9 ദിവാന്‍ സീറ്റുകള്‍; 6 കിടക്കകള്‍; സാറ്റലൈറ്റ് ഫോണ്‍; വയര്‍ലെസ് ഇന്റര്‍നെറ്റ്; 51,000 അടി ഉയരത്തില്‍ പറക്കാന്‍ സാധിക്കും; ഒറ്റ തവണ ഇന്ധനത്തില്‍ പറക്കാന്‍ സാധിക്കുന്നത് 12,500 കിലേമീറ്റര്‍ വരെ; മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിയത് ആഡംബര വിമാനത്തില്‍
ന്യൂഡല്‍ഹി: 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി തഹാവൂര്‍ റാണയെ യു.എസ്. അധികൃതര്‍ ഇന്ത്യക്ക് കൈമാറിയത് അഭൂതപൂര്‍വമായ സുരക്ഷാ സംവിധാനങ്ങളോടെയുള്ള ആഡംബര ചാര്‍ട്ടേര്‍ ജെറ്റില്‍ വഴി.
ഗള്‍ഫ്സ്ട്രീം ജി550 മോഡലിലുള്ള ബിസിനസ് ജെറ്റ് മയാമിയില്‍ നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ റാണയുമായി പുറപ്പെട്ടത്. ബുക്കാറെസ്റ്റ് (റൊമാനിയ) വഴിയാണ് വിമാനം ഇന്ത്യയിലെത്തിയത്. ഫ്‌ലോറിഡയിലെ മയാമിയില്‍നിന്ന് അമേരിക്കന്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 2.15 ഓടെ (ഇന്ത്യന്‍ സമയം രാവിലെ 11.45) പുറപ്പെട്ട വിമാനം ആദ്യം റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ ഇറക്കി.
11 മണിക്കൂറോളം ബുക്കാറെസ്റ്റില്‍ തുടര്‍ന്ന ശേഷമാണ് വിമാനം ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ റൊമാനിയ പ്രാദേശിക സമയം ആറേകാലോടെ (ഇന്ത്യന്‍ സമയം രാവിലെ 8.45) പുറപ്പെട്ട വിമാനം കനത്ത സുരക്ഷയ്ക്കു നടുവില്‍ ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തിലിറങ്ങി.
വിമാനത്തിന്റെ ആന്തരിക സൗകര്യങ്ങള്‍ ഏറെയാണ് 9 ദിവാന്‍ സീറ്റുകള്‍, 6 കിടക്കകള്‍, സാറ്റലൈറ്റ് ഫോണ്‍, വയര്‍ലെസ് ഇന്റര്‍നെറ്റ് തുടങ്ങി സ്വകാര്യതയും ആഡംബരവുമൊന്നിച്ചുള്ള വിമാനമാണ് ഇത്. ഒരു ടാങ്ക് ഇന്ധനത്തില്‍ 12,500 കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിയുന്ന വിമാനമാണ് ഗള്‍ഫ്സ്ട്രീം ജി550. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അത്യുഗ്രന്‍ അന്തര്‍ദേശീയ സഹകരണത്തിന്റെ ഭാഗമായാണ് റാണയെ ഇന്ത്യ കൈമാറിയത്. റൊമാനിയയില്‍ വിമാനമുതല്‍ കനത്ത സുരക്ഷാ ശൃംഖലയിലാണ് പ്രതിയെ ഡല്‍ഹിയില്‍ എത്തിച്ചത്.
വ്യോമയാന വിദഗ്ധരും അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ ചാര്‍ട്ടേര്‍ പറത്തിയത്. ഈ നീക്കം ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ക്കൊരു ശക്തിപ്പെടുത്തലായി കരുതപ്പെടുന്നു.