ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ ക്യാമറയിൽ കുടുങ്ങി; ദേ..സ്റ്റൈലൻ കണ്ണട വച്ച ഐറിഷ് സുന്ദരിയോടൊപ്പം ഗബ്ബാർ; കൂളായി ഒരു നോട്ടവും; ചർച്ചയാക്കി സോഷ്യൽ മീഡിയ; നിങ്ങൾ തമ്മിൽ ലൗ ആണോയെന്ന് ആരാധകർ; അണ്ണാ..നിങ്ങൾ സിഗ്മ അല്ലേയെന്ന് ചിലർ; എല്ലാ ഗോസിപ്പുകൾക്കും മറുപടി നൽകി ധവാൻ

Update: 2025-04-03 12:55 GMT

രു സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചുണ കുട്ടി എന്ന് വിശേഷിപ്പിക്കാവുന്ന താരം തന്നെയായിരുന്നു ശിഖർ ധവാൻ. ബാറ്റിംഗ് ആയാലും ബൗളിംഗ് ആയാലും ഒരു പോലെ കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ് ധവാൻ.മത്സരത്തിനിടയിൽ വിക്കറ്റ് നേടുമ്പോൾ ഉള്ള അദ്ദേഹത്തിന്റെ ആഘോഷവും വളരെ വ്യത്യസ്തമാണ്. ഗ്രൗണ്ടിൽ നിന്ന് ഗബ്ബാർ സ്റ്റൈൽ കാണിക്കുമ്പോൾ തന്നെ ആരാധകർ ഒന്നടങ്കം ആവേശത്തിലാകും.

2010ലാണ് അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിൻ്റെ ഭാഗമായി ഇറങ്ങുന്നത്. നിലവിൽ 39കാരനായ താരം 2024 സീസണിലാണ് ഐപിഎല്ലിൽ നിന്ന് വിരമിച്ചത്. നിരവധി വർഷങ്ങൾ പഞ്ചാബ് കിങ്സിൻ്റെ കപ്പിത്താനായിരുന്നു അദ്ദേഹം. ശേഷം 2012ൽ വിവാഹിതനായ ധവാൻ 2021ൽ മുൻ ഭാര്യ അയേഷ മുഖർജിയുമായി വേർപിരിയുകയും ചെയ്തിരുന്നു. ആ ബന്ധത്തിൽ അദ്ദേഹത്തിന് അലിയ, റിയ എന്നീ രണ്ട് മക്കളുമുണ്ട്.ഇപ്പോഴിതാ, ധവാൻ പുതിയ ബന്ധം തുടങ്ങിയോ? എന്നാണ് ആരാധകരുടെ സംശയം.


ഇപ്പോൾ സംശയത്തിനെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് താരം. ഏറെ നാളത്തെ ഏകാന്ത വാസത്തിനൊടുവിൽ വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ഐറിഷ് സുന്ദരിയായ സോഫി ഷൈനാണ് താരത്തിൻ്റെ പ്രണയിനി. ബംഗ്ലാദേശിനെതിരായ ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് ഇരുവരും ഒന്നിച്ച് ആദ്യമായി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷെ ഇക്കാലമത്രയും ഈ യുവതി ആരാണെന്നോ ധവാനുമായുള്ള റിലേഷൻഷിപ്പ് എന്താണെന്നോ ആർക്കും അറിയുമായിരുന്നില്ല.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ അഭിമുഖത്തിനിടെയാണ് അവതാരക, സമീപകാലത്തായി കൂടെ എപ്പോഴും പ്രത്യക്ഷപ്പെടാറുള്ള യുവതിയുമായുള്ള ബന്ധത്തെ കുറിച്ച് ധവാനോട് നേരിട്ട് ചോദിച്ചത്. എന്നാൽ യുവതിയുടെ പേര് വിവരങ്ങളൊന്നും വെളിപ്പെടുത്താതെ... "ഈ ഹാളിലുള്ള ഏറ്റവും സുന്ദരിയായ യുവതിയുമായി ഞാൻ പ്രണയത്തിലാണ്" എന്നാണ് ധവാൻ പറഞ്ഞത്. തുടർന്ന് യാതൊന്നും പറഞ്ഞുമില്ല.


ഇതോടെ ആരാധകർ ഒന്നടങ്കം ഞെട്ടുകയും ചെയ്തു.അങ്ങനെ ധവാനോടൊപ്പം കുറേ നാളുകളായി കാണുന്നത് അയർലൻഡുകാരിയായ സോഫി ഷൈൻ ആണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ കണ്ടെത്തിയിരിക്കുന്നത്. ധവാൻ്റെ മുഖം വെളിപ്പെടുത്തിയില്ലെങ്കിലും താരത്തിനൊപ്പമുള്ള ചില ചിത്രങ്ങളും സോഫി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

Tags:    

Similar News