'വിവാഹത്തിന് ശേഷം എന്‍റെ ജീവിതം എങ്ങനെ മാറി..'; ഒഡിയക്കാരനെ വിവാഹം കഴിച്ച് ബെംഗളൂരുവിൽ താമസമാക്കി; ഭർത്താവിന്റെ കുടുംബത്തോടൊപ്പം ജീവിതം കളർഫുൾ; വൈറലായി യുഎസ് വനിതയുടെ ഇന്ത്യൻ മിഡില്‍ ക്ലാസ് ലൈഫ്; വീഡിയോ കാണാം

Update: 2025-01-06 10:32 GMT

ബെംഗളൂരു: ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തിന്റെ സംസ്കാരത്തിലും, വൈവിധ്യതയിലും ആകൃഷ്ടരായി എത്തുന്ന വിദേശികൾ ഇവിടെ സ്ഥിരതാമസമാക്കുന്ന വാർത്തകളും അത്ര പുത്തരിയല്ല. ദേശാന്തര വിവാഹങ്ങലും ഇന്നത്തെ കാലത്ത് സർവസാധാരണമാണ്. എന്നാല്‍ ഒരു ഒഡീഷക്കാരനെ വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലേക്ക് താമസം മാറ്റിയ യുഎസ് യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച. തന്‍റെ ബെംഗളൂരു ജീവിതത്തിന്‍റെ ചില ഭാഗങ്ങള്‍ കോർത്തിണക്കി ഒരു വീഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

'ഒരു ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം എന്‍റെ ജീവിതം എങ്ങനെ മാറി' എന്ന കുറിപ്പോടെയാണ് യുഎസ് യുവതിയായ ഹന്ന വീഡിയോ പങ്കുവച്ചത്. ദീപക് - ഹന്ന ദമ്പതികൾ തങ്ങളുടെ ഇരുവരുടെയും പേരില്‍ തുടങ്ങിയ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. താന്‍ ജീവിച്ച് വന്ന പരിസരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകത്ത് ഭര്‍ത്താവിന്‍റെ കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ ഹന്ന പലപ്പോഴായി കണ്ട, അനുഭവിച്ച കാഴ്ചകളാണ് വീഡിയോയിലുള്ളത്.

Full View


ദമ്പതികൾ ചേര്‍ന്നുള്ള ഒരു ദൃശ്യത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് ലഘുഭക്ഷണം കഴിക്കുന്ന ദൃശ്യം കാണാം. ഹന്നയും ഭർത്താവും, പിന്നെ ഭർതൃ പിതാവും, മാതാവുമാണ് വീഡിയോയിലുള്ളത്. മരുമകൾക്ക് അമ്മ മുടി കെട്ടിക്കൊടുക്കുന്നതും അമ്മായിയച്ഛന് മരുമകൾ ബെഡ് കോഫി കൊണ്ട് കൊടുക്കുന്നതും.

സാരി ഉടുക്കാന്‍ പഠിക്കുന്നതും തൈര് കടയുന്നതും ചെസ് കളിയും ചപ്പാത്തി ചുടുന്നതും സമ്മാനങ്ങള്‍ ലഭിക്കുന്നതും കാലില്‍ മൈലാഞ്ചി ഇടുന്നതും ചായക്കടയില്‍ നിന്ന് ചൂട് ചായ ഊതിക്കൂടിക്കുന്നതും അങ്ങനെ അങ്ങനെ മിഡില്‍ ക്ലാസ് ഇന്ത്യന്‍ ജീവിതത്തിലെ നിരവധി കാഴ്ചകൾ ഹന്ന തന്‍റെ വീഡിയോയില്‍ കാണിക്കുന്നു. ഏറ്റവും ഒടുവില്‍ ദീപക്കിന്‍റെ ബൈക്കില്‍ ഹന്ന കയറുമ്പോള്‍ ബൈക്കിന്‍റെ വീലില്‍ സാരി കുടുങ്ങാതിരിക്കാനായി മുന്താണി എടുത്ത് ഉയര്‍ത്തി കൊടുക്കുന്ന ഒരു സ്ത്രീയിലാണ് വീഡിയോ അവസാനിക്കുന്നത്. വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 20 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ഏതാണ്ട് അരലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു.

Tags:    

Similar News