തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവേ 'പിണറായിസം' മോഡലില്‍ ട്രംപിന്റെ മൈക്ക് ഉടക്കി..! ഊരിയെടുത്ത മൈക്ക് കൈയില്‍ പിടിച്ചു പ്രസംഗം തുടര്‍ന്നു; പിന്നെയും മൈക്ക് പണി കൊടുത്തപ്പോള്‍ മൈക്ക് ഓപ്പറേറ്ററെ തല്ലുമെന്ന് ട്രംപിന്റെ തമാശ..
തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവേ 'പിണറായിസം' മോഡലില്‍ ട്രംപിന്റെ മൈക്ക് ഉടക്കി..!
മില്‍വോക്കി: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കുന്ന സമയത്ത് മൈക്ക് തകരാറായാല്‍ ഉണ്ടാക്കുന്ന പുകില്‍ ചില്ലറയല്ലെന്ന് നമുക്കറിയാം. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇവര്‍ക്ക് അമേരിക്കയില്‍ ഒരു കൂട്ടുകാരനെ കിട്ടിയിരിരിക്കുന്നു മറേറാരുമല്ല അത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപാണ് പിണറായി സ്‌റ്റൈലില്‍ മൈക്ക് സെറ്റുകാരനെ തുരത്തിയത്.
മില്‍വോക്കിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് മൈക്ക് ഒന്ന് ഇടഞ്ഞത്. പ്രസംഗം കേള്‍ക്കാന്‍ എത്തിയവര്‍ ട്രംപിന്റെ പ്രസംഗം കേള്‍ക്കാന്‍ പറ്റുന്നില്ല എന്ന് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് ട്രംപിനെ പിണറായിസം ബാധിച്ചത്. പിന്നീട് മൈക്ക് സ്റ്റാന്‍ഡില്‍ നിന്ന് ഊരിയെടുത്ത ട്രംപ് അത് ശരിയാക്കിയതിന് ശേഷം തിരികെ സ്റ്റാന്‍ഡില്‍ വെയ്ക്കാതെ കൈയ്യില്‍ പിടിച്ച് കൊണ്ട് തന്നെ പ്രസംഗം തുടര്‍ന്നു. ഒരു മണിക്കൂറോളം മൈക്ക് കൈയില്‍ പിടിച്ച് കൊണ്ട് തന്നെ ട്രംപ് പ്രസംഗം തുടര്‍ന്നു.
എന്നാല്‍ ഈ സന്ദര്‍ഭത്തിലും ട്രംപ് തമാശകള്‍ പൊട്ടിച്ച് കൊണ്ടാണ് പ്രസംഗം തുടര്‍ന്നത്. തന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്രയും സമയം മൈക്ക് കൈയില്‍ വെച്ച് കൊണ്ട് സംസാരിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. അതിനിടയിലാണ് മൈക്ക് വീണ്ടും തകരാറിലായത്. തുടര്‍ന്നാണ് ട്രംപ് മൈക്ക് ഓപ്പറേറ്റര്‍ക്ക് നേരേ തിരിഞ്ഞത്. കേരളത്തിലെ സി.പി.എം നേതാക്കളില്‍ നിന്ന് വിപരീതമായി തമാശയിലാണ് ട്രംപ് ഓപ്പറേറ്ററെ ശാസിച്ചത്.
തനിക്ക് ഭ്രാന്ത് പിടിക്കുകയാണെന്നും മൈക്ക് ഓപ്പറേറ്ററെ തല്ലുമെന്നും ട്രംപ് തമാശമട്ടില്‍ പറയുന്നത് കേട്ട് എല്ലാവരും ആര്‍ത്തുവിളിച്ചു. അങ്ങനെ തന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ മൈക്കിന് ഉണ്ടായ സാങ്കേതിക തകരാറ് പോലും ജനങ്ങളെ രസിപ്പിച്ച് വോട്ടാക്കി മാറ്റാനാണ് ട്രംപ്
ശ്രമിച്ചത്. ഇന്നലെ തന്നെ ഡിട്രോയിറ്റില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലും മൈക്ക് സെറ്റ് തന്നെ ചതിച്ച കാര്യം ട്രംപ് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
ഒരു സഹായി ഇതിനിടയില്‍ സഹായി ഒരു വയര്‍ലസ് മൈക്ക് ട്രംപിന് കൈമാറി എങ്കിലും അതിന് ഭാരം കൂടുതലാണെന്ന് പറഞ്ഞ ട്രംപ് തന്റെ മസിലുകള്‍ക്ക് ബലം കിട്ടാന്‍ ഈ മൈക്ക് ഉപകരിക്കുമെന്ന് അടുത്ത തഗ്ഗിറക്കി. ചടങ്ങില്‍ ഉടനീളം മൈക്ക് തകരാറായതിന്റെ പേരില്‍ ഓപ്പറേറ്ററോട് തമാശയായി വഴക്ക് പറഞ്ഞ ട്രംപിനെ എന്നാണ് നമ്മുടെ നേതാക്കള്‍ മാതൃകയാക്കുന്നത്.