ഹലാല്‍ സിമന്റും ഹലാല്‍ കമ്പിയുംവരെ വിപണിയില്‍! ആട്ടമാവ്, കടലമാവ്, എന്നിവയിലും ഇതേ സര്‍ട്ടിഫിക്കേഷന്‍'; സുപ്രീംകോടതിയില്‍ സോളിസിറ്റര്‍ ജനറലിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; പിണറായി പറഞ്ഞതുപോലെ കഴിക്കാന്‍ പറ്റുന്ന ഭക്ഷണം മാത്രമല്ല ഹലാല്‍; മാഫിയ മറ നീക്കുമ്പോള്‍
ഹലാല്‍ സിമന്റും ഹലാല്‍ കമ്പിയുംവരെ വിപണിയില്‍!
ന്യൂഡല്‍ഹി: കേരളത്തില്‍ രണ്ടുവര്‍ഷം മുമ്പുണ്ടായ ഹലാല്‍ ഭക്ഷണ വിവാദം ആരും മറന്നിട്ടുണ്ടാവില്ല. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പറഞ്ഞത് ഹലാല്‍ ഫുഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, കഴിക്കാന്‍ പറ്റുന്ന ഭക്ഷണം എന്ന് മാത്രമാണെന്നും, മറ്റൊരു അര്‍ത്ഥത്തില്‍ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നുമാണ്. ''ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നത്. അത്തരമൊരു അര്‍ത്ഥമാണ് ആ പദത്തിനുള്ളത്. എന്നാല്‍ അതിനോടൊപ്പം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായിട്ടുണ്ട്. കേരളത്തിലും ചില നടപടികള്‍ കാണാന്‍ സാധിക്കും' - പിണറായി അന്ന് പറഞ്ഞത് അങ്ങനെയാണ്.
എന്നാല്‍ ഹലാല്‍ എന്നാല്‍ ഇപ്പറഞ്ഞത് ഒന്നുമല്ല എന്നും അത് കൃത്യമായ ബിസിനസ് താല്‍പ്പര്യങ്ങള്‍ മൂന്‍ നിര്‍ത്തിയുള്ള ഇസ്ലാമിക അജണ്ടയാണ് എന്ന് ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് അടക്കമുള്ള എക്സ്മുസ്ലീം നേതാക്കള്‍ അക്കാലത്തുതന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് സുപ്രീം കോടതിയിലും ഇക്കാര്യങ്ങള്‍ വെളിച്ചത്തുവരികയാണ്. വെറും മാംസ ഭക്ഷണങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ മാത്രമല്ല ഹലാല്‍ ഭക്ഷണം എന്നും, സിമന്റിനും കമ്പിക്കുംവരെ ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി എന്ന് പറയുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. നല്ല ഭക്ഷണം തിരിച്ചറിയുന്നതിനുള്ള സര്‍ട്ടിഫിക്കേഷനാണ്, ഹലാല്‍ എന്ന ഇസ്ലാമിസ്റ്റുകളുടെ വാദം ഇതോടെ പൊളിയുകയാണ്.
ലക്ഷംകോടിയുടെ ബിസിനസ്
ഭക്ഷ്യ ഇതര ഉല്‍പ്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് ഞെട്ടലുളവാക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ അറിയിച്ചത്. സിമന്റിനും കമ്പിക്കും ആട്ടമാവിനും വരെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതില്‍ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. മുസ്ലീം ഇതര ഉപഭോക്താക്കള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്നുവെന്ന് സുപ്രീംകോടതിയില്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കയറ്റുമതിക്കായി ഉത്പാദിപ്പിക്കുന്ന ഇനങ്ങള്‍ ഒഴികെ ഉത്തര്‍പ്രദേശില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, വില്‍പ്പന, വിതരണം എന്നിവ നിരോധിക്കുന്ന യുപി സര്‍ക്കാറിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
''ഇന്നലെ ഞാന്‍ ഞെട്ടിപ്പോയി, ഉപയോഗിക്കുന്ന സിമന്റിന് പോലും ഹലാല്‍ സാക്ഷ്യപ്പെടുത്തണം! ഉപയോഗിക്കുന്ന സരിയകള്‍ (ഇരുമ്പ് ബാറുകള്‍) ഹലാല്‍ സാക്ഷ്യപ്പെടുത്തണം... നമുക്ക് ലഭിക്കുന്ന വെള്ളക്കുപ്പികള്‍ക്ക് ഹലാല്‍ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമാണ്. ആട്ട, പയര്‍ മാവ് എന്നിവയില്‍ പോലും ഹലാല്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെ്. ആട്ട എങ്ങനെ ഹലാലും നോണ്‍ ഹലാലുമാകും'-തുഷാര്‍ മേത്ത ചോദിച്ചു''-ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് എത്തിയത്.
ഹലാല്‍ സാക്ഷ്യപ്പെടുത്തുന്ന ഏജന്‍സികള്‍ പണം ഈടാക്കുന്നുണ്ടെന്നും ഈ പ്രക്രിയയിലൂടെ ലക്ഷം കോടി രൂപ വരെ സമാഹരിച്ചിട്ടുണ്ടാകാമെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ, ജാമിയത്ത് ഉലമ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ഡല്‍ഹി, ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മുംബൈ, ജാമിയത്ത് ഉലമ മഹാരാഷ, മുംബൈ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അന്വേഷണത്തിന്റെ ഭാഗമായി നോട്ടിസ് അയച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ രേഖാമൂലമുള്ള മറുപടിയില്‍ വിവരിച്ചു.
