സുന്ദരിയും ഉരുളക്കുപ്പേരി മറുപടി പറയുന്ന പ്രസ് സെക്രട്ടറി; കരോലിന്‍ ലെവിറ്റ് ട്രംപിന് ഒത്ത കില്ലാടി തന്നെ! ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകന്റെ അമ്മയ്ക്ക് വിളിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി; ഇടതുപക്ഷക്കാരനായ ഹാക്കറെന്ന് വിളിച്ചും അധിക്ഷേപം
സുന്ദരിയും ഉരുളക്കുപ്പേരി മറുപടി പറയുന്ന കരോലിന്‍ ലെവിറ്റ് ട്രംപിന് ഒത്ത് പ്രസ്സ് സെക്രട്ടറി തന്നെ!
വാഷിംഗ്ടണ്‍: ദേഷ്യം വന്നാല്‍ ആരേയും സഭ്യമല്ലാത്ത വാക്കുകള്‍ പറഞ്ഞ് ആക്ഷേപിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പതിവാണ്. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനെത്തിയ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയോടും അദ്ദേഹം ഇത്തരം പ്രയോഗങ്ങള്‍ നടത്തി എന്നാണ് പറയപ്പെടുന്നത്്. ഇപ്പോള്‍ ട്രംപിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയും ഇത്തരം പദപ്രയോഗം നടത്തിയത് ഇപ്പോള്‍ വിവാദമാകുകയാണ്.
ഒരു മാധ്യമപ്രവര്‍ത്തകനോടാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് ഇത്തരത്തില്‍ മോശമായ ഭാഷ ഉപയോഗിച്ചത്. തനിക്ക് ഇഷ്ടമല്ലാത്ത ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറോട് കലിതുള്ളി ലെവിറ്റ് നിങ്ങളൊരു ഇടതുപക്ഷക്കാരന്‍ ആണെന്നും വസ്തുതകളില്‍ താല്‍പ്പര്യമുള്ള പത്രപ്രവര്‍ത്തകനല്ല എന്നും പറഞ്ഞു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്കായി ആരാണ് സ്ഥലം തെരഞ്ഞെടുത്തത് എന്ന് റിപ്പോര്‍ട്ടര്‍ ടെക്സ്റ്റ് ചെയ്തപ്പോള്‍ ലീവിറ്റ്് മറുപടി നല്‍കിയത് നിങ്ങളുടെ അമ്മ ചെയ്തു എന്നായിരുന്നു. പത്രപ്രവര്‍ത്തകനുമായുള്ള തന്റെ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് ലീവിറ്റ് പങ്കിട്ടു. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ട്രംപ് വിരുദ്ധരുടേതിന് സമാനമായി തോന്നിച്ചു എന്നാണ് ലീവിറ്റ് വിശദീകരിക്കുന്നത്. തുടര്‍ന്ന് സമൂഹമാധ്യമമായ എക്സില്‍ അവര്‍ പറയുന്നത്
ഹഫിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ടറായ എസ്.വി. ഡേറ്റ് വസ്തുതകളില്‍ താല്‍പ്പര്യമുള്ള ഒരു പത്രപ്രവര്‍ത്തകനല്ല എന്നാണ്. വര്‍ഷങ്ങളായി പ്രസിഡന്റ് ട്രംപിനെ നിരന്തരം ആക്രമിക്കുകയും ഡെമോക്രാറ്റുകളുടെ വാക്കുകള്‍ ഉപയോഗിച്ച് നിരന്തരമായി തന്റെ ഫോണിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്ന ഒരു ഇടതുപക്ഷ ഹാക്കറാണ് അദ്ദേഹമെന്നും അവര്‍ കുറ്റപ്പെടുത്തി.
എസ്.വി ഡേറ്റിന്റെ റിപ്പോര്‍ട്ടുകള്‍ ഒന്ന് നോക്കൂ, അത് ട്രംപ് വിരുദ്ധ വ്യക്തിഗത ഡയറി പോലെയാണ്. അദ്ദേഹത്തിന്റെ അന്വേഷണത്തിനുള്ള കൃത്യമായ മറുപടി തന്നെയാണ് താന്‍ നല്‍കിയതെന്നാണ് ലീവിറ്റ് പറയുന്നത്. റിപ്പോര്‍ട്ടര്‍മാരായി വേഷം കെട്ടിയ ചിലര്‍ ആ തൊഴിലിനോട് ദ്രോഹം ചെയ്യുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി. വരും ആഴ്ചകളില്‍ ഹംഗറയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടിയുടെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്്. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും വ്യക്തമാക്കിയിരുന്നു.
ഹംഗറിയിലെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ റഷ്യയുമായുള്ള ഊഷ്മളമായ ബന്ധവും യുക്രൈനിനോടുള്ള വിരുദ്ധ സമീപനവും കണക്കിലെടുക്കുമ്പോള്‍, ബുഡാപെസ്റ്റിലെ കൂടിക്കാഴ്ചയുടെ സാഹചര്യത്തെക്കുറിച്ച് ഉക്രേനിയന്‍ പ്രസിഡന്റ് ആശങ്കയിലാണ് എന്നും കരുതപ്പെടുന്നു.