ഇരട്ടവോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയില്ലെന്ന മറുനാടന്‍ വിമര്‍ശന വാര്‍ത്ത ഉള്‍ക്കൊണ്ടു; ദിവസങ്ങളായി ഓണ്‍ലൈനില്‍ കൊടുക്കാതിരുന്ന വോട്ടേഴ്‌സ് ലിസ്റ്റ് അതിവേഗം സൈറ്റിലിടിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ എന്ന് അതിവേഗം അറിയാം; വോട്ടര്‍ പട്ടികയ്ക്ക് ചെയ്യേണ്ടത് എന്തെല്ലാം?

Update: 2025-11-19 02:02 GMT

തിരുവനന്തപുരം: ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കു വോട്ടുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാം. ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/list, https://www.sec.kerala.gov.in/voter/search/choose എന്നീ വെബ്സൈറ്റുകളില്‍ പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ ദിവസം വരെ ഈ സംവിധാനം ലഭ്യമായിരുന്നില്ല. ഇരട്ട വോ്്ട്ട് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഇതുണ്ടാക്കി. തിരഞ്ഞടുപ്പ് അട്ടിമറി സാധ്യതയും സജീവമായി. ഇതു സംബന്ധിച്ച് വിശദവാര്‍ത്ത മറുനാടന്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടര്‍ പട്ടിക സൈറ്റില്‍ എത്തുന്നത്. ലോക്‌സഭാ നിയമസഭ തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ല. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിനുള്ള പട്ടികയാണ് വെബ് സൈറ്റിലുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒന്നാംഘട്ടത്തില്‍ ഡിസംബര്‍ 9നാണ് വോട്ടെടുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11ന് വോട്ടെടുപ്പ് നടക്കും. 13നാണ് വോട്ടെണ്ണല്‍. 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമമിട്ട്, വോട്ടര്‍ പട്ടിക കാണാനും വോട്ടര്‍മാരെ തിരയാനുമുള്ള സൗകര്യങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ (SEC) ഔദ്യോഗിക വെബ്‌സൈറ്റില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായി. ലിങ്കുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പായതോടെ, വോട്ടര്‍മാര്‍ക്ക് ഇനി അവരുടെ വിവരങ്ങള്‍ക്ക് പലരെയും ആശ്രയിച്ച് പരിശോധിക്കേണ്ട ആവശ്യം ഒഴിവാകും .

പുതിയ സൗകര്യങ്ങള്‍ എങ്ങനെ ഉപയോഗിക്കാം?

വോട്ടര്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് പ്രധാന ഓപ്ഷനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്:

1. വോട്ടര്‍ പട്ടിക നേരിട്ട് കാണാന്‍ (View Voters List)

പൂര്‍ണ്ണമായ വോട്ടര്‍ പട്ടിക ഡൗണ്‍ലോഡ് ചെയ്യാനോ കാണാനോ ഈ ഓപ്ഷന്‍ ഉപയോഗിക്കാം. ഇതിനായി വോട്ടര്‍ ചെയ്യേണ്ടത്:

ഡിസ്ട്രിക്റ്റ് (ജില്ല): നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക.

ലോക്കല്‍ ബോഡി (തദ്ദേശ സ്ഥാപനം): നിങ്ങളുടെ മുന്‍സിപ്പാലിറ്റിയോ പഞ്ചായത്തോ തിരഞ്ഞെടുക്കുക.

വാര്‍ഡ്: നിങ്ങളുടെ വാര്‍ഡ് നമ്പര്‍ തിരഞ്ഞെടുക്കുക.

പോളിംഗ് സ്റ്റേഷന്‍: നിങ്ങളുടെ ബൂത്ത് തിരഞ്ഞെടുക്കുക.

ഭാഷ: പട്ടിക കാണേണ്ട ഭാഷ (മലയാളം, ഇംഗ്ലീഷ്) തിരഞ്ഞെടുക്കുക.

കാപ്ച്ച കോഡ്: ചിത്രത്തില്‍ കാണുന്ന കോഡ് കൃത്യമായി നല്‍കി Search ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇതിലൂടെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ബൂത്തിലെ പൂര്‍ണ്ണമായ വോട്ടര്‍ പട്ടിക ലഭിക്കും.

2. വോട്ടര്‍മാരെ തിരയാനുള്ള ഓപ്ഷനുകള്‍ (Voter Search Options)

ഒരു വോട്ടറെ തിരയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് വ്യത്യസ്ത രീതികള്‍ നല്‍കുന്നുണ്ട്. വോട്ടര്‍മാര്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം:

സംസ്ഥാനം തിരിച്ചുള്ള തിരച്ചില്‍ (Search Voter State Wise): സംസ്ഥാനം അടിസ്ഥാനമാക്കി വോട്ടറെ കണ്ടെത്താന്‍ ശ്രമിക്കാം.

തദ്ദേശ സ്ഥാപനം തിരിച്ചുള്ള തിരച്ചില്‍ (Search Voter Localbody Wise): മുനിസിപ്പാലിറ്റി/പഞ്ചായത്ത് അടിസ്ഥാനമാക്കി തിരച്ചില്‍ നടത്താം.

വാര്‍ഡ് തിരിച്ചുള്ള തിരച്ചില്‍ (Search Voter Ward Wise): വാര്‍ഡ് അടിസ്ഥാനമാക്കി കൃത്യമായ തിരച്ചില്‍ നടത്താം.

തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) നീക്കം ഒരേസമയം ട്രാക്ക് ചെയ്യാനാകുന്ന ഇവിഎം ട്രാക്ക് സോഫ്റ്റ്വേര്‍ പ്രവര്‍ത്തന സജ്ജമായിയിട്ടുണ്ട്. ഇവിഎമ്മുകളുടെ നീക്കം നിരീക്ഷിക്കാനും കേന്ദ്രീകൃത സംവിധാനത്തിലൂടെ ഏകോപിപ്പിക്കാനുമാകുന്നതാണ് ഇവിഎം ട്രാക്ക് സോഫ്റ്റ്വേര്‍. കമ്മീഷന്റെ ഇവിഎം കണ്‍സള്‍ട്ടന്റ് എല്‍. സൂര്യനാരായണന്റെ മേല്‍നോട്ടത്തില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ ആഷിന്‍ സി. അനില്‍, ജെസ്വിന്‍ സണ്‍സി എന്നിവരാണ് ഇവിഎം ഇന്‍വെന്ററി ആന്‍ഡ് മാനേജ്‌മെന്റ് സോഫ്റ്റ്വേര്‍ തയാറാക്കിയത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ആദ്യഘട്ട പരിശോധന കഴിഞ്ഞ് വോട്ടെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജമായി. ഫസ്റ്റ് ലെവല്‍ ചെക്കിംഗിന് ഇവിഎം ട്രാക്ക് പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോഗിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉടമസ്ഥതയിലുള്ള 1,37,922 ബാലറ്റ് യൂണിറ്റുകളും 50,693 കണ്‍ട്രോള്‍ യൂണിറ്റുകളുമാണ് ജില്ലകളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇവയെല്ലാം കമ്മീഷനിംഗ് കഴിഞ്ഞ ശേഷം, ഇവിഎം ട്രാക്ക് സോഫ്റ്റ്വേറിന്റെ സഹായത്തോടെ വിവിധ പോളിംഗ്‌സ്റ്റേഷനുകളില്‍ വോട്ടെടുപ്പിനായി വിന്യസിക്കും.

Tags:    

Similar News