ഇവിടങ്ങളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രക്രിയ സ്വമേധയാ ഉള്ളതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ആര്‍ക്കെങ്കിലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നാല്‍ പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതാണ് രീതി. ഇതിനായി വിവിധ കമ്പനികളില്‍ നിന്ന് വലിയ തുക ഈടാക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം ഈ സ്ഥാപനങ്ങള്‍ക്ക് അത്തരം സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്നതിന് നിയമപരമായ അധികാരം ഉണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, അനധികൃതമായാണ് സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്നതെന്ന് പ്രതികളുടെ ഭാഗത്തു നിന്ന് സമ്മതിച്ച നിലപാടാണ് എന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇവര്‍ ഇന്ത്യയിലുടനീളം ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്നും നിയമപരമായ അധികാരമോ ശാസ്ത്രീയ പരിശോധനയോ ഇല്ലാതെയാണ് ഇത് നല്‍കുന്നത് എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു സമാന്തര സംവിധാനമെന്ന നിലയില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തിന് പൂര്‍ണ്ണമായും വിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഒടുവില്‍ ഹലാല്‍ സെക്്സ്്വരെ!
ഇസ്ലാമിക നിയമമനുസരിച്ച് 'അനുവദനീയം' എന്നര്‍ത്ഥമുള്ള അറബി പദമാണ് ഹലാല്‍ എന്നാണ് ഇ്സ്ലാമിസ്റ്റുകള്‍ പൊതുവെ പറയുക. ഇത് ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, മാംസാഹാരങ്ങള്‍ ഇസ്ലാമിക ഭക്ഷണ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് എന്നാണ് പറയുക. ലോകമെമ്പാടുമുള്ള 1.6 ബില്യണ്‍ മുസ്ലിംകളില്‍ 70% പേരും ഹലാല്‍ ഭക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ആഗോള ഹലാല്‍ വിപണി നിലവില്‍ 600 ബില്യണ്‍ യുഎസ് ഡോളറാണെന്നും കണക്കാക്കപ്പെടുന്നു. ഇന്ന്, ഹലാല്‍ വ്യാപാരമുദ്ര അന്താരാഷ്ട്ര രംഗത്ത് ഒരു പ്രധാന വിപണന ഉപകരണമാണ്, പ്രത്യേകിച്ചും ഉല്‍പ്പന്നം മുസ്ലീം രാജ്യങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യമിടുന്നതാണെങ്കില്‍. എന്നാല്‍ യുപി സര്‍ക്കാര്‍ കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് ഒഴിവാക്കിയിട്ടില്ല.
പക്ഷേ ഇപ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ മാംസാഹാരവും സസ്യാഹാരവും കടന്ന്, കമ്പിയിലും സിമന്റിലും വരെ എത്തിയിരിക്കുന്നു. ഇപ്പോള്‍ ഏറ്റവും ഒടുവിലായി അത് ഹലാല്‍ സെക്സില്‍ വരെ എത്തിനില്‍ക്കയാണ്. കിടപ്പറയില്‍ മുസ്ലിം ദമ്പതിമാര്‍ എങ്ങനെ പെരുമാറണമെന്ന് പറയുന്ന, അമേരിക്കക്കാരിയായ ഉം മുലാദത്തിന്റെ മുസ്ലിം സെക്‌സ് മാനുവല്‍ എന്ന പുസ്തകത്തിനും ഏറെ പ്രചാരം ലഭിച്ചതാണ്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും നിരവധി വീഡിയോകള്‍ ഇറങ്ങിയിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കായുള്ള ആദ്യ ഹലാല്‍ സെക്‌സ് ഗൈഡാണ് ഇത്. മുലാദത്തെന്ന തൂലികാ നാമത്തിലെഴുതുന്ന രചയിതാവിന്റെ യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ല. പുതിയതായി വിവാഹിതയായ സുഹൃത്ത് ലൈംഗികതയെക്കുറിച്ച് ചോദിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് മുലാദത്ത് പുസ്തകം രചിച്ചിരിക്കുന്നത്. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ ലൈംഗികതയില്‍ എന്തൊക്കെ ചേരുവകള്‍ വേണമെന്ന് പുസ്തകം വിശദീകരിക്കുന്നു. ഭര്‍ത്താവിനെ ഭാര്യയും ഭാര്യയെ ഭര്‍ത്താവും തൃപ്തിപ്പെടുത്തണമെന്നുള്ളത് മുസ്ലിം മതത്തിന്റെ നിയമങ്ങളിലൊന്നാണെന്ന് മുലാദത്ത് പറയുന്നു.
പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവങ്ങള്‍, ശരീരശുദ്ധി, ചുംബനം, വിവിധ സെക്‌സ് പൊസിഷനുകള്‍, സെകസ് രീതികള്‍ തുടങ്ങി ഭര്‍ത്താവിനും ഭാര്യക്കുമിടയില്‍ സംഭവിക്കാവുന്നതൊക്കെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുസ്ലിം ദമ്പതിമാര്‍ക്കിടയില്‍ എന്തൊക്കെ പാടില്ലെന്നതും പുസ്‌കത്തിലുണ്ട്. ഈ രീതിയില്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും ഹലാല്‍ വിവാദം പടരുകയാണ്.