ഉമ തോമസിന്റെ നില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍; ഒരു നിലയോളം ഉയരത്തില്‍ നിന്നും തലയിടുച്ചു വീണതില്‍ ആശങ്ക; മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുന്നു; അപ്രതീക്ഷിത അപകടവാര്‍ത്ത അറിഞ്ഞ ആശങ്കയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഉമ തോമസിന്റെ നില ഗുരുതരമായി തുടരുന്നു;

Update: 2024-12-29 14:26 GMT

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതമായി തുടരുന്നു. റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃരാണ് എംഎല്‍എക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ടും നല്‍കുന്നതായി അറിയിച്ചത്.

ആശുപത്രിയില്‍ എത്തിച്ച എംഎല്‍എയെ അടിയന്തരമായി സി ടി സ്‌കാനിംഗിന് വിധേയയാക്കി. മറ്റ് പരിശോധനകളും നടത്തിയിട്ടുണ്ട്. വീഴ്ച്ചയില്‍ തലയിടിച്ചു എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ആന്തരിക രക്തസ്രാവം ഉണ്ടോയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്. ഇതറിയാനാണ് മെഡിക്കല്‍ ടീം ശ്രമം നടത്തുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് മെഡിക്കല്‍ ടീമും ആബുലന്‍സും സജ്ജീകരിച്ചിരുന്നതിനാല്‍ അടിയന്തരമായി തന്നെ എംഎല്‍എയെ ആംബുസന്‍സിലേക്ക് മാറ്റി.

വീഴ്ച്ചതില്‍ കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. തലയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായിരുന്നു എന്നാണ ദൃക്‌സാക്ഷികള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. മന്ത്രിമാരും വിവരങ്ങള്‍ തിരക്കി രംഗത്തുണ്ട്.

കലൂര്‍ സ്റ്റേഡിയത്തില്‍ 12000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ദിവ്യ ഉണ്ണി ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. ഇതിനിടെയാണ് എംഎല്‍എ അപകടത്തില്‍ പെട്ടത്. വിഐപി ഗാലറിയില്‍ നിന്ന് ഒരാള#് പൊക്കത്തില്‍ നിന്നുമാണ് ഉമ തോമസ് വീണത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

ബെന്നി ബെഹ്നാന്‍, ദീപ്തി മേരി വര്‍ഗീസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മുഖം കുത്തിയാണ് ഉമാ തോമസ് എംഎല്‍എ വീണത്. മൂക്കില്‍ നിന്നും വായില്‍ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.

Tags:    

Similar News