മുനമ്പത്തേത് വഖഫല്ല, ഭൂമി ദാനമെന്ന് ഫാറൂഖ് കോളേജ് വാദിക്കുന്നത് നിലപാടുകള്‍ക്ക് വിരുദ്ധം; വഖഫ് ട്രിബ്യൂണലില്‍ വിമര്‍ശനവുമായി വഖഫ് ബോര്‍ഡ്; മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് ബോര്‍ഡ്; വാദം തുടരുന്നു

വഖഫ് ട്രിബ്യൂണലില്‍ ഫാറൂഖ് കോളേജിന് വിമര്‍ശനവുമായി വഖഫ് ബോര്‍ഡ്

Update: 2025-04-09 09:44 GMT

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍, ഖഖഫ് ട്രിബൂണലില്‍ വാദം തുടരുന്നു. മുനമ്പത്തെ ഭൂമി വഖഫ് ആക്കിയ വഖഫ് ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം.

ഭൂമിയുമായി ബന്ധപ്പെട്ട് പറവൂര്‍ മുന്‍സിഫ് കോടതിയുടെ വിധിയാണ് ട്രിബൂണല്‍ ഇന്ന് പരിശോധിച്ചത്. കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ഭൂമിയെന്ന് വാദിച്ച ഫാറൂഖ് കോളേജ് ഇപ്പോള്‍ ഭൂമി ദാനമാണെന്ന് വാദിക്കുന്നത് മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് വഖഫ് ബോര്‍ഡ് വാദിച്ചു.

മുനമ്പം ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളജ് 1971 ല്‍ സത്യവാങ്മൂലം നല്‍കിയെന്ന് വഖഫ് ബോര്‍ഡ് പറഞ്ഞു. ഇക്കാര്യം ഫാറൂഖ് കോളജ് 1969 ല്‍ പറവൂര്‍ സബ്‌കോടതിയില്‍ അംഗീകരിച്ചിരുന്നെന്നാണ് വഖഫ് ബോര്‍ഡ് വാദിച്ചത്. എന്നാല്‍, അങ്ങനെയൊരു സത്യവാങ്മൂലം ഉണ്ടോ എന്ന് അറിയില്ലെന്ന് ഫാറൂഖ് കോളജിന്റെ അഭിഭാഷകന്‍ മായീന്‍ കോടതിയില്‍ പറഞ്ഞു.

ഭൂമി ദാനമാണെന്നതിന് വിധി പ്രസ്താവത്തില്‍ തന്നെ സൂചനകള്‍ ഉണ്ടെന്നായിരുന്നു ഫാറൂഖ് കോളേജും, മുനമ്പം നിവാസികളും സിദ്ധിഖ് സേഠിന്റെ മകള്‍ സുബൈദ ബായിയുടെ രണ്ടുമക്കളും വാദിച്ചത്. 1975 ലെ ഹൈക്കോടതി വിധി നാളെ പരിശോധിക്കും.

ഭൂമി വഖഫാണെന്ന് ചൂണ്ടിക്കാട്ടി സുബൈദാ ബായി 2008 ല്‍ വഖഫ് ബോര്‍ഡില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പും പുറത്തു വന്നു.

Tags:    

Similar News