കടകംപള്ളിയിലെ ക്ഷേത്രത്തിലും 'സ്‌പോണസര്‍ഷിപ്പ്'; പിണറായി മുതല്‍ സോണിയ വരെയുള്ളവര്‍ക്കൊപ്പം ചിത്രങ്ങള്‍; പോലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന കാരേറ്റുകാരന്‍; പണപ്പിരിവിന് വിഐപി ചിത്രങ്ങളും തുണയായി; ശബരിമലയിലേത് 'ദര്‍ശന മാഫിയ'

Update: 2025-10-03 06:55 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റിയും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അടുത്ത ബന്ധം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ ദുരൂഹത തുടരുന്നതിനിടെ ഉന്നതരുമായി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ഈ ബന്ധങ്ങളും ചിത്രങ്ങളും ഇയാള്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍െ്റ വിലയിരുത്തല്‍. തിരുവനന്തപുരത്ത് ആനയറയിലെ കടകംപള്ളി ക്ഷേത്രത്തിലെ നടപ്പന്തല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മ്മിച്ചു നല്‍കിയത് തലസ്ഥാന ജില്ലയിലെ എല്‍.എം.എയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണെന്നും സൂചനയുണ്ട്. ശബരിമലയിലെ ദര്‍ശന മാഫിയയിലെ പ്രധാനിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സെക്രട്ടറിയേറ്റ് വളപ്പിലുള്ള ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന ചിത്രവും പുറത്ത് വന്നതിലുണ്ട്. ഉന്നതര്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടിനായി ഇയാള്‍ പ്രത്യേക സന്ദര്‍ഭമൊരുക്കിയിരുന്നെന്നാണ് വിവരം. സ്വര്‍ണ്ണപ്പാളി വിഷയം നടക്കുന്ന സമയത്തു തന്നെയാണ് തിരുവനന്തപുരം ആനയറയിലെ ക്ഷേത്രത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടപ്പന്തല്‍ നിര്‍മ്മിച്ചു നല്‍കിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ സ്വര്‍ണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളി ബെംഗളൂരുവില്‍ കൊണ്ടുപോയത് പണപ്പിരിവിനു വേണ്ടിയാണെന്നും വിജിലന്‍സിന്റെ സംശയമുണ്ട്. നടന്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും സ്വര്‍ണപ്പാളി എത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ അയ്യപ്പഭക്തരില്‍ നിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്.

അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ശബരിമല ശ്രീകോവിലിന്റെ വാതിലെന്ന പേരില്‍ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തില്‍ പൂജിച്ചിരുന്നെന്ന വിവരം നേരത്തേ പുറത്തു വന്നിരുന്നു. ബെംഗളൂരുവിലായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി വെഞ്ഞാറമ്മൂട് കാരേറ്റിലുള്ള വീട്ടിലെത്തിയിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ഇയാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ബെംഗളൂരുവില്‍ പലിശയ്ക്ക് പണം കടം കൊടുക്കുന്നയാളെന്ന കാര്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. എട്ടുവര്‍ഷം മുന്‍പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ പരികര്‍മികളിലൊരാളായാണ് ശബരിമലയില്‍ എത്തുന്നത്. പിന്നീട് ശബരി മലയില്‍ വിലകൂടിയ സമര്‍പ്പണം നടത്താനുള്ള ഇടനിലക്കാരനാവുകയായിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അന്വേഷണ സംഘം ദുരൂഹത കണ്ടെത്തിയിരിക്കെയാണ് ഉന്നതരുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. ഈ ബന്ധങ്ങളും ചിത്രങ്ങളും ഇയാള്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ സ്വര്‍ണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളി ബെംഗളൂരുവില്‍ കൊണ്ടുപോയത് പണപ്പിരിവിനുവേണ്ടിയാണെന്നും വിജിലന്‍സിന്റെ സംശയമുണ്ട്. നടന്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും സ്വര്‍ണപ്പാളി എത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ശബരിമലയുമായി അടുത്തബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ അയ്യപ്പഭക്തരില്‍നിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ശബരിമല ശ്രീകോവിലിന്റെ വാതിലെന്നപേരില്‍ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തില്‍ പൂജിച്ചിരുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.

Similar News