തൃശൂര്‍ പൂരം കലക്കലില്‍ എം. ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് സത്യമോ? പൂരം കലങ്ങിയത് മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് പറ്റിയ വീഴചയോ? ആംബുലന്‍സിന്റെ ഓട്ടവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സംഘത്തോട് അങ്കിത് അശോക് കയര്‍ത്തെന്ന് മെഡിക്കല്‍ സംഘത്തിന്റെ മൊഴി
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ മൊഴിയെടുക്കാന്‍ തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തില്‍ സ്വരാജ് റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായ മെഡിക്കല്‍ സംഘത്തിന്റെ മൊഴിയെടുത്തു. മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെതിരെ മെഡിക്കല്‍ സംഘം മൊഴി നല്‍കിയിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിവരം. തൃശൂര്‍ പൂര ദിനത്തിലെ ആംബുലന്‍സിന്റെ ഓട്ടവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സംഘത്തോട് അങ്കിത് അശോക് ഫോണില്‍ കയര്‍ത്തെന്നാണ് മൊഴി. ആംബുലന്‍സ് എം.ജി. റോഡില്‍ ഓടിയതു കണ്ടപ്പോഴാണ് മെഡിക്കല്‍ സംഘത്തെ അദ്ദേഹം ശകാരിച്ചത്. ആംബുലന്‍സില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ആംബുലന്‍സ് നിയന്ത്രിക്കുന്നത് ഈ പൊലീസ് ഉദ്യോഗസ്ഥനായിട്ടും മെഡിക്കല്‍ സംഘത്തെ ശകാരിച്ചെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ മൊഴി.
കേസില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. 'അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ' എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുഖ്യ ചോദ്യം. വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൂരത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന, തൃശ്ശൂരില്‍നിന്ന് സ്ഥലംമാറിപ്പോയ അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥന്റേതാണ് പോലീസ് എടുത്ത മറ്റൊരു മൊഴി. നെടുപുഴ പോലീസിന്റെ നേതൃത്വത്തിലാണ് ഈ മൊഴിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി മാരത്തണ്‍ മൊഴിയെടുക്കലുകളാണ് നടക്കുന്നത്. പോലീസ്, അഗ്‌നി രക്ഷാ സേന, ആരോഗ്യവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു. മൊഴി നല്‍കാനാവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
പല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കലുകള്‍ നടക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച സംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായ മൊഴിയെടുക്കലാണ് ഇപ്പോള്‍ നടക്കുന്നത് .പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി., ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തതായി അറിയുന്നു. പോലീസുദ്യോഗസ്ഥരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല.
പൂരം അലങ്കോലപ്പെടുത്തലിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 26-ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രത്യേകസംഘത്തിലെ ഇന്‍സ്പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് ആരെയും പ്രതിചേര്‍ക്കാതെ കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, മതവിശ്വാസങ്ങളെ അവഹേളിക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ഈ അന്വേഷണം നടക്കുന്നത്. ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് ഡി.ജി.പി. ദര്‍വേശ് സാഹേബ് നടത്തുന്ന അന്വേഷണമാണ് ത്രിതല അന്വേഷണത്തില്‍പ്പെടുന്ന മറ്റൊന്ന്. പോലീസ്സേനയ്ക്കുള്ളില്‍ത്തന്നെയാകും ഇതിന്റെ അന്വേഷണം നടക്കുക. ഒക്ടോബര്‍ മൂന്നിനാണ് മുഖ്യമന്ത്രി പൂരം അലങ്കോലപ്പെട്ട പ്രശ്‌നത്തില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.