ജര്‍മനിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ അമേരിക്കയില്‍ എത്തിയ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് തടവിലാക്കി നാട് കടത്തിയത് ഹോട്ടല്‍ ബുക്കിങ് ഇല്ലെന്ന് പറഞ്ഞ്; ട്രംപ് ഭരണത്തിലെ കുടിയേറ്റ നിയമം പാശ്ചാത്യരെയും ബാധിക്കുമ്പോള്‍

ട്രംപ് ഭരണത്തിലെ കുടിയേറ്റ നിയമം പാശ്ചാത്യരെയും ബാധിക്കുമ്പോള്‍

Update: 2025-04-21 04:50 GMT

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ രണ്ടാം തവണയും പ്രസിഡന്റായതിന് ശേഷം കുടിയേറ്റനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇപ്പോള്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും പുലിവാല് പിടിച്ചിരിക്കുകയാണ്. ജര്‍മ്മനിയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ അമേരിക്കയില്‍ എത്തിയ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് തടവിലാക്കിയതിന് ശേഷം നാട് കടത്തിയതാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവം. ഹോട്ടല്‍ ബുക്കിംഗ് ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ഹവായിയിലാണ് സംഭവം നടന്നത്.

19 വയസ്സുള്ള ഷാര്‍ലറ്റ് പോളും 18 വയസ്സുള്ള മരിയ ലെപെരെയുമാണ് ഇത്തരത്തില്‍ കുടുങ്ങിയത്. ഇവരുവരും യാത്രക്കായി ഹോണോലുലുവില്‍ എത്തിയപ്പോള്‍ കസ്റ്റംസും അതിര്‍ത്തി സംരക്ഷണ വിഭാഗവും അവര വിശദമായി ചോദ്യം ചെയ്തു. കാലിഫോര്‍ണിയയിലേക്കും കോസ്റ്റാറിക്കയിലേക്കും പോകുന്നതിനായിട്ടാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹവായിലെ അഞ്ചാഴ്ച നീണ്ടു നില്‍ക്കുന്ന

താമസത്തിനായി ഇവര്‍ ഒരു താമസസ്ഥലവും ബുക്ക് ചെയ്തിരുന്നില്ല.

യാത്രയുടെ തുടര്‍നടപടികള്‍ കൃത്യമായി ആസൂത്രണം ചെയ്യാതിരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടായതെന്നാണ് ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്. എ്ന്നാല്‍ ഇവര്‍ അനധികൃതമായി ജോലി ചെയ്യാന്‍ അമേരിക്കയില്‍ എത്തിയവരാണ് എന്ന സംശയത്തിന്റെ പേരില്‍ അധികൃതര്‍ ഇരുവരുടേയും കൈകളില്‍ വിലങ്ങ് വെച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്യുകയും

ചെയ്തു. പിന്നീട് ഇവരെ നാടുകത്തുന്നതിനായിട്ടുള്ള സ്ഥലത്തേക്ക് കൊണ്ട് പോകുകയായിരുന്നു. അവിടെയും അവരെ കാത്തിരുന്നത് ഭീകരമായ അനുഭവങ്ങള്‍ ആയിരുന്നു. ഇരുവരേയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതിന് ശേഷം അധികൃതര്‍ പരിശോധിച്ചു.

പിന്നീട് ഇവരെ സ്‌ക്ാനിംഗിന് വിധേയരാക്കി. തുടര്‍ന്ന് തടവുകാര്‍ക്കുള്ള പച്ച യൂണിഫോം നല്‍കി ഇവരെ തടവറയിലേക്ക് അയയ്ക്കുക ആയിരുന്നു. ജയിലില്‍ വളരെ മോശം സാഹചര്യങ്ങളിലാണ് ഇവര്‍ക്ക് കഴിയേണ്ടി വന്നതെന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നത്. പൂപ്പല്‍ പിടിച്ച മെത്തകളാണ് ഇവര്‍ക്ക് കിടക്കാനായി നല്‍കിയത്. ടോയല്റ്റ് സംവിധാനങ്ങളും വൃത്തിഹീനമായിരുന്നു. കഴിക്കാന്‍ നല്‍കിയതും പഴകിയ ഭക്ഷണമായിരുന്നു. അടുത്ത ദിവസം രാവിലെ ഹോണോലുലുവിലെ വിമാനത്താവളത്തില്‍ എത്തിച്ച ഇവരെ നാട് കടത്തുക

ആയിരുന്നു.

തങ്ങളെ ജപ്പാനിലേക്ക് അയയ്ക്കണമെന്ന് പോളും ലെപെരെയും ഉദ്യോഗസ്ഥന്‍മാരോട് അഭ്യര്‍ത്ഥിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും

ഇപ്പോള്‍ അമേരിക്കയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ജര്‍മ്മനിയില്‍ നിന്നുള്ള യാത്രക്കാരുടെ ഭീകരമായ അനുഭവം പുറത്തു വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്ക്കണ്ഠ വേണ്ടെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിശദീകരിക്കുന്നത്. നിങ്ങള്‍ അമേരിക്കയിലേക്ക് വരുന്നത് ഹമാസ് പ്രതിഷേധത്തില്‍ പങ്കെടുക്കാനോ ഇവിടെ വന്ന് ഹമാസിനെ ന്യായീകരിക്കാനോ അല്ലെങ്കില്‍ അമേരിക്കയിലെ കാമ്പസുകളില്‍ സംഘര്‍ഷം സൃഷ്ടിക്കാനോ അല്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വിദേശത്ത് നിന്ന് യുഎസിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഏകദേശം 12 ശതമാനം കുറഞ്ഞിട്ടുണ്ട്. മെക്സിക്കോയില്‍ നിന്ന് കാലിഫോര്‍ണിയയിലെ സാന്‍ഡീഗോയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ കനേഡിയന്‍ നടി ജാസ്മിന്‍ മൂണിക്ക് അമേരിക്ക പ്രവേശനം നിഷേധിച്ചിരുന്നു. കഴിഞ്ഞ മാസം മൂന്ന് മുതല്‍ പന്ത്രണ്ട് വരെ അവര്‍ക്ക് ജയിലിലും കഴിയേണ്ടി വന്നു.

Tags:    

Similar News