അടഞ്ഞുകിടന്ന ലെവൽ ക്രോസ് ശ്രദ്ധിച്ചില്ല; 'ലെയ്‌ലാൻഡ്' ലോറി പാഞ്ഞെത്തി പാളത്തിലേക്ക് ഇടിച്ചുകയറി; പൊടുന്നനെ ട്രെയിനുമായി വൻ കൂട്ടിയിടി; ഇടിയുടെ ആഘാതത്തിൽ ട്രക്ക് രണ്ടായി പിളർന്നു; ഒഴിവായത് വൻ ദുരന്തം; ലോക്കോ പൈലറ്റിന്റെ ജാഗ്രതയിൽ രക്ഷപ്പെട്ടത് നൂറ് കണക്കിന് ജീവനുകൾ; ലോറി പരിശോധിച്ചപ്പോൾ അമ്പരപ്പ്!

Update: 2025-03-15 11:40 GMT

മുംബൈ: ട്രെയിൻ ട്രക്കുമായി കൂട്ടിയിടിച്ച് വൻ അപകടം. അടഞ്ഞുകിടന്ന ലെവൽ ക്രോസിലേക്ക് പാഞ്ഞെത്തിയ ലോറി ഇടിച്ചുകയറുകയായിരുന്നു. പെട്ടെന്ന് അപ്രതീക്ഷിത എൻട്രി പിന്നാലെ കുതിച്ചെത്തിയ എക്സ്പ്രസ്സ് ട്രെയിൻ ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് രണ്ടായി പിളരുകയും ചെയ്തു. പെട്ടെന്ന് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യത്തിൽ രക്ഷപ്പെട്ടത് നിരവധി ജീവനുകൾ. മുംബൈയിലാണ് സംഭവം നടന്നത്.

ലെവൽ ക്രോസിൽ നിർത്തിയില്ല. ചീറിപ്പാഞ്ഞെത്തിയ ട്രക്ക് രണ്ടായി പിളർന്നു. വലിയ അപകടം ഒഴിവാക്കി ലോക്കോ പൈലറ്റിന്റെ ജാഗ്രത. മുംബൈ അമരാവതി എക്പ്രസ് ഇടിച്ചാണ് ലെവൽ ക്രോസ് തകർത്ത് എത്തിയ ട്രെക്ക് തകർന്നത്. മഹാരാഷ്ട്രയിലെ ഭുസാവാൾ ഭാഡ്നെരായ്ക്ക് ഇടയിൽ വച്ചാണ് അമരാവതി എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്.

അടച്ചിട്ട ലെവൽ ക്രോസും തകർത്ത് എത്തിയ ട്രെക്കും ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ലോക്കോ പൈലറ്റ് വോഗത കുറച്ചതിനാൽ ട്രെക്ക് ഡ്രൈവറുടെ ജീവൻ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ മേഖലയിലൂടെ നാല് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. മുംബൈ അമരാവതി എക്പ്രസ് 12111 ആണ് അപകടത്തിൽപ്പെട്ടത്. ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ നിന്ന് അമരാവതിയിലേക്ക് പുറപ്പെട്ടതായിരുന്നു ട്രെയിൻ.

ട്രക്ക് നിയന്ത്രണം വിട്ട് പാളത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് റെയിൽവേ പറയുന്നത്. പാളത്തിൽ കുടുങ്ങിയ ട്രക്ക് മാറ്റാൻ സഹായം തേടുന്നതിനിടയിലാണ് ട്രെക്ക് ട്രെയിൻ ഇടിച്ച് തകർത്തത്. പാളത്തിൽ കുടുങ്ങിയ ട്രെയിൻ കണ്ട് ലോക്കോ പൈലറ്റ് അമരാവതി എക്സ്പ്രസിന്റെ വേഗത കുറച്ചിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ ലോറിയുടെ ഡ്രൈവര്‍ പൂവരസുവിനെ ബോദ്‌വാഡ് പൊലീസ് കസ്റ്റ‍ഡിയിൽ എടുത്തിട്ടുണ്ട്. ട്രക്കിന്റെ ബ്രേക്കുകൾ തകർന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News