ചിരിച്ചുകൊണ്ട് മടക്കം, മുഖത്ത് ഒരു തരി ക്ഷീണമില്ല! തടിയന്റെമോളിലെ ശരണ്യയുടെ 'കാട് വാസം' വെറും തട്ടിപ്പോ? ആ പൊരുത്തക്കേടുകൾ ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പുകയുന്ന സംശയങ്ങൾക്കും വിദഗ്ധരുടെ ചോദ്യങ്ങൾക്കും പിന്നിലെ സത്യമെന്ത്?

Update: 2026-04-06 12:10 GMT

നാദാപുരം: കർണാടകയിലെ കുടകിൽ തടിയന്റെമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ശരണ്യ (36) നാല് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ സുരക്ഷിതയായി വീട്ടിലെത്തി. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ തിങ്കളാഴ്ച വൈകുന്നേരമാണ് വനംവകുപ്പും രക്ഷാപ്രവർത്തകരും ചേർന്ന് കണ്ടെത്തിയത്. എന്നാൽ, ശരണ്യയുടെ തിരിച്ചുവരവിന് പിന്നാലെ താരം വെളിപ്പെടുത്തിയ കാര്യങ്ങളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ് പ്രമുഖ ട്രക്കിങ് വിദഗ്ധരും ശാസ്ത്ര നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഈ മാസം രണ്ടാം തീയതിയാണ് പത്ത് പേരടങ്ങുന്ന സംഘത്തോടൊപ്പം ശരണ്യ തടിയന്റെമോൾ കൊടുമുടിയിൽ ട്രക്കിങ്ങിനെത്തിയത്. സമുദ്രനിരപ്പിൽ നിന്നും 1748 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശം വന്യമൃഗ സാന്നിധ്യമുള്ള കൊടുംകാടാണ്. ട്രക്കിങ്ങിനിടെ വഴിതെറ്റിയ ശരണ്യയെ കാണാതായതോടെ വലിയ തിരച്ചിലാണ് കർണാടക പോലീസും വനംവകുപ്പും നടത്തിയത്. ഒടുവിൽ നാലാം ദിവസം ട്രക്കിങ് പോയിന്റിൽ നിന്നും നാലര കിലോമീറ്റർ അകലെ ഒരു പാറപ്പുറത്ത് ശരണ്യയെ കണ്ടെത്തുകയായിരുന്നു.

വിദഗ്ധർ ഉയർത്തുന്ന പ്രധാന സംശയങ്ങൾ

എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പർവ്വതാരോഹകൻ ഷൈഖ് ഹസൻ ഖാൻ, ശാസ്ത്ര ലേഖകൻ വിജയകുമാർ ബ്ലാത്തൂർ എന്നിവർ ശരണ്യയുടെ വെളിപ്പെടുത്തലുകളിൽ സംശയങ്ങൾ ഉന്നയിക്കുന്നു

നാല് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംകാട്ടിൽ കഴിഞ്ഞ ഒരാളുടെ ക്ഷീണമോ അവശതയോ ശരണ്യയുടെ മുഖത്തില്ലെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ അതീവ സന്തോഷവതിയായും ഊർജ്ജസ്വലയായും സംസാരിക്കുന്ന ശരണ്യയുടെ രീതി ഒരു 'സർവൈവർ'ക്ക് (അതിജീവിച്ച വ്യക്തിക്ക്) ഉണ്ടാവേണ്ട ശാരീരിക അവസ്ഥയല്ല.

കയ്യിലുണ്ടായിരുന്ന അര ലിറ്റർ വെള്ളം കൊണ്ട് നാല് ദിവസം എങ്ങനെ തള്ളിനീക്കി എന്നത് അത്ഭുതകരമാണ്. കാട്ടിലെ അരുവികളിൽ നിന്ന് വെള്ളം കുടിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും, വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ ഒരു പ്രൊഫഷണൽ അല്ലാത്ത ഒരാൾക്ക് ഇത് അത്ര എളുപ്പമല്ല.

കാട്ടിൽ ഒറ്റപ്പെട്ടുപോയാൽ എങ്ങനെയെങ്കിലും പുറത്തുകടക്കാനാണ് ഏതൊരാളും ശ്രമിക്കുക. എന്നാൽ കാലുവേദനയായതിനാൽ വിശ്രമിച്ചു എന്നും, മഴ പെയ്തപ്പോൾ അവിടെത്തന്നെ നിന്നു എന്നും പറയുന്ന ശരണ്യയുടെ വാദങ്ങൾ വിശ്വസനീയമല്ലെന്ന് ഷൈഖ് ഹസൻ ഖാൻ പറയുന്നു.

തടിയന്റെമോൾ കൊടുമുടിയിൽ നിന്ന് ഏത് ദിശയിലേക്ക് 10-12 കിലോമീറ്റർ നടന്നാലും ജനവാസ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കും. അത്രയും ചെറിയൊരു ചുറ്റളവിൽ നാല് ദിവസം ഒരാൾക്ക് വഴിതെറ്റി നിൽക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വിജയകുമാർ ബ്ലാത്തൂർ ചോദിക്കുന്നു.

