ഡാളസ് എയര്‍പോര്‍ട്ടിലൂടെ പൂര്‍ണ നഗ്നയായി ഓടി യുവതി; കൈയിലിരുന്ന കുപ്പിയില്‍ നിന്ന് വെള്ളം ചീറ്റി തെറി പറഞ്ഞ് ഓടിയിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗൗനിച്ചില്ല; തടയാന്‍ ശ്രമിച്ചയാള്‍ക്കും വസ്ത്രം നല്‍കിയ സ്ത്രീക്കും തെറിയഭിഷേകം
ഡാളസ് എയര്‍പോര്‍ട്ടിലൂടെ പൂര്‍ണ നഗ്നയായി ഓടി യുവതി
ഡാളസ്: കഴിഞ്ഞ ദിവസം അമേരിക്കയിലെ ഡാളസ് വിമാനത്താവളത്തില്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു യുവതി പൂര്‍ണ നഗ്നയായി ഓടി. കൈയ്യിലിരുന്ന കുപ്പിയില്‍ നിന്നും അവര്‍ വെള്ളം ചീറ്റുകയും ചുറ്റും നിന്നവരെ തെറി വിളിക്കുകയും ചെയ്ത് കൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രകോപനം സൃഷ്ടിച്ചത്. ഡാളസിലെ ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടിലെ ഡി ടെര്‍മിനലില്‍ ആണ് സംഭവം നടന്നത്. ഈ സ്ത്രീ ആരാണെന്ന കാര്യം അധികൃതര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. തനിക്ക് എല്ലാ ഭാഷകളും അറിയാമെന്നും യുവതി വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
യുവതി വിമാനത്താവളത്തില്‍ ഇത്രയും പരാക്രമം കാട്ടിയിട്ടും സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ അവരെ തടയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല എന്നതാണ് അവിടെ ഉണ്ടായിരുന്നവരെ അമ്പരപ്പിച്ചത്. ഒരു ഘട്ടത്തില്‍ യുവതി വിമാനത്താവത്തിനുള്ളിലെ മോണിറ്ററുകളും തകര്‍ക്കാന്‍ ശ്രമം നടത്തിയെന്നും ഇതിനായി കൈയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണാണ് ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. അതിനിടയില്‍ ആജാനബാഹുവായ ഒരാള്‍ യുവതിയുടെ അടുത്തെത്തി സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം.
എന്നാല്‍ യുവതിയാകട്ടെ കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ നിന്ന് അയാളുടെ നേര്‍ക്ക് വെള്ളം ചീറ്റുകയായിരുന്നു. എങ്കിലും അയാള്‍ ഫോണിലൂടെ ആരുമായോ ഇതിനിടയില്‍ സംസാരിക്കുന്നതും കാണാം. ഒരു പക്ഷെ വിമാനത്താവള അധികൃതരോട് ആയിരിക്കാം അയാള്‍ സംസാരിച്ചത് എന്നാണ് കരുതുന്നത്. തുടര്‍ന്ന് യുവതി അവിടയുള്ള ഒരു കഫേയില്‍ നിന്ന് ഒരു വെള്ളക്കുപ്പിട വലിച്ചെടുത്ത് അതിലെ വെള്ളം തറയില്‍ ഒഴിച്ചതിന് ശേഷം അതിന് മേല്‍ നൃത്തം ചെയ്യുന്നുണ്ട്. അതിനിടയില്‍ വിമാനത്താവളത്തിലെ ഒരു വനിതാ ജീവനക്കാരി
ഒരു കോട്ടുമായി എത്തി അവരെ പുതപ്പിക്കാന്‍ ശ്രമം നടത്തി.
എന്നാല്‍ ഇത് കൂടുതല്‍ കുഴപ്പം സൃഷ്ടിക്കുകയാണ് ചെയ്തത്. യുവതി ജീവനക്കാരിയുടെ നേര്‍ക്ക് ആക്രോശിക്കുകയും അവരെ അസഭ്യം പറയുകയുമാണ് ചെയ്തത്. തുടര്‍ന്ന് യുവതി കണ്ണില്‍ കാണുന്നവരെ എല്ലാം തെറി വിളിക്കുകയാണ്. പിന്നീടാണ് യുവതി ചുവരില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററുകള്‍ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ കൊണ്ട് എറിയാന്‍ തുടങ്ങിയത്. അവിടെ ഉണ്ടായിരുന്ന പല യാത്രക്കാരും യുവതിയെ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് അവര്‍ നിലവിളിച്ചു കൊണ്ട് ടെര്‍മിനലില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു.
എന്നാല്‍ സംഭവത്തെ കുറിച്ച് പ്രസ്താവന നടത്താന്‍ വിമാനത്താവള അധികൃതര്‍ തയ്യാറായിട്ടില്ല. യുവതിയെ അറസ്റ്റ് ചെയ്തോ എന്ന കാര്യവും ഇനിയും വ്യക്തമല്ല. സംഭവത്തിന് ദൃക്സാക്ഷികള്‍ ആയവര്‍ ഇക്കാര്യത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.