ഇറാന്റെ കഥ കഴിഞ്ഞു; മിസൈലുകള്‍ തീര്‍ന്നു! ചരിത്രവിജയത്തിന്റെ വക്കിലെന്ന് അമേരിക്ക; 24 മണിക്കൂറിനിടെ ആക്രമണം കുറഞ്ഞു; ചാമ്പലാക്കാന്‍ ട്രംപിന്റെ 'ഡെത്ത് വാറണ്ട്'; ഇന്ന് യുഎസിന്റെ ഏറ്റവും വലിയ വ്യോമാക്രമണം; ആകാശത്ത് യുദ്ധവിമാനങ്ങളുടെയും ബോംബറുകളുടെയും വന്‍ നിര; ഇറാന്റെ നെഞ്ചകം തകര്‍ക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!
ഇന്ന് യുഎസിന്റെ ഏറ്റവും വലിയ വ്യോമാക്രമണം
വാഷിംഗ്ടണ്‍: ഇറാനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും രംഗത്ത്. ഇറാന്റെ മണ്ണില്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും തീവ്രമായ വ്യോമാക്രമണങ്ങള്‍ ചൊവ്വാഴ്ച (ഇന്ന്) നടക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇറാനെ മുട്ടുകുത്തിക്കാനുള്ള വൈറ്റ് ഹൗസിന്റെ നീക്കം അദ്ദേഹം പരസ്യമാക്കിയത്.
'ഇന്ന് ഇറാന്റെ ഉള്ളില്‍ അമേരിക്ക നടത്തുന്ന ഏറ്റവും തീവ്രമായ ആക്രമണങ്ങളുടെ ദിനമായിരിക്കും. ഏറ്റവും കൂടുതല്‍ യുദ്ധവിമാനങ്ങള്‍, ഏറ്റവും കൂടുതല്‍ ബോംബര്‍ വിമാനങ്ങള്‍, ഏറ്റവും കൂടുതല്‍ മിസൈല്‍ ആക്രമണങ്ങള്‍ എന്നിവ ഇന്ന് ഉണ്ടാകും. മുമ്പത്തേക്കാളും കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്,' ഹെഹ്‌സെത്ത്ിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തുന്ന ഈ നീക്കം ഇറാന്റെ സൈനിക താവളങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്. രഹസ്യാന്വേഷണ വിവരങ്ങള്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെട്ടതിനാല്‍ ആക്രമണങ്ങളുടെ ആഘാതം വളരെ വലുതായിരിക്കുമെന്നും ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ സൈനിക ശക്തി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു?
ഇറാന്റെ സൈനിക ശക്തി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞതായി യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ വിക്ഷേപിച്ച മിസൈലുകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായെന്നും ഇത് അമേരിക്കന്‍ സൈന്യത്തിന്റെ വിജയമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ അമേരിക്കന്‍ സേന ദുര്‍ബലമാക്കിയതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ട്, യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക നിര്‍ണ്ണായകമായ വിജയത്തിന്റെ വക്കിലാണെന്ന് ഹെഗ്സെത്ത് പറഞ്ഞു. ട്രംപ് നിശ്ചയിച്ച ലക്ഷ്യങ്ങളെല്ലാം ഉടന്‍ തന്നെ കൈവരിക്കുമെന്നും ഇറാന്റെ ഭീഷണി ഇനി അധികകാലം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്യന്താധുനിക സാങ്കേതികവിദ്യയും സൈനിക കരുത്തും ഉപയോഗിച്ച് ശത്രുവിനെ തങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ശത്രുവിനെ പൂര്‍ണ്ണമായും നിശ്ശേഷം പരാജയപ്പെടുത്തുന്നത് വരെ വിശ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ശത്രുവിനെ തകര്‍ത്തെറിയുന്ന സൈനിക പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്. ശത്രു പൂര്‍ണ്ണമായും പരാജയപ്പെടുന്നത് വരെ ഞങ്ങള്‍ പിന്നോട്ടില്ല,' ഹെഗ്സെത്ത് പറഞ്ഞു. ഇറാന്റെ ഓരോ തന്ത്രപ്രധാന കേന്ദ്രങ്ങളും അമേരിക്കന്‍ മിസൈലുകളുടെ ലക്ഷ്യസ്ഥാനത്ത് (Locked on Target) കൃത്യമായി പതിഞ്ഞിട്ടുണ്ടെന്നും ഏത് നിമിഷവും സര്‍വ്വനാശം സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ഭരണകൂടം പരിഭ്രാന്തരെന്ന് യുഎസ്
യുദ്ധത്തില്‍ പരാജയം ഉറപ്പായതോടെ ഇറാന്‍ ഭരണകൂടം പരിഭ്രാന്തരായിരിക്കുകയാണെന്നും നിഷ്‌കളങ്കരായ മനുഷ്യരെ അവര്‍ പരിചയാക്കുകയാണെന്നും പീറ്റ് ഹെഗ്സെത്ത് ആരോപിച്ചു. സ്വന്തം സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതോടെ, സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ഉള്ളില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിടുന്ന ക്രൂരതയാണ് ഇറാന്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
'തങ്ങളുടെ സൈന്യം നശിപ്പിക്കപ്പെടുകയാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് മനഃപൂര്‍വ്വം സ്‌കൂളുകളെയും ആശുപത്രികളെയും മറയാക്കി അവര്‍ ആക്രമണം നടത്തുന്നത്,' ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധക്കളത്തില്‍ ഇറാന്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ലോകരാജ്യങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ ഇറാന്‍ അക്ഷരാര്‍ത്ഥത്തില്‍ അങ്കലാപ്പിലാണെന്നും യുദ്ധത്തില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഹെഗ്സെത്ത് ഓര്‍മ്മിപ്പിച്ചു. ട്രംപിന്റെ കരുത്തുറ്റ സൈനിക നീക്കങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇറാന്റെ നാവികസേന, ആണവ കേന്ദ്രങ്ങള്‍, മിസൈല്‍ ശേഖരങ്ങള്‍, വിക്ഷേപണ തറകള്‍ എന്നിവ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തന്നെ തകര്‍ക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.
ഇറാന്‍ ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. ലോകത്തിന് തന്നെ ഭീഷണിയായേക്കാവുന്ന ഇറാന്റെ ആണവ സ്വപ്നങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നും ട്രംപിന്റെ വിശ്വസ്തനായ ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി. ശത്രുവിനെ പൂര്‍ണ്ണമായും നിശബ്ദമാക്കിയ ശേഷമേ അമേരിക്കന്‍ സൈന്യം പിന്മാറൂ എന്ന ശക്തമായ സന്ദേശമാണ് വൈറ്റ് ഹൗസ് ഇതിലൂടെ നല്‍കുന്നത്.