ഷൈഖ് ഹസന്റെ വാക്കുകൾ ഇങ്ങനെ

ശരണ്യ നമുക്ക് റെസ്ക്യൂ ചെയ്യാൻ പറ്റി ശരണ്യ തിരിച്ചു വന്നു ഷീ ഈസ് എ ബോൾഡ് ഗേൾ എല്ലാം ഞാൻ സമ്മതിക്കുന്നു പക്ഷേ പുള്ളിക്കാരിയെ റെസ്ക്യൂ ചെയ്ത് പത്രക്കാർക്ക് കൊടുത്ത ആ ഒരു അഭിമുഖത്തിന്റെ അകത്ത് എനിക്ക് കുറച്ച് ഡൗട്ട്സ് ഉണ്ട് ഞാനും പാൻകോട്ട് പക്ഷി സങ്കേതം എന്ന് പറഞ്ഞ ഒരു പക്ഷി സങ്കേതം ഉണ്ട് ഒരു നാലഞ്ചു മണിക്കൂർ ഞാൻ പെട്ടുപോയതാണ് കോടയൊക്കെ വന്നിട്ട് വഴിതെറ്റിയിട്ട് അപ്പോ അന്ന് ഉണ്ടായ എനിക്കൊരു പരിഭ്രാന്തി എനിക്കറിയാം അല്ലെങ്കിൽ പലപ്പോഴും യാത്ര ചെയ്ത് കാട്ടിലോ ട്രക്കിങ്ങിന്റെ ഇടയ്ക്കോ വഴിതെറ്റിയ ഒരുപാട് പേര ഉണ്ടായിരിക്കും അവരെല്ലാവരും ഇത് കേൾക്കണം ഞാൻ എന്റെ ഡൗട്ട്സ് റൈസ് ചെയ്യാം ആരെങ്കിലുമൊക്കെ ക്ലിയർ ചെയ്യണം വേറഒരു പുള്ളിക്കാര ഇല്ല അര ലിറ്റർ വെള്ളം മാത്രമേ ഉള്ളൂ അവിടെ വൈൽഡ് അനിമൽസ് ഉള്ള ഏരിയ ആണെന്ന് അറിയാം വളരെ ഡേയ്ചറസ് ആയിട്ടുള്ള ഏരിയ ആണെന്നറിയാം രാത്രി ആയി കഴിയുമ്പോഴേ കാടിന്റെ ഭാവം മാറും പലർക്കും അറിയാം ഭീകരതയാണ് ഭീകരത എത്ര പേടിയില്ലെന്ന് പറഞ്ഞാലും രാത്രി ഒറ്റക്ക് നമുക്ക് കാട്ടിനകത്ത് താമസിക്കാൻ വലിയ പേടിയാണ് ശരണ്യ ഫസ്റ്റ് നൈറ്റ് ആര ആയപ്പോ ആമുക്കാൽ ആയപ്പോൾ ഏതോ ഒരു അരുവയുടെ സൈഡിൽ എത്തി അവിടെ സ്റ്റേ ചെയ്തു ഓക്കെ എങ്ങനെയെങ്കിലും സ്റ്റേ ചെയ്തു.

വെക്കാം നെക്സ്റ്റ് ഡേ എങ്ങനെയായിരിക്കും ഒരു സർവൈവലിന്ു വേണ്ടി ശ്രമിക്കുന്ന ആൾ എന്തായിരിക്കും എങ്ങനെയെങ്കിലും ആളുള്ള സ്ഥലത്ത് എത്താൻ ശ്രമിക്കും വെച്ചിട്ടോ നേരത്തെ പോയ വഴി കണ്ടുപിടിച്ചിട്ടോ ശരണ്യ പറഞ്ഞ ഉത്തരമുണ്ട് എനിക്ക് കാലുവേദനയായിരുന്നു അതുകൊണ്ട് ആ ദിവസവും ഞാൻ അവിടെ റെസ്റ്റ് ചെയ്തു ഇത് സുഖവാസ കേന്ദ്രമല്ല കൊടുംകാടാണ് അപ്പോ അവിടെ റെസ്റ്റ് ചെയ്തു ശരണ്യ നെക്സ്റ്റ് ഡേ ഡ്രോൺ വരുമോ എന്ന് നോക്കിയിരുന്നെന്ന് ആ ദിവസവും പുള്ളിക്കാരി അവിടെ സ്റ്റേ ചെയ്തു എന്നാ പറയുന്നത് കൊടുംകാടിനകത്ത് മൂന്നാമത്തെ ദിവസം പോകാൻ ശ്രമിച്ചപ്പോൾ മഴ പെയ്തുപോലും ഡ്രസ്സ് ഒക്കെ വെറ്റ് ആയിരുന്നു അതുകൊണ്ട് പുള്ളിക്കാരി അവിടെ സ്റ്റേ ചെയ്തു നാലാമത്തെ ദിവസം ാണ് നമുക്ക് കണ്ടെത്താൻ സാധിച്ചത് ഒരിക്കലും ഒരു സർവൈവൽ ചെയ്യാൻ ശ്രമിക്കുന്ന ഒരാളുടെ മൈൻഡ്സെറ്റ് അല്ല ശരണ്യക്ക് അതിനകത്ത് എന്തൊക്കെയോ മിസ്സിം ഡോട്ട്സ് ഉണ്ട് അത് നമ്മൾ കണ്ടെത്തണം.

