കോട്ടുവായ ഇട്ടപ്പോള്‍ വായ അടയ്ക്കാന്‍ സാധിക്കാതെ വന്നു; ഇതിന് കാരണം ടിഎംജെ ഡിസ്ലൊക്കേഷന്‍ എന്ന് അവസ്ഥ; കൃത്യമായ ചികിത്സ ഇല്ലെങ്കില്‍ അപകടങ്ങള്‍ സംഭവിക്കാം; ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഡിസ്ലൊക്കേഷന്റെ തുടക്കലക്ഷണം

Update: 2025-10-19 05:35 GMT

നമ്മള്‍ എല്ലാവരും കോട്ടുവായ ഇടുന്നവരാണ്. ക്ഷീണം തോന്നുമ്പോള്‍ ഉറക്കം വരുമ്പോള്‍ എല്ലാം കോട്ടുവായ ഇടാറുണ്ട്. എന്നാല്‍ ഈ കോട്ടുവായ ഇട്ടതിന് ശേഷം വായ തുറക്കാന്‍ സാധിക്കാതെ ആയാലോ. അത്തരത്തില്‍ ഒരു സംഭവം കഴിഞ്ഞ ദിവസം പാലക്കാട് നടന്നിരുന്നു. കോട്ടുവായ് ഇടുന്നതിനിടെ യുവാവിന് പെട്ടെന്ന് വായ അടയ്ക്കാന്‍ വിഷമം ഉണ്ടായത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന ആളുകളാണ് ഇക്കാര്യം ആദ്യം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് റെയില്‍വേ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ അടിയന്തരമായി ചികിത്സ നല്‍കിയതോടെ താടി പഴയ നിലയില്‍ ആകുകയായിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് അത്തരത്തില്‍ സംഭവിച്ചത് എന്ന് അറിയാമോ. നമ്മള്‍ എല്ലാവര്‍ക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാം. ടിഎംജെ ഡിസ്ലൊക്കേഷന്‍ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. തലയോട്ടിയെയും താടിയെയും ബന്ധിപ്പിക്കുന്ന ടെംപറോമാന്‍ഡിബ്യൂലര്‍ ജോയിന്റ് സ്ഥാനത്തു നിന്ന് തെറ്റിയതാണ് പ്രശ്നത്തിന് കാരണം. വായ അടയ്ക്കാന്‍ കഴിയാതാകുകയും ശക്തമായ വേദനയും അനുഭവപ്പെടുന്നതുമാണ് ഇതിന്റെ പ്രധാന ലക്ഷണം. അമിതമായി വായ തുറക്കുമ്പോഴും കോട്ടുവായ ഇടുമ്പോഴുമാണ് ഇത്തരം സംഭവങ്ങള്‍ പ്രധാനമായും സംഭവിക്കുന്നത്.

മെഡിക്കല്‍ വിദ്ഗധര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇത് പെട്ടെന്ന് ശരിയാക്കാന്‍ സാധിക്കും. ഇവിടെ യുവാവിന് നേരത്തെ ചികിത്സ ലഭിച്ചതുകൊണ്ടാണ് അയാളുടെ ആരോഗ്യനില സാധാരണയായത്. പക്ഷേ ഇത് പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ഈ അവസ്ഥ ഗുരുതരമാകുമെന്നും പിന്നീട് സര്‍ജറി ആവശ്യമായവരും മെഡിക്കല്‍ വിദ്ഗദര്‍ പറയുന്നു. മാത്രമല്ല, സന്ധികളിലെ കണക്ടീവ് ടിഷ്യൂകള്‍ക്ക് (ബന്ധിത കോശകലകള്‍) ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഡിസ്ലൊക്കേഷനുള്ള സാധ്യത കൂടുതലാണ്. എഹ്ലേഴ്സ്-ഡാന്‍ലോസ് സിന്‍ഡ്രോം പോലുള്ള അവസ്ഥകളുള്ളവരില്‍ ഇത് സാധാരണമാണ്.

മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്, വായ അത്യധികം തുറക്കുന്നത് ഒഴിവാക്കണമെന്നും, ആവര്‍ത്തിച്ച് ഇത്തരമൊരു പ്രശ്നമുണ്ടാകുന്നവര്‍ ഓറോ-മാക്സിലോ ഫേഷ്യല്‍ സര്‍ജന്‍മാരുടെ ഉപദേശം തേടണമെന്നും ആണ്. ടിഎംജെ ഭാഗത്തും താടിയെല്ലിനും മുഖം മുഴുവനും കടുത്ത വേദന അനുഭവപ്പെടുന്നതും വായ അടയ്ക്കാന്‍ കഴിയാത്തതും ആണ് ഡിസ്ലൊക്കേഷന്റെ പ്രധാന ലക്ഷണം. പെട്ടെന്ന് സംഭവിക്കുന്ന ഡിസ് ലൊക്കേഷനുകളില്‍ ഇത് വ്യക്തമായിരിക്കും. പെട്ടെന്നല്ലാതെയും ഡിസ്ലൊക്കേഷന്‍ സംഭവിക്കാം. ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഡിസ്ലൊക്കേഷന്റെ തുടക്ക ലക്ഷണങ്ങളില്‍ ഒന്നാണ്. താടിയെല്ലിന് ചുറ്റും നീരും വേദനയും തടിപ്പും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.

Tags:    

Similar News