റിയാദിലെ പള്ളിയില്‍ തീപിടിത്തം; ആര്‍ക്കും പരിക്കില്ല: അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
റിയാദിലെ പള്ളിയില്‍ തീപിടിത്തം; ആര്‍ക്കും പരിക്കില്ല
By : സ്വന്തം ലേഖകൻ
Update: 2026-03-06 01:54 GMT
റിയാദ്: നഗരത്തിലെ അല്‍ ജസീറ ഡിസ്ട്രിക്റ്റിലുള്ള ഒരു പള്ളിയിലെ മുറിയിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘം വിജയകരമായി അണച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
ലൈറ്റിങ് സിസ്റ്റത്തിലെ ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീ പടരുന്നത് തടയുകയും സാഹചര്യം ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തില്‍, റിയാദിലെ അല്‍ നര്‍ഗീസ് ഡിസ്ട്രിക്റ്റിലുള്ള മാലിന്യക്കൂമ്പാരത്തിലുണ്ടായ ചെറിയ തീപിടിത്തവും സിവില്‍ ഡിഫന്‍സ് സംഘം അണച്ചു. ഈ സംഭവത്തിലും ആര്‍ക്കും പരിക്കില്ല.