സത്യപ്രതിജ്ഞയ്ക്കിരുന്ന വൈസ് പ്രസിഡന്റിന്റെ തലയില്‍ ചൊറിഞ്ഞ് മൂത്തമകന്‍; മൂന്നു പീക്കിരി പിള്ളേരുമായി ഇന്ത്യക്കാരിയായ ഭാര്യയുടെ പരാക്രമം; ക്ഷമ നശിച്ച ഉഷയുടെ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

സത്യപ്രതിജ്ഞയ്ക്കിരുന്ന വൈസ് പ്രസിഡന്റിന്റെ തലയില്‍ ചൊറിഞ്ഞ് മൂത്തമകന്‍

Update: 2025-01-22 06:38 GMT

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന്റെ വാര്‍ത്തകള്‍ക്കൊപ്പം ഇ്പ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ മക്കള്‍ ചടങ്ങില്‍ കാട്ടിക്കൂട്ടിയ വികൃതികളാണ്. ജെ.ഡി വാന്‍സ്-ഉഷ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഏഴ് വയസും നാല് വയസുമുള്ള രണ്ടാണ്‍കുട്ടികളും മൂന്ന് വയസുള്ള മകളുമാണ് ഇവര്‍ക്കുള്ളത്. മൂന്ന് കുട്ടികളും അങ്ങേയറ്റം വികൃതികളാണ്. ്അത് കൊണ്ട് തന്നെ അങ്ങേയറ്റം ഔപചാരികത നിറഞ്ഞു നില്‍ക്കുന്ന ചടങ്ങില്‍ ഇവരുടെ കുസൃതിത്തരങ്ങള്‍ ഉഷാ വാന്‍സിന് വലിയ തലവേദനയായി മാറി.

ഇവരെ എങ്ങനെ അടക്കി നിര്‍ത്തുമെന്നാണ് കുസൃതികള്‍ കണ്ട പലരും ചിന്തിച്ചതും. സത്യപ്രതിജ്ഞക്കായി തയ്യാറെടുത്തിരുന്ന ജെ.ഡി വാന്‍സിന്റെ തലയില്‍ അതിനിടെ മൂത്തമകനായ ഇവാന്‍ ചൊറിയാന്‍ തുടങ്ങി. ക്രമേണ ഉഷക്ക് ക്ഷമ നശിക്കാനും തുടങ്ങി. നേരത്തേ ഇവാന്‍ ഉഷയുടെ മുടി ബ്രഷ് എടുത്ത ചീകാന്‍ തുടങ്ങിയിരുന്നു.


 



എന്നാല്‍ ഉഷ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഇവാന്‍ ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. വാന്‍സ് സത്യപ്രതിജ്ഞ ചെയ്യാന്‍ തുടങ്ങുന്ന സമയത്ത് ഉഷ മൂന്നു വയസുകാരിയായ മകളെ കുസൃതി കാട്ടുന്നതിന് വഴക്ക് പറയുന്നതും കാണാം. കുട്ടികളോട് കുസൃതി കാട്ടരുതെന്ന് പലവട്ടം ഉഷ താക്കീത് നല്‍കുന്നതും കാണാം. സമൂഹ മാധ്യമങ്ങളില്‍ എല്ലാം തന്നെ ഉഷ മക്കളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

ഇത്തരത്തില്‍ കുട്ടികളുടെ വികൃതികള്‍ അതിരു കടക്കുമ്പോള്‍ അമ്മമാര്‍ക്ക് ക്ഷമ നഷ്ടപ്പെടുന്നത് സ്വാഭാവികം മാത്രമാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ എല്ലാവരും ഇത് കാണുന്നുണ്ട് എന്ന കാര്യം വൈസ് പ്രസിഡന്റിന്റെ കുടുംബം ഓര്‍ക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 1953 ല്‍ റിച്ചാര്‍ഡ് നിക്സന് ശേഷം അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ്് പ്രസിഡന്റാകുന്ന വ്യക്തിയാണ് വാന്‍സ്. നാല്‍്പ്പതുകാരനാണ് വാന്‍സ്. 39 കാരിയായ ഉഷാ വാന്‍സ് അഭിഭാഷകയാണ്. എന്നാല്‍ ഇപ്പോള്‍ താന്‍ കുട്ടികളെ വളര്‍ത്തുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് അവര്‍ നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.


Full View


Tags:    

Similar News