ജയില്‍ നല്ല ആൺപിള്ളേർക്ക് ഉള്ളത്; നെഞ്ചും വിരിച്ച് പോകും ഞാൻ; ഇത്രയും കാലം അന്നം തന്ന സഹോദരനാണ് അത് നീ മറക്കല്ലേ..!; പ്രമുഖ വ്‌ളോഗർ ‘പ്രശ്നേഷ്’ന്റെ പ്രശ്നങ്ങൾ തീരുന്നില്ല; പുതിയ ന്യായികരണ വീഡിയോ പുറത്ത്; അനിയത്തിയെ മർദിച്ച കേസിൽ ഊരാക്കുടുക്ക്; മോനെ..നീ പേടിച്ചുപോയോ എന്ന് കമെന്റുകൾ!
ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് ഗ്രീന്‍ ഹൗസ് ക്‌ളീനിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായ ആലപ്പുഴക്കാരന്‍ വ്‌ലോഗര്‍ രോഹിത്തിനെതിരെ പോലീസ് കേസെടുത്തത്. സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചെന്ന പരാതിയിലാണ് ആലപ്പുഴ വനിത പോലീസ് കേസ് എടുത്തത്. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെതിരെയാണ് (27) പോലീസ് കേസെടുത്തത്.
സഹോദരിയായ റോഷ്‌നിക്ക് അച്ഛന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള പകയാണ് മര്‍ദനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇപ്പോഴിതാ, വീണ്ടും ‘പ്രശ്നേഷ്’ന്റെ പ്രശ്നങ്ങൾക്ക് അറുതി വരുന്നില്ല. ജയില്‍ നല്ല ആൺപിള്ളേർക്ക് ഉള്ളതാണെന്നും. ഞാൻ നെഞ്ചും വിരിച്ച് പോകുമെന്നാണ് പുതിയ വീഡിയോ യിൽ പറയുന്നത്.
രോഹിത് പറയുന്നത്..
ആണുങ്ങള്‍ക്കുള്ളതാണ് ജയില്‍ എന്നും നെഞ്ചും വിരിച്ച് അങ്ങ് പോകാമെന്നുമാണ് പറയുന്നത്. തന്‍റെ വീട്ടുകാര്‍ക്ക് കേസുമായി പോകാനാണ് താല്‍പര്യമെന്നും ജയിലില്‍ പോകുമ്പോള്‍ എല്ലാവരെയും അറിയിക്കാമെന്നും രോഹിത് പറയുന്നു. താന്‍ ഉപദ്രവിച്ചിട്ട് എവിടെയാണ് പരിക്ക് എന്നും അതിന്‍റെ രേഖ കാണിക്കണമെന്നും ഇത്രയും കാലം അന്നം തന്ന സഹോദരനാണെന്ന് മറക്കരുതെന്നും വിഡിയോയില്‍ രോഹിത് വ്യക്തമാക്കുന്നു.
അതേസമയം, സഹോദരിയെ രോഹിത്ത് ആക്രമിച്ചുവെന്നാണ് പരാതി. ഇയാള്‍ സഹോദരിയുടെ കരണത്തടിച്ചെന്നും മുടിക്കുത്തിന് പിടിച്ചെന്നും കഴുത്തില്‍ പിടിച്ച് ഞെക്കിയെന്നും പരാതിയില്‍ പറയുന്നു. രോഹിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സഹോദരിയെ രോഹിത്ത് മര്‍ദിക്കുന്ന വിഡിയോ ഉള്‍പ്പെടെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഏപ്രില്‍ മൂന്നിനാണ് രോഹിത്ത് സഹോദരിയെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരിയുടെ പേരിലുള്ള സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ കുടുംബപ്രശ്‌നത്തിലേക്കും മര്‍ദനത്തിലേക്കും നയിച്ചത്.
പിന്നീട് രോഹിത്തും ഭാര്യയും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സൈബര്‍ ഇടത്തില്‍ വലിയ ചര്‍ച്ചയായതോടെ തങ്ങളുടെ ഭാഗം പറഞ്ഞ് വീട്ടുകാരും രംഗത്തെത്തി. വീടും പരിസരവും മറ്റും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കമ്പനിയും ഇയാള്‍ നടത്തുന്നുണ്ട്. ക്ലീനിങ്ങുമായി ബന്ധപ്പെട്ട വിഡിയോകളാണ് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്നത്.