'രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം'; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; പിണറായി വിജയനും എംവി ഗോവിന്ദനും ആശുപത്രിയില്‍; ആരോഗ്യ മന്ത്രിയും സിപിഎം നേതാക്കളും ആശുപത്രിയിലെത്തി; എസ് യു ടി ആശുപത്രി മെഡിക്കല്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തി

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം

Update: 2025-07-21 10:30 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. രക്തൃമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതോടെയാണ് വി എസിന്റെ ആരോഗ്യനില ഗുരുതരമായത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പട്ടം എസ് യു ടി ആശുപത്രിയിലെത്തി വി എസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്. വി എസിന്റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയില്‍ എത്തി. ഇരുവരും വി എസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. മറ്റ് സിപിഎം നേതാക്കളും ആശുപത്രിയിലെത്തി.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ബിപിയില്‍ മാറ്റം സംഭവിച്ചിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പട്ടം എസ്യുടി ആശുപത്രി മെഡിക്കല്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തുകയാണെന്നാണ് വിവരം. എസ്.യു.ടി. ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തിനുപുറമെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് ഏഴ് വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ സംഘം സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം എസ്.യു.ടി. ആശുപത്രിയില്‍ എത്തി ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു.

Similar News