തീപിടിച്ച അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടിയ സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു; മെത്തകള്‍ വിരിച്ചു പിടിച്ചു രക്ഷയൊരുക്കി ആള്‍ക്കൂട്ടം; ആ അതിജീവനത്തിന്റെ വീഡിയോ സൈബറിടങ്ങളില്‍ വൈറല്‍
അഹമ്മദാബാദ്: അഹമ്മദാബാദില്‍ തീപിടിച്ച അപ്പാര്‍ട്ടമെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അപ്പാര്‍ട്ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് കൈകളും കാലുകളും വിറച്ചു കൊണ്ടാണ് താഴേക്ക് വീഴുന്നത്. താഴെ നില്‍ക്കുന്ന ജനങ്ങളും ഇത് കണ്ട് അലറി വിളിക്കുന്നുണ്ട്. ഏതായാലും താഴെ നിന്നിരുന്ന ജനങ്ങളാണ് അവരെ രക്ഷിച്ചത്. നാട്ടുകാര്‍ പെട്ടെന്ന് തന്നെ പരമാവധി മെത്തകള്‍ ശേഖരിച്ച് താഴെ വിരിച്ചിരുന്നു. ഇതിലേയ്ക്കാണ് യുവതി വീണത്. അങ്ങനെ നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.
മറ്റൊരു വീഡിയോ ക്ലിപ്പില്‍, തീയില്‍ നിന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഒരാള്‍ തന്റെ കൈയ്യിലിരിക്കുന്ന കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറുന്നതായും കാണാം. കെട്ടിടത്തില്‍ നിന്ന് ഓറഞ്ച് നിറത്തിലുള്ള തീജ്വാലകള്‍ ശക്തിയായി പുറത്തേക്ക് ചാടുന്നതും കറുത്ത പുക ആകാശത്തേക്ക് ഉയരുന്നതും കാണാം. വേറൊരു താമസക്കാരന്‍ കയര്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. കഴിഞ്ഞ മാസം ഇരുപത്തി ഒമ്പതിനാണ് സംഭവം നടന്നത്.
ഒരു അപ്പാര്‍ട്ട്മെന്റിന്റെ എയര്‍ക്കണ്ടീഷനിംഗ് സംവിധാനത്തില്‍ ഉണ്ടായ തീപിടുത്തമാണ് ദുരന്തത്തിന് വഴി വെച്ചത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഇരുപത്തിയഞ്ചോളം പേരെയാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം വൈറല്‍ ആയതോടെ ഇത്തരത്തില്‍ ഉണ്ടായ മറ്റ് ചില സംഭവങ്ങളും പലരും ചൂണ്ടിക്കാട്ടുകയാണ്. റഷ്യയില്‍ ഒരു എണ്‍പത് വയസുകാരി ഒരു കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീണു എങ്കിലും രക്ഷപ്പെടുകയായിരുന്നു.
റഷ്യയിലെ യെക്കാറ്റെറിന്‍ബര്‍ഗില്‍ നടന്ന ഈ സംഭവം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതിലെ അത്ഭുതകരമായ ഒരു കാര്യം കാറിന് മുകളിലേക്ക് വന്നു വീണ അവര്‍ ഒന്നും സംഭവിക്കാത്തത് പോലെ എണീറ്റ് പോകുന്നതായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനമാണ് അവരുടെ ജീവന്‍ രക്ഷിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എണ്‍പതുകാരിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും സാരമായ പ്രശ്നങ്ങള്‍ ഉളളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇവരുടെ അത്ഭുതകരമായ രക്ഷപ്പെടലിനെ കുറിച്ച് ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് ഒരു ഗുസ്തിക്കാരനേയോ സ്റ്റണ്ട് മാസ്റ്ററിനെ പോലെയോ ആണ് ലാന്‍ഡ് ചെയ്തത് എന്നാണ്. കാറിന്റെ മേല്‍ക്കൂര തകര്‍ന്നു എങ്കിലും മുത്തശി രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഇതിലേയ്ക്കാണ് യുവതി വീണത്. അങ്ങനെ നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.