ആള്..ഭയങ്കര പാവമാണ്; ആ പുള്ളിക്കാരന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു; പെണ്ണെന്ന് കൂടി ഓർക്കാതെ അവർ വീട്ടിൽ നിന്നും പാതിരാത്രി ഇറക്കിവിട്ടു; ഇവിടെ നിന്നും ഇനി എങ്ങോട്ട് പോകുമെന്നും എനിക്ക് അറിയത്തില്ല; ചിലപ്പോള്‍ ഇവിടെത്തെ കള്‍ച്ചര്‍ അങ്ങനെയായിരിക്കും; കരഞ്ഞുകൊണ്ട് അമേരിക്കൻ യാത്രയിലെ ദുരനുഭവം തുറന്നുപറഞ്ഞ് പ്രമുഖ മലയാളി വ്‌ളോഗർ; സ്റ്റേ സേഫെന്ന്..കമെന്റുകൾ!

Update: 2025-04-12 10:35 GMT

വാഷിങ്ടൻ: യൂട്യൂബിലെ പ്രമുഖ മലയാളി വ്‌ളോഗറാണ് ‘ബാക്ക് പാക്കര്‍ അരുണിമ'. സോളോ ട്രാവൽ കണ്ടെന്റെറാണ് താരം.നിരവധി രാജ്യങ്ങൾ സന്ദർശിക്കാൻ പോവുകയും അവിടെത്തെ സംസ്‌കാരവും കൾച്ചറുമെല്ലാം ജനങ്ങളിൽ എത്തിക്കും. യൂട്യുബിലും സോഷ്യൽ മീഡിയയിൽ എല്ലാം അരുണിമ സജീവമാണ്. അതുപോലെ ഓരോ രാജ്യത്ത് പോകുമ്പോൾ അവർ നേരിടുന്ന പ്രശ്‌നങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അമേരിക്കൻ സന്ദർശനത്തിന്റെ ഇടയ്ക്ക് താൻ നേരിട്ട ദുരുനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് വ്‌ളോഗർ. യുഎസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് വ്ലോഗറായ മലയാളി യുവതി. പാതിരാത്രി 12 മണിക്ക് തന്നെ ഇറക്കിവിട്ടെന്നാണ് അരുണിമ പറയുന്നു. ഒരു പെണ്ണെന്ന് കൂടി ഓർക്കാതെയാണ് അവർ ഇങ്ങനെ പെരുമാറിയതെന്നും പെൺകുട്ടി വീഡിയോയിൽ കരഞ്ഞ് പറയുന്നു.

സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നും അരുണിമ പറയുന്നു. 6 ഡിഗ്രി തണുപ്പില്‍ പാതിരാത്രി നടുറോഡില്‍ നില്‍ക്കുകയാണെന്നും കരഞ്ഞുകൊണ്ട് അരുണിമ വീഡിയോയിൽ പറയുന്നു. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലാണ്.

അരുണിമയുടെ വാക്കുകൾ...

‘‘രണ്ടു ദിവസമായി ഞാന്‍ അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. യുഎസിലെത്തിയ എന്നെ എയര്‍പോര്‍ട്ടില്‍ വന്ന് വിളിച്ചതും അയാളായിരുന്നു. അയാളുടെ മക്കളും മക്കളുടെ മക്കളുമാണ് ഇവിടെ താമസിക്കുന്നത്. അയാള്‍ തന്നെ വലിഞ്ഞ് കയറി വന്ന് താമസിക്കുന്നത് പോലെയാണ് ഇവിടെ താമസിക്കുന്നത്. പക്ഷേ അത് എനിക്കറില്ലായിരുന്നു. എന്നോട് വന്ന് സ്നേഹത്തോടെ വീട്ടില്‍ താമസിക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാന്‍ ഇവിടെ വന്ന് താമസിച്ചു.

എന്‍റെ വിഡിയോകള്‍ കാണുന്നവര്‍ക്ക് അറിയാം എന്നെ സ്നേഹത്തോടെ വിളിക്കുന്നവരുടെ വീടുകളില്‍ ഞാന്‍ താമസിക്കാറുണ്ട്. അമേരിക്കയില്‍ വന്ന് രണ്ടാമത്തെ ദിവസമാണ് ഇന്ന് . രണ്ടാമത്തെ ദിവസം തന്നെ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. എന്നെ എയര്‍പോര്‍ട്ടില്‍നിന്നു കൂട്ടിയതും ന്യൂയോര്‍ക്ക് സിറ്റി കറക്കിയതുമൊക്കെ അയാളായിരുന്നു. ഭയങ്കര പാവമായിരുന്നു, എന്നോട് ഭയങ്കര സ്നേഹമായിരുന്നു. പക്ഷേ ആളുടെ മക്കളും കൊച്ചുമക്കളും അയാളെ ട്രീറ്റ് ചെയ്യുന്നത് അങ്ങനെയല്ല.’’ – അരുണിമ പറയുന്നു.

‌‘‘ചിലപ്പോള്‍ അമേരിക്കയിലെ കള്‍ച്ചര്‍ അങ്ങനെയായിരിക്കും. ഇവിടെ ജനിച്ചുവളര്‍ന്ന മലയാളികളുടെ കള്‍ച്ചറും അങ്ങനെയായിരിക്കും. എന്നെ ഇറക്കിവിട്ടതിലല്ല എനിക്ക് വിഷമം. ആ പുള്ളിക്കാരന്‍ അത്ര സ്നേഹത്തോടെയാണ് എന്നോട് സംസാരിച്ചിരുന്നത്. 70 വയസ്സ് ആൾ എന്നെ ന്യൂയോര്‍ക്ക് എല്ലാം കറക്കാന്‍ കൊണ്ടുപോയി. ഞാന്‍ ഒറ്റക്ക് പോയിക്കോളാം എന്ന് പറഞ്ഞിട്ടും എന്‍റെ കൂടെ വന്നു. സ്വന്തം മകളുടെ വീട്ടില്‍ ഇങ്ങനെയാണ് ആള് നിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. നാല് വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ്. ഞാന്‍ യുഎസില്‍ വരുന്നതിന് മുന്‍പേ വീസ കൊടുക്ക്, എന്നാ യുഎസിലേക്ക് വരുന്നതെന്ന് പറഞ്ഞ് വിളിക്കുന്ന ഒരു പാവം പുള്ളിയായിരുന്നു. സ്വന്തം കൊച്ചുമക്കള്‍ അച്ഛാച്ഛനോട് ഇങ്ങനെയാണ് കാണിക്കുന്നത് എന്ന് എനിക്കറിയില്ലല്ലോ. ഇവിടെ മഴയാണ്. ഞാന്‍ നടുറോഡില്‍ നിക്കുകയാണ്. ഇവിടെ ആണെങ്കില്‍ 6 ഡിഗ്രിയാണ് തണുപ്പ്.’’ അരുണിമ പറയുന്നു.

വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അനുകൂലിച്ചും വിമർശിച്ചും നിരവതി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.സ്റ്റേ സേഫ് ആയിട്ട്ഇരിക്കുവെന്നും ചിലർ ഒസി എന്നൊക്കെ വിളിച്ച് വിമർശിക്കുന്നവരും കമെന്റിൽ ഉണ്ട്.




Tags:    

Similar News