അല്‍ ഖര്‍ജിലെ വ്യോമത്താവളത്തിന് നേരെ മിസൈലാക്രമണ നീക്കം: പരാജയപ്പെടുത്തിയെന്ന് സൗദി പ്രതിരോധസേന
അല്‍ ഖര്‍ജിലെ വ്യോമത്താവളത്തിന് നേരെ മിസൈലാക്രമണ നീക്കം: പരാജയപ്പെടുത്തിയെന്ന് സൗദി പ്രതിരോധസേന
റിയാദ്: സൗദി തലസ്ഥാന നഗരത്തിന സമീപം അല്‍ ഖര്‍ജിലെ അമീര്‍ സുല്‍ത്താന്‍ എയര്‍ബേസ് ലക്ഷ്യമിട്ട് നടന്ന വന്‍ തോതിലുള്ള വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ മന്ത്രാലയം വിജയകരമായി പരാജയപ്പെടുത്തി. അഞ്ച ബാലിസറ്റിക്-ക്രൂയിസ് മിസൈലുകളും ആറ ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. വെള്ളിയാഴ്ചയാണ് ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.
അമീര്‍ സുല്‍ത്താന്‍ എയര്‍ബേസിന് നേരെ തൊടുത്തുവിട്ട മൂന്ന ബാലിസറ്റിക് മിസൈലുകളും, അല്‍ ഖര്‍ജ് പ്രവിശ്യക്ക് കിഴക്കായി രണ്ട ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു. റിയാദിന്റെ കിഴക്കന്‍ മേഖലയില്‍ മൂന്നും വടക്കുകിഴക്കന്‍ മേഖലയില്‍ ഒന്നും ഡ്രോണുകള്‍ തകര്‍ത്തു. കൂടാതെ കിഴക്കന്‍ പ്രവിശ്യയിലും അല്‍ ഖര്‍ജിന് കിഴക്കുമായി ഓരോ ഡ്രോണുകള്‍ വീതവും പ്രതിരോധ വിഭാഗം വെടിവച്ചിട്ടു.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ ആക്രമണശ്രമങ്ങള്‍ ഉണ്ടായതായി വക്താവ് ചൂണ്ടിക്കാട്ടി. അല്‍ ഖര്‍ജ് പട്ടണത്തിന് പുറത്തുവെച്ച് മൂന്ന ക്രൂയിസ് മിസൈലുകളും മൂന്ന ഡ്രോണുകളും കഴിഞ്ഞ ദിവസം വെടിവച്ചിട്ടിരുന്നു. ഇതിന് പുറമെ അല്‍ ജൗഫിന് കിഴക്കായി മറ്റൊരു ഡ്രോണും തകര്‍ത്തു.
വര്‍ധിച്ചുവരുന്ന ഭീഷണികളെ നേരിടാന്‍ സൗദി വ്യോമ പ്രതിരോധ സേന പൂര്‍ണ സജ്ജമാണെന്നും ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാന്‍ രാജ്യം തയ്യാറാണെന്നും മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.