പെയിന്റിംഗ് തൊഴിലാളിയോട് വര്‍ഷങ്ങള്‍ നീണ്ട ശത്രുത; പല തവണ സംഘര്‍ഷം; പക തീര്‍ക്കാന്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ക്വട്ടേഷന്‍ നല്‍കിയത് ആട് സജിക്ക്; പൊലീസും ഗുണ്ടാസംഘവും ഭായ്.. ഭായ്; ചെങ്കല്‍ കേസ് പൊലീസിന് നാണക്കേട്
പാറശ്ശാല: ചെങ്കൽ സ്വദേശിയായ സാജുവിനെതിരെയുണ്ടായ അക്രമത്തിൽ പുറത്ത് വരുന്നത് പോലീസും ഗുണ്ടാ സംഘവുമായുള്ള ബന്ധം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാജുവിനെതിരെയുള്ള ആക്രമം യാദൃച്ഛികസംഭവമെന്ന നിലയിലാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ സംഭവസ്ഥലത്തെ ആട് സജിയുടെ സാന്നിധ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത്പോലീസ് നൽകിയ ക്വട്ടേഷനിലേക്ക്. മുൻ വൈരാഖ്യത്തിന്റെ പേരിലുള്ള പ്രതികാരമാണ് ക്വട്ടേഷനിലെത്തിയത്.
ഇതിനായി പോലീസ് കണ്ടെത്തിയത് ആട് സജി എന്ന ഗുണ്ടാ നേതാവിനെ. ക്വട്ടേഷന്‍ എല്ലാ സഹായവുമായി അഭിഭാഷക സുഹൃത്തും. അന്വേഷണത്തിൽ ക്വട്ടേഷൻ നൽകിയ പൊലീസുകാരനായ പി. ബൈജുവിനെതീരെ നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. പി. ബൈജു തന്നെയാണ് കേസിലെ ഒന്നാം പ്രതിയും. സഹായിയായ അഖിലിനെതിരെ ഗൂഢാലോചന കുറ്റത്തിനും കേസ് ചുമത്തി.
സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ നാലുപേരെ പാറശ്ശാല പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. തിരുവല്ലം പാലറകുന്നുവീട്ടില് ആട് സജി എന്ന സജി(42), ചെങ്കല്‍ കടുക്കറവീട്ടില് അജി(37), മാരായമുട്ടം കടവന്‍കോട് കോളനിയില്‍ സുജിത്ത്(36), പെരുമ്പഴുതൂര്‍ കടവന്‍കോട് കോളനിയില്‍ രവി(45) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
കുറച്ച് കാലങ്ങളായി വലിയ ചർച്ചയായിരുന്നു ആട് സജി എന്ന ഗുണ്ടാ നേതാവ്. എന്തിനും മടിക്കാത്ത ക്രിമിനലായ ആട് സജി നാട്ടിലിറങ്ങി ഗുണ്ടാ വിളയാട്ടം നടത്തിയിട്ടും ഇയാളെ ജയിലിലാക്കാൻ പോലീസ് നടപടികൾ ഉണ്ടാകാതിരുന്നതിന്റെ കാരണം കൂടിയാണ് പുതിയ വെളിപ്പെടലുകളിൽ നിന്നും പുറത്താവുന്നത്. ഒക്ടോബര്‍ 19നായിരുന്നു സംഭവമുണ്ടായത്. പെയിന്റിങ് തൊഴിലാളിയായ സജു ജോലികഴിഞ്ഞുമടങ്ങവെ ഗുണ്ടാത്തലവനായ ആട് സജിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് പി. ബൈജുവിന്റേതായിരുന്നു ക്വട്ടേഷൻ. ബൈജുവും പെയിന്റിങ് തൊഴിലാളിയുമായ സജുവും തമ്മിൽ വർങ്ങളായി ശത്രുതയുണ്ടായിരുന്നു. ഇരുവരും തമ്മിൽ പലതവണ സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് സജുവിനെതിരെ ആക്രമണത്തിന്റെ കാരണമായതും. തുടർന്ന് സുഹൃത്തും വ്ളാത്താങ്കര സ്വദേശിയും അഭിഭാഷകനുമായി അഖിലുമായി ചേർന്ന് ബൈജു ഗൂഢാലോചന നടത്തുകയായിരുന്നു. ശേഷം സജുവിനെ ആക്രമിക്കുന്നതിനായുള്ള ക്വട്ടേഷൻ ഇവർ ആട് സജിക്ക് നൽകി.
തുടർന്ന് ബൈക്കിൽ ആട് സജിയുമായി അഖിൽ സജു ജോലി ചെയ്തിരുന്ന സ്ഥലത്തെത്തി. ഇരുവരും ബൈക്കില്‍ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂറായി 25,000 രൂപ ബൈജു കൈമാറിയതിന്റെ രേഖകളും പൊലീസിനുലഭിച്ചു. പാറശ്ശാല എസ്.എച്ച്.ഒ സജി എസ്.എസ്, എസ്.ഐമാരായ ഹര്‍ഷകുമാര്‍, വേലപ്പന്‍നായര്‍, അനന്തകുമാര്‍, സി.പി.ഒമാരായ സാജന്, ഷാജന്, ജോയി, രഞ്ജിത്ത്, അജു, വിപിന്‍, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.