30 കൊല്ലം കഴിഞ്ഞിട്ടും ഇതു പോലൊന്ന് ഗുജറാത്തില്‍ ഉണ്ടാക്കിയില്ല; അദാനിയ്ക്ക് ഗുജറാത്തികളോട് മറുപടി പറയേണ്ടി വരും! ഇന്ത്യാ സഖ്യത്തിലെ നെടുനായകനായ മുഖ്യമന്ത്രിക്കൊപ്പം തരൂരും വേദിയില്‍; ഇത് പലരുടേയും ഉറക്കം കളയുമെന്ന് പ്രധാനമന്ത്രി; 'രാഷ്ട്രീയം' പറഞ്ഞതിന് മലയാള തര്‍ജ്ജമയില്ല; മോദിയെ അമ്പരപ്പിച്ച് പരിഭാഷകന്‍; വിഴിഞ്ഞത്ത് രാഹുലിന് ഒളിയമ്പ്
തിരുവനന്തപുരം: ഗൗതം അദാനിയ്ക്ക് തമാശ കലര്‍ത്തിയ ഉപദേശം. മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയും. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അനന്തപത്മനാഭനേയും ശ്രീശങ്കരാചാര്യരേയും ഉയര്‍ത്തി തുടങ്ങിയ പ്രസംഗത്തില്‍ രാജ്യത്തിന് രാഷ്ട്രീയ സന്ദേശം നല്‍കുന്ന ഇടമായി കേരളം മാറിയെന്ന് പറയാതെ പറഞ്ഞുവച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഇതിന് പരോക്ഷമായി നന്ദി പറഞ്ഞു. ഗുജറാത്തിലേതിനേക്കാള്‍ വലിയ തുറമുഖം തിരുവനന്തപുരത്ത് പണിത സംഭവം പറഞ്ഞാണ് പ്രസംഗത്തെ മറ്റൊരു രൂപത്തിലേക്ക് കൊണ്ടു പോയത്. എന്നാല്‍ മോദിയുടെ രാഷ്ട്രീയം പറച്ചില്‍ തര്‍ജ്ജമ ചെയ്തയാള്‍ മലയാളത്തിലേക്ക് പരിഭാഷ പെടുത്തിയില്ല. മോദി കാത്തു നിന്നിട്ടും അത് പരിഭാഷകന്‍ ചെയ്തില്ല. ഇന്ത്യാ അലൈന്‍സിനെ പരിഹസിച്ച മോദിയുടെ ഹിന്ദിയിലെ വാക്കുകള്‍ അങ്ങനെ മലയാളത്തില്‍ വേദിയില്‍ ഉയര്‍ന്നില്ല. അതും കൗതുകയമായി. ഈ പരിഭാഷ നടത്താത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനി നടപടി എടുക്കുമോ എന്നതും കൗതുകമായി. ഏതായാലും താന്‍ പറഞ്ഞത് മലയാളത്തില്‍ പറയാത്തതിന്റെ പരിഭവം മോദിയുടെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ അത് പ്രകടിപ്പിക്കാതെ പ്രസംഗം തുടര്‍ന്നു.
അദാനി ഗുജറാത്തില്‍ മുപ്പതു കൊല്ലമായി പ്രവര്‍ത്തിക്കുന്നു. വിഴിഞ്ഞത്തെ തുറമുഖം ഞാന്‍ നടന്നു കണ്ടു. ഇത്രയും വലുതൊന്ന് ഇതുവരെ അദാനി ഗുജറാത്തില്‍ ഉണ്ടാക്കിയില്ല. അത്രയും മികച്ചതാണ് വിഴിഞ്ഞം. ഈ വിഷയത്തില്‍ ഗുജറാത്തികളുടെ ചോദ്യത്തിന് അദാനിക്ക് മറുപടി പറയേണ്ടി വരും-ചിരിച്ചു കൊണ്ട് മോദി പറഞ്ഞു വച്ചു. അതിന് ശേഷമാണ് ഇന്ത്യാ അലൈന്‍സിലെ നെടുതൂണാണ് മുഖ്യമന്ത്രി. മറ്റൊരു ദേശീയ നേതാവ് ശശിതരൂരും ഇവിടെയുണ്ട്. ഇത് രാജ്യത്തിന് നല്‍കുന്നത് മറ്റൊരു രാഷ്ട്രീയ സന്ദേശമാണ്. ഇത് പരുടേയും കണ്ണു തുറപ്പിക്കേണ്ട എന്ന സന്ദേശമാണ് മോദി നല്‍കിയത്. വികസനത്തില്‍ ഒരുക്കേണ്ടതിന്റെ സന്ദേശമാണ് മോദി നല്‍കിയത്. ഇതിനൊപ്പം കേരളത്തിലെ സ്വപ്‌ന പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ സിപിഎം സര്‍ക്കാര്‍ തന്നെ വിളിച്ചതിന്റെ നന്ദിയും. തന്നെ രാഷ്ട്രീയമായി തൊട്ടു കൂട്ടാത്തവനായി ചിത്രീകരിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടിയായാണ് വിഴിഞ്ഞത്തെ മോദി കാണുന്നതെന്ന് സാരം. ഈ സന്ദേശം നല്‍കിയ പ്രസംഗ ഭാഗമാണ് മലയാള പരിഭാഷകന്‍ ഒഴിവാക്കിയത്. ഇത് മോദിക്ക് മനസ്സിലാകുകയും ചെയ്തു. കുറച്ചു നേരെ പരിഭാഷയ്ക്കായി കാത്ത പ്രധാനമന്ത്രി പിന്നീട് അത് കാര്യമാക്കാതെ തുടര്‍ന്നു. എങ്കിലും പ്രധാനമന്ത്രിയുടെ പരിഭാഷ ഒഴിവാക്കിയത നടപടി അത്യപൂര്‍വ്വമാണ്. അതിനും വിഴിഞ്ഞം സാക്ഷിയായി. ഇന്നത്തെ പരിപാടി ഇന്ത്യാ സഖ്യത്തിലെ പലരുടേയും ഉറക്കം കളയുമെന്നായിരുന്നു മോദി പറഞ്ഞത്. ഇതാണ് തര്‍ജ്ജമയില്‍ ഒഴിവാക്കിയത്. രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു ഈ ഒളിയമ്പ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത് പ്രൗഡ ഗംഭീര തുറമുഖത്തിനാണ്. സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന് തുറമുഖ വികസനം കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന് മോദി പരഞ്ഞു. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നല്‍കുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങള്‍ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. ഞാന്‍ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തില്‍ നിര്‍മിച്ചതിന് ഗുജറാത്തുകാര്‍ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വിഎന്‍ വാസവന്‍, എംപിമാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം വിന്‍സന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആര്‍പ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.
പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്ന് പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നല്‍കിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെ അതും നമ്മള്‍ നേടി എന്ന് വ്യക്തമാക്കി. തന്റെ പ്രസംഗത്തില്‍ എവിടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് പരാമര്‍ശിച്ചില്ല.