയാതെ അവര്‍ ബുദ്ധിമുട്ടുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡ്സറില്‍ തന്നെ പുതിയൊരു താമസ സ്ഥലം കണ്ടെത്താനും അവര്‍ ശ്രമിക്കുകയാണ്. 30 മുറികളുള്ള കൊട്ടാരത്തില്‍ നേരത്തേ താമസിച്ചിരുന്ന സാറയ്ക്ക് ഇനി ഏതായാലും അതേ നിലവാരത്തിലുള്ള ഒരു വീട് കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല.
കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ദീര്‍ഘകാല സൗഹൃദത്തെത്തുടര്‍ന്ന് ആന്‍ഡ്രൂവിനും ഭാര്യക്കും അവരുടെ പദവികളും മുമ്പ് രാജ്ഞിയായ അമ്മ താമസിച്ചിരുന്ന വിന്‍ഡ്‌സര്‍ പാലസും നഷ്ടപ്പെട്ടു. ആന്‍ഡ്രൂ രാജകുമാരന്‍ മനസ്സില്ലാമനസ്സോടെ സാന്‍ഡ്രിംഗ്ഹാമിലേക്ക് പോകുകയാണ്. എന്നാല്‍ സാറാ അവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അവര്‍ക്ക് 'വിന്‍ഡ്‌സര്‍ പ്രദേശത്ത് താമസിക്കാന്‍ മാത്രമാണ് ഇഷ്ടമെന്നാണ്് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
സാറയും പെണ്‍മക്കളും തമ്മിലുള്ള ബന്ധം ഊഷ്മളമാണ്. എന്നാല്‍ പഴയ രീതിയില്‍ ഇനി ഒരിക്കലും അവര്‍ക്ക് ജീവിക്കാന്‍ കഴിയുകയില്ല എന്ന കാര്യം അമ്മയേയും മക്കളയേും അലോസരപ്പെടുത്തുന്നുണ്ട്. പെണ്‍മക്കള്‍ അമ്മയ്ക്ക് ആവശ്യമുള്ളപ്പോള്‍ താമസിക്കാന്‍ ഒരു സ്ഥലം വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു പക്ഷേ സ്ഥിരമായി അവിടെ കഴിയാനും പറ്റില്ല. അതേ സമയം ആന്‍ഡ്രൂവിന് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഒരു വലിയ സുരക്ഷാ സംവിധാനം ആവശ്യമാണ്.
സുരക്ഷിതമായ ഗേറ്റുകളും അലാറം സംവിധാനങ്ങളും സ്ഥാപിക്കുന്നതിനായി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ആന്‍ഡ്രൂ രാജകുമാരന്‍ ഇതില്‍ അതൃപ്തനാണ് എന്നാണ് പറയപ്പെടുന്നത്. 2017 ല്‍ പൊതുജീവിതത്തില്‍ നിന്ന് വിരമിച്ചതിനെത്തുടര്‍ന്ന്, ആന്‍ഡ്രൂവിന്റെ പിതാവ് പ്രിന്‍സ് ഫിലിപ്പിന്റെ വീടായ വുഡ് ഫാമിനായി അദ്ദേഹം കാത്തിരിക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്തുതന്നെയായാലും, ആന്‍ഡ്രുവിന്റെ മുന്‍ ഭാര്യ അദ്ദേഹത്തോടൊപ്പം താമസിക്കില്ല.
ചാള്‍സ് രാജാവും സഹോദരന്‍ വില്യമും ആന്‍ഡ്രൂ ദമ്പതികളെ കുറേ നാളുകളായി അകറ്റി നിര്‍ത്തിയിരിക്കുകയാണ്. കൂടാതെ ഒരു കാലത്ത് ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പല സുഹൃത്തുക്കളും അവരെ ഒഴിവാക്കുകയാണ് എന്നും പറയപ്പെടുന്നു. രാജകുമാരന്റെ തോക്ക് ലൈസന്‍സ് റദ്ദാക്കിയ അധികൃതര്‍ അത് എടുത്തു കൊണ്ട് പോകുകയും ചെയ്തു.
