ആഢംബര കാറുകളിലെത്തി റോഡ് തടസ്സപ്പെടുത്തിയത് വിവാഹസംഘം; ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ബ്ലോക്കിൽപ്പെട്ടു; ഹോൺ മുഴക്കിയ ടിപ്പർ ലോറി ഡ്രൈവർക്ക് മർദ്ദനം; നാട്ടുകാർ ഇടപെട്ടതോടെ കൂട്ടയടിയും കല്ലേറും; ഒടുവിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്

Update: 2025-11-22 17:14 GMT

തൃശൂർ: ചെറുതുരുത്തിയിലെ വെട്ടിക്കാട്ടിരിയിലുള്ള ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെ റോഡ് തടസ്സപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. പള്ളം സ്വദേശിയുടെ വിവാഹ സൽക്കാരമാണ് ഇവിടെ നടന്നിരുന്നത്. സംഘർഷത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി. കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

വിവാഹസംഘം ആഢംബര കാറുകളിലെത്തി റോഡ് തടസ്സപ്പെടുത്തിയതോടെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാതെ വന്നു. ഹോൺ മുഴക്കിയ ടിപ്പർ ലോറി ഡ്രൈവറെ വിവാഹസംഘം മർദിച്ചതോടെയാണ് തർക്കം കൂട്ടയടിയായി മാറിയത്. വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീറിനാണ് മർദനമേറ്റത്. നാട്ടുകാർ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് നാട്ടുകാരും കല്യാണസംഘവും തമ്മിൽ കല്ലേറുണ്ടാവുകയും ചെയ്തു

സംഭവം ചോദ്യം ചെയ്ത നാട്ടുകാരും വിവാഹസംഘവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടാവുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ചെറുതുരുത്തി പോലീസ് ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്. കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും, കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News