കണ്ടെത്തിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല കാരണം പറയാൻ ഒരാൾക്ക് താല്പര്യമില്ല നമുക്ക് പറയിക്കാൻ ഒന്നും അതിന്റെ ആവശ്യമില്ല ഓരോരുത്തരുടെ പേഴ്സണൽ റീസൺസ് ആണ് പക്ഷേ ഇത് കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാർ ആവരുത് കാരണം ഒരുപാട് ട്രക്കിങ് ചെയ്തതാണ് ഞാൻ ഒരുപാട് ട്രക്കിങ് ചെയ്യുന്നവർ എനിക്ക് അറിയുകയും ചെയ്യാം അപ്പം അതിനകത്ത് ഒരുപാട് അറിയാത്ത ആൾക്കാരുണ്ട് അവർ വിചാരിച്ചിരിക്കുന്നത് മൂന്നു ദിവസം ഈസിയാണ് കാട്ടിനകത്ത് സ്റ്റേ ചെയ്യാൻ വളരെ സിമ്പിൾ ആണെന്നാണ് വിചാരിച്ചിരിക്കുന്നത് മൂന്ന് ദിവസം ഭക്ഷണം ഇല്ല ഓർക്കണം അത് എന്തെങ്കിലും ആയിക്കോട്ടെ ഭക്ഷണം ഇല്ലാതെ രണ്ടാഴ്ച വരെ ജീവിക്കാൻ പറ്റും പക്ഷേ ആ ഒരു ക്ഷീണം ഒന്നും ശരണ്യയുടെ മുഖത്ത് ഞാൻ കണ്ടില്ല അപ്പോ ഇതിനകത്ത് എന്തൊക്കെയോ മിസ്സിംഗ് ഡോട്ട്സ് ഉണ്ട് ഞാൻ എനിക്ക് വന്ന സംശയങ്ങൾ പറഞ്ഞു എന്നേയുള്ളൂ ട്രക്കിങ് ആയിക്കൊക്കെ പോകുന്നത് നല്ലത് തന്നെ പക്ഷേ ഗ്രൂപ്പ് ആയിട്ട് പോവുക സേഫ് ആയിട്ട് പോവുക തിരിച്ചു വരുക ഏതെങ്കിലുമൊക്കെ അപകടം ഉണ്ടാകുന്നത് പോലെയല്ല നമ്മൾ ഒറ്റപ്പെട്ടു പോകുന്നത് ഭയങ്കര ഭീകരമായിട്ടുള്ള അവസ്ഥയാണ് വരുമ്പോൾ നമുക്ൊരു റിലീഫ് ഉണ്ട് ആ റിലീഫ് ഒന്നും ഞാൻ ഈ റെസ്ക്യൂ ചെയ്ത ആളുടെ മുഖത്തൊന്നും കണ്ടില്ല വളരെ സിമ്പിൾ ആയിട്ടാണ് പുള്ളിക്കാരി അരലിറ്റർ വെള്ളമേ ഉള്ളായിരുന്നു എന്ന് പറഞ്ഞത് ക്ഷീണം ഒന്നും ഞാൻ കണ്ടില്ല സോ നമുക്ക്ത് ചർച്ച ചെയ്യാം ഓപ്പൺ ടു യു

അതേസമയം, ശരണ്യയുടെ തിരിച്ചുവരവിൽ ഉയർന്ന സംശയങ്ങളെ വ്യക്തിപരമായ അധിക്ഷേപങ്ങളായി ചിലർ മാറ്റുന്നുണ്ട്. ശരണ്യയുടെ പ്രായത്തെയും വ്യക്തിജീവിതത്തെയും ലക്ഷ്യം വെച്ചുള്ള സോഷ്യൽ മീഡിയ കമന്റുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. വിദഗ്ധർ ഉന്നയിക്കുന്നത് ശാസ്ത്രീയവും പ്രായോഗികവുമായ സംശയങ്ങൾ മാത്രമാണെന്നും, അതിനെ വ്യക്തിഹത്യക്കായി ഉപയോഗിക്കരുതെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.

ശരണ്യ എന്തെങ്കിലും കാര്യങ്ങൾ മറച്ചുവെക്കുന്നുണ്ടോ അതോ അത്ഭുതകരമായ ഒരു അതിജീവനമാണോ നടന്നത് എന്നതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. തന്റെ ഭാഗത്ത് നിന്ന് കൂടുതൽ വ്യക്തത വരുത്താൻ ശരണ്യ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ട്രക്കിങ് പ്രേമികൾ.

Tags:    

Similar News