ബംഗ്ലാദേശ് കലാപം; മുന്‍ പൊലീസ് കമീഷണര്‍ക്കും ഏഴ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കുറ്റം ചുമത്തി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍

മുന്‍ പൊലീസ് കമീഷണര്‍ക്കും ഏഴ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കുറ്റം ചുമത്തി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍

Update: 2025-05-25 15:59 GMT

ധാക്ക: കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ അതിക്രമങ്ങള്‍ക്ക് കുറ്റം ചുമത്തി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍. മുന്‍ പൊലീസ് കമ്മീഷണര്‍ക്കും ഏഴ് ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് ഞായറാഴ്ച കുറ്റം ചുമത്തിയത്. 2024 ജൂലൈയിലെ കലാപത്തിനിടെ നടന്ന കൂട്ടക്കൊലകളും അതിക്രമങ്ങളും സംബന്ധിച്ച് ഫയല്‍ ചെയ്ത ഒരു കേസ് ആദ്യമായി ട്രൈബ്യൂണല്‍ പരിഗണിച്ചു.

ധാക്കയിലെ മുന്‍ പൊലീസ് കമീഷണര്‍ ഹബീബുര്‍ റഹ്‌മാന്‍ ഹബീബിനും മറ്റ് ഏഴ് പൊലീസുകാര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം ജസ്റ്റിസ് എം ഗോലം മോര്‍ട്ടുസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണല്‍ ബെഞ്ച് അംഗീകരിച്ചു. കേസില്‍ ജൂണ്‍ 3 വാദം കേള്‍ക്കും. പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ഹബീബ് കീഴുദ്യോഗസ്ഥരോട് ഉത്തരവിട്ടതായി ആരോപണമുണ്ട്. അദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്.

ഹബീബിനെ കൂടാതെ മറ്റ് മൂന്ന് പേര്‍ ഒളിവിലും നാല് പേര്‍ ജയിലിലുമാണ്. ട്രൈബ്യൂണല്‍ കുറ്റം സമ്മതിച്ചപ്പോള്‍ നാലുപേരും അവിടെ ഉണ്ടായിരുന്നു.

Tags:    

Similar News